ടി-20 ലോകകപ്പ്; സമ്മാനത്തുകയുടെ വിവരങ്ങള്‍ പുറത്തുവിട്ട് രാജ്യന്തര ക്രിക്കറ്റ് കൗൺസിൽ

ടി-20 ലോകകപ്പ്; സമ്മാനത്തുകയുടെ വിവരങ്ങള്‍ പുറത്തുവിട്ട് രാജ്യന്തര ക്രിക്കറ്റ് കൗൺസിൽ
Oct 11, 2021 10:37 AM | By Vyshnavy Rajan

ടി-20 ലോകകപ്പ് ജേതാക്കൾക്ക് സമ്മാനത്തുകയായി ലഭിക്കുക 12 കോടി രൂപ. ഫൈനലിൽ പരാജയപ്പെടുന്ന റണ്ണേഴ്സ് അപ്പിന് 6 കോടി രൂപ ലഭിക്കും. സെമിഫൈനലിൽ പരാജയപ്പെടുന്ന ടീമുകൾക്ക് 3 കോടി രൂപ വീതമാണ് ലഭിക്കുക. ആകെ 42 കോടി രൂപയാണ് ടൂർണമെൻ്റിൻ്റെ സമ്മാനത്തുക.

രാജ്യന്തര ക്രിക്കറ്റ് കൗൺസിൽ തന്നെ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തി. സൂപ്പർ 12ലെ ഓരോ വിജയത്തിനും 30 ലക്ഷം രൂപ വീതമാണ് സമ്മാനത്തുക. ഈ ഘട്ടത്തിൽ പുറത്താവുന്ന ടീമുകൾക്ക് 52 ലക്ഷം രൂപ വീതം ലഭിക്കും. യോഗ്യതാ മത്സരങ്ങളിലെ വിജയങ്ങൾക്കും യോഗ്യതാ ഘട്ടത്തിൽ പുറത്താവുന്ന നാല് ടീമുകൾക്കും 30 ലക്ഷം രൂപ വീതം ലഭിക്കും.

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17നാണ് ആരംഭിക്കുക. ഒക്ടോബർ 23 മുതൽ സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.

യോഗ്യതാ മത്സരങ്ങളിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ.

ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും. സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും.

ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്.

T20 World Cup; The International Cricket Council (ICC) has released the prize money

Next TV

Related Stories
സാ​ഫ്​ ചാ​മ്പ്യ​ൻ​ഷി​പ് കിരീടം ഇന്ത്യക്ക്

Oct 16, 2021 11:26 PM

സാ​ഫ്​ ചാ​മ്പ്യ​ൻ​ഷി​പ് കിരീടം ഇന്ത്യക്ക്

സാ​ഫ്​ ചാ​മ്പ്യ​ൻ​ഷി​പ് കിരീടം...

Read More >>
എം.എസ് ധോണി വീണ്ടും അച്ഛനാകാനൊരുങ്ങുന്നു; സാക്ഷി ഗർഭിണിയെന്ന്‍ റിപ്പോർട്ടുകൾ

Oct 16, 2021 01:22 PM

എം.എസ് ധോണി വീണ്ടും അച്ഛനാകാനൊരുങ്ങുന്നു; സാക്ഷി ഗർഭിണിയെന്ന്‍ റിപ്പോർട്ടുകൾ

എം.എസ് ധോണി വീണ്ടും അച്ഛനാകാനൊരുങ്ങുന്നു; സാക്ഷി ഗർഭിണിയെന്ന്‍...

Read More >>
വിരമിക്കല്‍ പ്രഖ്യാപനം; ഐപിഎല്‍ ഫൈനലിന് ശേഷം മനസ്സ്തുറന്ന്‍ ധോണി

Oct 16, 2021 12:04 PM

വിരമിക്കല്‍ പ്രഖ്യാപനം; ഐപിഎല്‍ ഫൈനലിന് ശേഷം മനസ്സ്തുറന്ന്‍ ധോണി

ഐപിഎലിൽ നിന്ന് ഈ സീസണിൽ വിരമിക്കില്ലെന്ന സൂചന നൽകി ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ്...

Read More >>
ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകാൻ രാഹുൽ ദ്രാവിഡ്

Oct 16, 2021 08:50 AM

ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകാൻ രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകാൻ സമ്മതമറിയിച്ച് ഇതിഹാസ താരം രാഹുൽ...

Read More >>
തിരുമ്പി വന്തിട്ടേന്ന്‍ സൊല്ല്; ഐ പി എല്‍ നാലാം കിരീടത്തില്‍ മുത്തമിട്ട്‌ ധോണിപ്പട

Oct 15, 2021 11:41 PM

തിരുമ്പി വന്തിട്ടേന്ന്‍ സൊല്ല്; ഐ പി എല്‍ നാലാം കിരീടത്തില്‍ മുത്തമിട്ട്‌ ധോണിപ്പട

ഐ പി എല്‍ നാലാം കിരീടം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്ങ്സ്...

Read More >>
ടി20 ക്യാപ്റ്റന്‍സിയില്‍ റെക്കോര്‍ഡിട്ട്‌ തല; 300 മത്സരങ്ങള്‍ തികയ്‌ക്കുന്ന ആദ്യ നായകന്‍

Oct 15, 2021 10:20 PM

ടി20 ക്യാപ്റ്റന്‍സിയില്‍ റെക്കോര്‍ഡിട്ട്‌ തല; 300 മത്സരങ്ങള്‍ തികയ്‌ക്കുന്ന ആദ്യ നായകന്‍

ടി20 ക്യാപ്റ്റന്‍സിയില്‍ റെക്കോര്‍ഡിട്ട്‌ തല, ടി20യില്‍ ക്യാപ്‌റ്റനായി 300 മത്സരങ്ങള്‍ തികയ്‌ക്കുന്ന ആദ്യ താരമെന്ന നേട്ടത്തില്‍ ചെന്നൈ സൂപ്പര്‍...

Read More >>
Top Stories