May 26, 2022 10:33 AM

തിരുവനന്തപുരം :  തനിക്കുണ്ടായ ദുരനുഭവത്തിൽ വേദനിക്കുന്നതായും കേസ് അന്വേഷണത്തിൽ സർക്കാർ തനിക്കൊപ്പമെന്നും  മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാക്കുകളിൽ വിശ്വാസം ഉണ്ടെന്നും അതിജീവിത. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയേ നേരിൽ കണ്ട ശേഷമാണ് അതിജീവിത മാധ്യമങ്ങളെ നേരിൽ കണ്ടത്.

സർക്കാറിനെതിരെ ഒന്നും സംസാരിച്ചിട്ടില്ല. എൻ്റെ കൂടെ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കോടതിയെ സമീപിച്ചതിൽ മറ്റാരുടെയോ ഇടപെടൽ ഉണ്ടായോയെന്ന ചോദ്യത്തിൽ എല്ലാവരുടെയും വായടപ്പിക്കാൻ എനിക്ക് കഴിയില്ലയെന്നും അവർ പറഞ്ഞു. അനിഷ്ട സംഭവത്തിന് ശേഷം ആദ്യമായാണ് അതിജീവിത മാധ്യമങ്ങളെ നേരിൽ കണ്ടത്

 നടിയെ ആക്രമിച്ച കേസ് അന്വേഷണത്തെക്കുറിച്ച് പരാതി ഉന്നയിച്ച പശ്ചാത്തലത്തില്‍ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പത്ത് മണിയോടെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ അതിജീവിത 15 മിനിറ്റ് സമയം മുഖ്യമന്ത്രിയോട് സംസാരിച്ചു. ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയോടൊപ്പമാണ് മുഖ്യമന്ത്രിയെ കാണാന്‍ അതിജീവിതയെത്തിയത്.

അതിജീവിതയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയെ സെക്രട്ടറിയേറ്റിലേക്ക് വിളിച്ചു വരുത്തി ചർച്ച നടത്തി. ക്രൈം ബ്രാഞ്ച് തലവൻ ശ്രീജിത്തിനെ മാറ്റിയ ശേഷം കേസ് അന്വേഷണം മുന്നോട്ട് പോയില്ലെന്ന് അതിജീവിത മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു .

I believe Pinarayi's word; The government is with him - survival

Next TV

Top Stories