വെല്‍ഡിംഗ് ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു; ദുരൂഹത ആരോപിച്ച് അമ്മ രംഗത്ത്

വെല്‍ഡിംഗ് ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു; ദുരൂഹത ആരോപിച്ച് അമ്മ രംഗത്ത്
Advertisement
May 25, 2022 09:05 PM | By Vyshnavy Rajan

ഇടുക്കി : ഇടുക്കിയിലെ കൂട്ടാറിൽ വെൽഡിംഗ് ജോലിക്കിടെ മകൻ മരിച്ചതിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് അമ്മ രംഗത്തെത്തി. ഏപ്രിൽ പത്താം തിയതി അയൽവാസിയുടെ വീട്ടിൽ വെൽഡിംഗ് ചെയ്യുന്നതിനിടെയാണ് കൂട്ടാർ സ്വദേശി അനൂപിന് ഷോക്കേറ്റത്.

അയൽവാസിയായ ഗോപി എന്നയാളുടെ വീട്ടിന്‍റെ പട്ടിക്കൂട് നിർമ്മിക്കുന്നതിനിടെയായിരുന്നു അപകടം. നിർമ്മാണം ഏതാണ്ട് അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് ഷോക്കേറ്റത്. വീട്ടുകാരും സുഹൃത്തുക്കളും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജില്ല കളക്ടർക്കും പൊലീസ് മേധാവിക്കും അനൂപിന്‍റെ അമ്മ ശോഭന പരാതി നൽകി. ആറുമാസം മുമ്പാണ് അനൂപിന്‍റെ അച്ഛൻ മരിച്ചത്. ഓഗസ്റ്റിൽ വിദേശത്തേക്ക് പോകാനിരിക്കെയാണ് അപകടമുണ്ടായത്. ഇതോടെ ശോഭനയുടെ ഏക ആശ്രയമാണ് ഇല്ലാതായത്.

സംഭവത്തിൽ കമ്പംമെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. രണ്ടു വെൽഡിംഗ് യന്ത്രങ്ങളും ഉപയോഗിച്ചിരുന്ന വയറും കസ്റ്റഡിയിൽ എടുത്തു. വയറിൽ പലയിടത്തും ഇൻസുലേഷൻ ഇല്ലായിരുന്നു. ഇതാണ് ഷോക്കേൽക്കാൻ കാരണമെന്നാണ് കണ്ടെത്തൽ.

യന്ത്രങ്ങൾക്ക് കുഴപ്പമില്ലെന്നാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. കെഎസ്ഇബിയിൽ നിന്നും അനുമതി വാങ്ങാതെ വീട്ടിൽ വെൽഡിംഗ് യന്ത്രം ഉപയോഗിച്ചതിന് ഗോപിക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Young Shocket dies while welding; Amma on the scene alleging mystery

Next TV

Related Stories
കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു

Jul 4, 2022 01:41 PM

കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു

കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ്...

Read More >>
എകെജി സെന്റർ ആക്രമിച്ച സംഭവം; അടിയന്തരപ്രമേയം സഭ ചര്‍ച്ച ചെയ്യുന്നു

Jul 4, 2022 01:36 PM

എകെജി സെന്റർ ആക്രമിച്ച സംഭവം; അടിയന്തരപ്രമേയം സഭ ചര്‍ച്ച ചെയ്യുന്നു

എകെജി സെന്റർ ആക്രമിച്ച സംഭവം; അടിയന്തരപ്രമേയം സഭ ചര്‍ച്ച...

Read More >>
പാലക്കാട് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചു;  ചികിത്സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്

Jul 4, 2022 12:36 PM

പാലക്കാട് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചു; ചികിത്സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്

പാലക്കാട് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചു; ചികിത്സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്...

Read More >>
കോട്ടയം ഡിസിസി ഓഫിസ് ആക്രമിച്ച സംഭവത്തിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവ‍ർത്തകർ അറസ്റ്റിൽ

Jul 4, 2022 12:30 PM

കോട്ടയം ഡിസിസി ഓഫിസ് ആക്രമിച്ച സംഭവത്തിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവ‍ർത്തകർ അറസ്റ്റിൽ

കോട്ടയം ഡിസിസി ഓഫിസ് ആക്രമിച്ച സംഭവത്തിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവ‍ർത്തകർ...

Read More >>
കോഴിക്കോട് മെഡിക്കൽ കോളജ് ക്യാംപസ് റോഡിൽ തെങ്ങു വീണ് ബൈക്ക് യാത്രികൻ മരിച്ചു

Jul 4, 2022 11:45 AM

കോഴിക്കോട് മെഡിക്കൽ കോളജ് ക്യാംപസ് റോഡിൽ തെങ്ങു വീണ് ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളജ് ക്യാംപസ് റോഡിൽ തെങ്ങു വീണ് ബൈക്ക് യാത്രികൻ...

Read More >>
പൊള്ളാച്ചിയില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ തട്ടിയെടുക്കല്‍; പാലക്കാട് സ്വദേശി അറസ്റ്റില്‍

Jul 4, 2022 11:18 AM

പൊള്ളാച്ചിയില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ തട്ടിയെടുക്കല്‍; പാലക്കാട് സ്വദേശി അറസ്റ്റില്‍

പൊള്ളാച്ചിയില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ തട്ടിയെടുക്കല്‍; പാലക്കാട് സ്വദേശി...

Read More >>
Top Stories