വാഹനാപകടം; കോഴിക്കോട് സ്വദേശിനി മരിച്ചു

വാഹനാപകടം; കോഴിക്കോട് സ്വദേശിനി മരിച്ചു
Advertisement
May 26, 2022 07:07 AM | By Divya Surendran

കോഴിക്കോട്: പോണ്ടിച്ചേരി സര്‍വകലാശാലയിലെ മലയാളിവിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് കോഴിക്കോട് സ്വദേശിനി വിദ്യാര്‍ഥിനി മരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്.

ഒന്നാംവര്‍ഷ എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും കോഴിക്കോട് രാമനാട്ടുകര പുതുപറമ്പത്ത് എം.കെ. പ്രേമരാജിന്റെയും കെ.പി. ശാലിനിയുടെയും മകളുമായ അരുണിമ പ്രേം (22) ആണ് മരിച്ചത്.

സഹപാഠികളായ അഭിരാമിയും വിമല്‍ വ്യാസും ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഈസ്റ്റ് കോസ്റ്റ് റോഡിൽ പുതുച്ചേരി തമിഴ്നാട് അതിർത്തിയിലുള്ള ബോമ്മയാർപാളയത്തുവെച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഉടൻതന്നെ ജിപ്മർ ആശുപത്രിയിലെത്തിച്ചെങ്കിലും അരുണിമയെ രക്ഷിക്കാനായില്ല. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ അഭിരാമി ജിപ്മറിൽ ചികിത്സയിലാണ്. സാരമായി പരിക്കേറ്റ വിമൽ വ്യാസ് പോണ്ടിച്ചേരി ഗവ. ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലാണുള്ളത്.

അപകടത്തിൽപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾ വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയിട്ടുണ്ട്. അരുണിമയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും. കാലാപ്പെട്ട പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

അരുണിമയുടെ മരണത്തിൽ എസ്.എഫ്.ഐ. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി യൂണിറ്റ് അനുശോചിച്ചു. അരുണിമയുടെ അച്ഛൻ എം.കെ. പ്രേമരാജൻ ഫറോക്ക് കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് ജീവനക്കാരനാണ്.

സഹോദരൻ: അവനിഷ് പ്രേം. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പിൽ നടക്കും

accident; Kozhikode resident dies

Next TV

Related Stories
പ്രവാസിയുടെ കൊലപാതകം: കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Jul 1, 2022 06:43 AM

പ്രവാസിയുടെ കൊലപാതകം: കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും....

Read More >>
എകെജി സെന്ററിനെതിരായ ബോംബേറ്: കെപിസിസി ആസ്ഥാനത്തിന് കനത്ത കാവൽ

Jul 1, 2022 06:36 AM

എകെജി സെന്ററിനെതിരായ ബോംബേറ്: കെപിസിസി ആസ്ഥാനത്തിന് കനത്ത കാവൽ

സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്‍ററിനെതിരെ ബോംബേറുണ്ടായ പശ്ചാത്തലത്തിൽ കോൺ​ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന്റെ...

Read More >>
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാൽപ്പതുകാരൻ പിടിയിൽ

Jul 1, 2022 06:28 AM

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാൽപ്പതുകാരൻ പിടിയിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാൽപ്പതുകാരൻ...

Read More >>
രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും

Jul 1, 2022 06:18 AM

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി ഇന്ന് വയനാട്ടിൽ...

Read More >>
എ കെ ജി സെൻറർ അക്രമം; വടക്കൻ കേരളത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം

Jul 1, 2022 06:14 AM

എ കെ ജി സെൻറർ അക്രമം; വടക്കൻ കേരളത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം

സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് അക്രമത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു വരാൻ സാധ്യതയുള്ള വടക്കൻ കേരളത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം പോലീസ്‌...

Read More >>
Top Stories