തമിഴ്നാട്ടിൽ ബി.ജെ.പി നേതാവിനെ കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

 തമിഴ്നാട്ടിൽ ബി.ജെ.പി നേതാവിനെ കൊലപ്പെടുത്തിയ കേസിൽ നാല്  പേർ അറസ്റ്റിൽ
Advertisement
May 26, 2022 07:32 PM | By Vyshnavy Rajan

ചെന്നൈ : തമിഴ്നാട്ടിൽ ബി.ജെ.പി ദലിത് മോർച്ച നേതാവ് ബാലചന്ദറിനെ കൊലപ്പെടുത്തിയ കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സേലം ജില്ലയിൽ നിന്നും എടപ്പാടി പൊലീസാണ് ഇവരെ പിടികൂടിയത്.

ആകെ ആറ് പ്രതികളുള്ള കേസിൽ പിടിയിലായ പ്രദീപ്, സഞ്ജയ്, കലൈവാനൻ എന്നിവരാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബി.ജെ.പി എസ്.സി/എസ്.ടി ചെന്നൈ സെൻട്രൽ വിഭാഗം നേതാവായിരുന്ന ബാലചന്ദർ ചൊവ്വാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്.

ചെെെന്ന ചിന്താദ്രിപേട്ടയിലെ സാമിനായകൻ തെരുവിൽ ആളുകളോട് സംസാരിച്ച് നിൽക്കുമ്പോഴാണ് നേതാവിനുനേരെ ആക്രമണമുണ്ടായത്. മുമ്പ് നിരവധി തവണ വധഭീഷണി ഉണ്ടായിരുന്ന അദ്ദേഹത്തിന് സുരക്ഷ ഉദ്യോഗസ്ഥനെ അനുവദിച്ചിരുന്നു.

എന്നാൽ, സുരക്ഷാ ഉദ്യോ​ഗസ്ഥനായ ബാലകൃഷ്ണൻ ചായ കുടിക്കാൻ പോയ സമയത്ത് രണ്ട് ഇരുചക്രവാഹനങ്ങളിലായെത്തിയ മൂന്നം​ഗ സംഘം ബാലചന്ദറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുരക്ഷാ ഉദ്യോ​ഗസ്ഥൻ മങ്ങിയെത്തുന്നതിന് മുമ്പ് ഇവർ വാഹനങ്ങളിൽ രക്ഷപ്പെടുകയും ചെയ്തു.

അതേസമയം, സംസ്ഥാനത്തെ ക്രമസമാധാന നിലയിൽ പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി ആശങ്ക രേഖപ്പെടുത്തി. ചെന്നൈ കൊലപാതകങ്ങളുടെ ന​ഗരമായെന്ന് പറഞ്ഞ അദ്ദേഹം അവസാന 20 ദിവസങ്ങളിൽ 18 കൊലപാതകങ്ങൾ നടന്നുവെന്നും കുറ്റപ്പെടുത്തി.

Four arrested in Tamil Nadu BJP leader's murder case

Next TV

Related Stories
ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം

Jul 2, 2022 07:13 AM

ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം

ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗത്തിന് ഇന്ന്...

Read More >>
അമരീന്ദർ ബിജെപിയിലേക്ക്...? സ്വന്തം പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

Jul 1, 2022 07:14 PM

അമരീന്ദർ ബിജെപിയിലേക്ക്...? സ്വന്തം പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

അമരീന്ദർ ബിജെപിയിലേക്ക്...? സ്വന്തം പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചേക്കുമെന്ന്...

Read More >>
ഫ്രീക്ക് ലുക്കിലെത്തി; 100 ഓളം കുട്ടികളുടെ കൂട്ട മുടിവെട്ടൽ നടത്തി സ്കൂൾ

Jul 1, 2022 01:56 PM

ഫ്രീക്ക് ലുക്കിലെത്തി; 100 ഓളം കുട്ടികളുടെ കൂട്ട മുടിവെട്ടൽ നടത്തി സ്കൂൾ

ഫ്രീക്ക് ലുക്കിലെത്തി; 100 ഓളം കുട്ടികളുടെ കൂട്ട മുടിവെട്ടൽ നടത്തി...

Read More >>
നബി വിരുദ്ധ പരാമർശം; നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീം കോടതി

Jul 1, 2022 12:00 PM

നബി വിരുദ്ധ പരാമർശം; നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീം കോടതി

നബി വിരുദ്ധ പരാമർശം; നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീം...

Read More >>
രാജ്യത്ത് പാചക വാതക വില കുറഞ്ഞു

Jul 1, 2022 11:54 AM

രാജ്യത്ത് പാചക വാതക വില കുറഞ്ഞു

രാജ്യത്ത് പാചക വാതക വില കുറച്ചു....

Read More >>
ഉദയ്‌പൂർ കൊലപാതകം; പ്രതികൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പൊലീസ്

Jun 30, 2022 11:54 AM

ഉദയ്‌പൂർ കൊലപാതകം; പ്രതികൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പൊലീസ്

ഉദയ്‌പൂർ കൊലപാതകം; പ്രതികൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന്...

Read More >>
Top Stories