ക്രീം ബണ്ണിൽ ക്രീം കുറവെന്ന് ആരോപിച്ച് ബേക്കറി ഉടമയെയും കുടുംബത്തെയും ആക്രമിച്ചതായി പരാതി

ക്രീം ബണ്ണിൽ ക്രീം കുറവെന്ന് ആരോപിച്ച് ബേക്കറി ഉടമയെയും കുടുംബത്തെയും ആക്രമിച്ചതായി പരാതി
May 26, 2022 07:12 PM | By Vyshnavy Rajan

വൈക്കം : ക്രീം ബണ്ണിൽ ക്രീം കുറവെന്ന് ആരോപിച്ച് യുവാക്കൾ ബേക്കറി ഉടമയെയും കുടുംബത്തെയും ആക്രമിച്ചതായി പരാതി.

വൈക്കം താലൂക്ക് ആശുപത്രിയുടെ പുതിയ ഗേറ്റിനു സമീപം പ്രവർത്തിക്കുന്ന ഉണ്ണി ആൻഡ് സൺസ് ബേക്കറി ഉടമ മുട്ടത്തേഴത്ത് ശിവകുമാർ (53), ഭാര്യ കവിത (43), മക്കളായ കാശിനാഥ് (17), സിദ്ധി വിനായക് (15), കടയിൽ ചായ കുടിക്കാൻ എത്തിയ വൈക്കം ആലുങ്കൽ വേലായുധൻ (95) എന്നിവരെ ആക്രമിച്ചതായാണ് പരാതി.

ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേലായുധന്റെ കൈ ഒടിഞ്ഞതായി കട ഉടമ പറഞ്ഞു. ബുധനാഴ്ച വൈകിട്ട് 5നാണ് സംഭവം. സംഘർഷത്തിൽ പരുക്കേറ്റ ബണ്ണ് വാങ്ങിയ പഞ്ഞിപ്പാലം കൊമ്പുതടത്തിൽ രഞ്ജീഷിനെ (34) താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മെഡിക്കൽ കോളജിലേക്കു മാറ്റി.

ബേക്കറിയിൽ ചായ കുടിക്കാനെത്തിയ ആറംഗ സംഘത്തിൽ ഒരാൾ വാങ്ങിയ ബണ്ണിൽ ക്രീം കുറവാണെന്ന് ആരോപിച്ചാണ് തർക്കമുണ്ടായത്. ബേക്കറി ഉടമയുടെ ഭാര്യ കവിത യുവാക്കളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാക്കൾ ഭർത്താവ് ശിവകുമാറിനെ ആക്രമിച്ചു.

തുടർന്ന് തലയ്ക്ക് മേജർ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന തന്നെയും മക്കളെയും യുവാക്കൾ മർദിച്ചതായി കവിത പറഞ്ഞു. ബേക്കറിയിൽ ഉണ്ടായിരുന്ന സാധനങ്ങൾ അക്രമികൾ നശിപ്പിച്ചതായും ഏകദേശം 20,000 രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്നും അവർ പറഞ്ഞു.

Complaint that the bakery owner and family were attacked for allegedly lacking cream in the cream bun

Next TV

Related Stories
#KKShailaja | മോഡി ഭരണം ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയും വര്‍ഗ്ഗീയതയും നിറഞ്ഞ ഭരണകൂടം: കെ കെ ശൈലജ

Mar 28, 2024 09:57 PM

#KKShailaja | മോഡി ഭരണം ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയും വര്‍ഗ്ഗീയതയും നിറഞ്ഞ ഭരണകൂടം: കെ കെ ശൈലജ

പ്രവാസി കുടുംബങ്ങള്‍ക്കുവേണ്ടി ഒട്ടനവധി കാര്യങ്ങള്‍ ചെയ്തിട്ടുള്ള കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് പ്രവാസി കുടുംബങ്ങളുടെ...

Read More >>
#motherpleading | ഈ കണ്ണുനീര്‍ കാണാതെ പോകരുത്; മുന്നിലുള്ളത് 19 ദിവസം മാത്രം, മകനെ രക്ഷിക്കാന്‍ സഹായത്തിന് അപേക്ഷിച്ച് ഈ ഉമ്മ

Mar 28, 2024 09:31 PM

#motherpleading | ഈ കണ്ണുനീര്‍ കാണാതെ പോകരുത്; മുന്നിലുള്ളത് 19 ദിവസം മാത്രം, മകനെ രക്ഷിക്കാന്‍ സഹായത്തിന് അപേക്ഷിച്ച് ഈ ഉമ്മ

തന്റെ മകനെ ഒരുനോക്ക് കാണാനായുള്ള രണ്ട് പതിറ്റാണ്ടോടുത്ത കാത്തിരിപ്പിന്റെ കഥ ഏവരുടെയും മിഴികള്‍ ഈറനണിയിക്കുന്നതായിരുന്നു ആ ഉമ്മയുടെ...

Read More >>
#rain |കൊടും ചൂടില്‍ കോട്ടയത്തിന് കുളിരേകി വേനല്‍ മഴ; ഇടിയോട് കൂടി ശക്തമായ മഴ ലഭിച്ചു

Mar 28, 2024 09:30 PM

#rain |കൊടും ചൂടില്‍ കോട്ടയത്തിന് കുളിരേകി വേനല്‍ മഴ; ഇടിയോട് കൂടി ശക്തമായ മഴ ലഭിച്ചു

കോട്ടയം അടക്കം നാല് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ ലഭിക്കുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ...

Read More >>
#fraud | ‘അഞ്ജനയെ പരിചയപ്പെട്ടത് ഫോണിലൂടെ, സംശയം തോന്നിയില്ല; വീസ തട്ടിപ്പിലൂടെ നേടിയത് കോടികൾ’

Mar 28, 2024 09:22 PM

#fraud | ‘അഞ്ജനയെ പരിചയപ്പെട്ടത് ഫോണിലൂടെ, സംശയം തോന്നിയില്ല; വീസ തട്ടിപ്പിലൂടെ നേടിയത് കോടികൾ’

അവരുടെ പെരുമാറ്റത്തിലോ ഇടപെടലിലോ സംശയം തോന്നിയില്ല. നിരവധി പേരാണ് യുകെയിൽ അവർ വഴി പോയതെന്ന് ഞങ്ങളെ പറഞ്ഞ്...

Read More >>
#arrest | കൂര്‍ക്ക വ്യാപാരിയെ അടിച്ചിട്ട് 17,000 രൂപയും ഫോണും മോഷ്ടിച്ചയാള്‍ പിടിയില്‍

Mar 28, 2024 09:02 PM

#arrest | കൂര്‍ക്ക വ്യാപാരിയെ അടിച്ചിട്ട് 17,000 രൂപയും ഫോണും മോഷ്ടിച്ചയാള്‍ പിടിയില്‍

ഇതിന് ശേഷം ഒളിവിൽ പോയ പ്രതിയെ മണ്ണാർക്കാട് ഇൻസ്പെക്ടർ ഇആർ ബൈജുവിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ്...

Read More >>
#Adityanmurder |തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്ന കേസ്: നാല് പ്രതികള്‍ പിടിയില്‍

Mar 28, 2024 08:46 PM

#Adityanmurder |തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്ന കേസ്: നാല് പ്രതികള്‍ പിടിയില്‍

രാത്രി 7.30ഓടെ നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ വെട്ടാണ് വെട്ടേറ്റത്....

Read More >>
Top Stories