ബലാത്സംഗക്കേസ്; വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

ബലാത്സംഗക്കേസ്; വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
Advertisement
May 26, 2022 08:11 AM | By Divya Surendran

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ(rape case) ഇന്ന് നടൻ വിജയ് ബാബുവിന് (vijay babu)നിർണായക ദിനം. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ(anticipatory bail) ഇന്ന് ഹൈക്കോടതി(high court) പരി​ഗണിക്കും. നടൻ കൈമാറിയ വാട്ട്സ്ആപ് ചാറ്റുകളും ഫോട്ടോകളും അടത്തമുള്ള രേഖകളും കോടതി പരിശോ​ധിക്കും.

ദുബായിൽ കഴിയുന്ന വിജയ് ബാബു ആദ്യം നാട്ടിലെത്തട്ടെയെന്ന് ഇന്നലെ കോടതി പരാർമശിച്ചു. ഇതിനിടെ പരാതിക്കാരിയായ നടിയുമായി താൻ സൗഹൃദത്തിലായിരുന്നെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചിരിക്കുന്നത്.

നടിയുമായുളള വാട്സ് ആപ് ചാറ്റുകളുടെ പകർപ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. പരാതിക്കാരിക്ക് താൻ പലപ്പോഴായി പണം നൽകിയിട്ടുണ്ടെന്നും സിനിമയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം താൻ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബുവിന്‍റെ നിലപാട്.

മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി. എന്നാൽ, വിജയ് ബാബു പരാതി നിഷേധിച്ചു. 2018 മുതൽ പരാതിക്കാരിയെ അറിയാം. സിനിമയിൽ അവസരത്തിനുവേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നു. നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്.

തൻ്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കിൽ നടി ഏപ്രിൽ 12 എത്തിയിരുന്നു. ഇവിടെ വച്ച് ഭാര്യയുമായി സംസാരിച്ചതിന്റെ സി.സി. ടി.വി ദ്യശ്യങ്ങളുണ്ട്. പീഡനം നടന്നെന്നു പറയുന്ന തീയതിക്കു ശേഷമാണ് ഇത്. ഏപ്രിൽ 14 നു നടി മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ വന്നിരുന്നു.

പുതിയ ചിത്രത്തിലെ നായികയോട് നടി ഇവിടെ വെച്ച് ദേഷ്യപെട്ടുവെന്നും വിജയ് ബാബു കോടതിയിൽ നൽകിയ രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. ദുബായ് സർക്കാർ നൽകുന്ന ഗോൾഡൻ വിസയ്ക്കു വേണ്ടി പേപ്പറുകൾ ശരിയാക്കനാണ് ഏപ്രിൽ 24 ന് താൻ ദുബായിലെത്തിയത് എന്നും വിജയ് ബാബു പറയുന്നു.

Rape case; Vijay Babu's anticipatory bail application in High Court today

Next TV

Related Stories
പ്രവാസിയുടെ കൊലപാതകം: കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Jul 1, 2022 06:43 AM

പ്രവാസിയുടെ കൊലപാതകം: കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും....

Read More >>
എകെജി സെന്ററിനെതിരായ ബോംബേറ്: കെപിസിസി ആസ്ഥാനത്തിന് കനത്ത കാവൽ

Jul 1, 2022 06:36 AM

എകെജി സെന്ററിനെതിരായ ബോംബേറ്: കെപിസിസി ആസ്ഥാനത്തിന് കനത്ത കാവൽ

സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്‍ററിനെതിരെ ബോംബേറുണ്ടായ പശ്ചാത്തലത്തിൽ കോൺ​ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന്റെ...

Read More >>
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാൽപ്പതുകാരൻ പിടിയിൽ

Jul 1, 2022 06:28 AM

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാൽപ്പതുകാരൻ പിടിയിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാൽപ്പതുകാരൻ...

Read More >>
രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും

Jul 1, 2022 06:18 AM

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി ഇന്ന് വയനാട്ടിൽ...

Read More >>
എ കെ ജി സെൻറർ അക്രമം; വടക്കൻ കേരളത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം

Jul 1, 2022 06:14 AM

എ കെ ജി സെൻറർ അക്രമം; വടക്കൻ കേരളത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം

സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് അക്രമത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു വരാൻ സാധ്യതയുള്ള വടക്കൻ കേരളത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം പോലീസ്‌...

Read More >>
Top Stories