ചീസ് ബ്രഡ് ഓംലെറ്റ് എളുപ്പത്തിൽ തയ്യാറാക്കിയാലോ, റെസിപ്പി

ചീസ് ബ്രഡ് ഓംലെറ്റ് എളുപ്പത്തിൽ തയ്യാറാക്കിയാലോ, റെസിപ്പി
Advertisement
May 25, 2022 09:01 PM | By Susmitha Surendran

ബ്രഡും മുട്ടയും മിക്ക വീടുകളിലും ഉണ്ടാകും. ഇവ കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് ബ്രഡ് ഓംലെറ്റ്. ഇതിന്റെ കൂടെ അൽപം ചീസ് കൂടി ചേർത്ത് വ്യത്യസ്തമായി ചീസ് ബ്രഡ് ഓംലെറ്റ് തയ്യാറാക്കിയാലോ.

കുട്ടികൾക്ക് വെെകുന്നേരങ്ങളിൽ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ മികച്ചൊരു ഭക്ഷണം കൂടിയാണിത്. രുചികരമായ ചീസ് ബ്രഡ് ഓംലെറ്റ്   തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കിയാലോ...വേണ്ട ചേരുവകൾ...

മുട്ട 3 എണ്ണം

ചീസ് 3 പീസ്

​ബ്രഡ് 4 കഷ്ണം

ടൊമാറ്റോ കെച്ചപ്പ് ആവശ്യത്തിന്

സവാള 1 എണ്ണം ചെറുതായി അരിഞ്ഞത്

കാപ്സിക്കം 1 എണ്ണം ചെറുതായി അരിഞ്ഞത്

തക്കാളി 1 എണ്ണം ചെറുതായി അരിഞ്ഞത്

കുരുമുളകുപൊടി ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിക്കുക. അതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന തക്കാളി, കാപ്സിക്കം, സവാള എന്നിവ ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് അല്പം ബട്ടർ ഇട്ട് കൊടുക്കുക.നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന ബ്രഡ് ഓരോന്നായി വച്ച് കൊടുക്കാം. ബ്രഡിന്റെ നടുവിൽ ചതുരത്തിൽ മുറിച്ച് മാറ്റിയ ഭാഗത്തേക്ക് ഓംലറ്റ് മിക്സ് ഒഴിച്ചു കൊടുക്കുക. കുറച്ച്നേരം മൂടിവയ്ക്കുക.

ശേഷം ചീസ് ഓരോ പീസ് വച്ച് കൊടുക്കുക. അതിന്റെ മുകളിലേക്ക് ആവശ്യത്തിന് കുരുമുളകുപൊടി ചേർത്തു കൊടുക്കാം. ഒരു ബ്രഡ് എടുക്കുക. അതിന്റെ ഒരു വശത്ത് ടൊമാറ്റോ കെച്ചപ്പ് പുരട്ടി കൊടുക്കുക.

ഇനി ഇതിന്റെ മുകളിലേക്ക് വച്ച് കൊടുക്കുക. രണ്ട് മിനിറ്റ് നേരം മൂടി വയ്ക്കുക. അതിനു ശേഷം ഒന്ന് മറിച്ചിട്ട് കൊടുക്കുക. ചീസ് ബ്രഡ് ഓംലെറ്റ് തയ്യാർ...

Let's see how to make Cheese Bread Omelette

Next TV

Related Stories
ഏത്തപ്പഴം കൊണ്ടൊരു നാലുമണി പലഹാരം തയ്യാറാക്കിയാലോ?  റെസിപ്പി

Jun 27, 2022 05:24 PM

ഏത്തപ്പഴം കൊണ്ടൊരു നാലുമണി പലഹാരം തയ്യാറാക്കിയാലോ? റെസിപ്പി

ആവിയിൽ വേവിച്ച് എടുക്കാവുന്ന നാടൻ ഏത്തപ്പഴം കൊഴുക്കട്ട തയ്യാറാക്കുന്നത് എങ്ങനെയെന്ന്...

Read More >>
രുചികരമായ ചന്ന കെബാബ് തയ്യാറാക്കാം എളുപ്പത്തിൽ

Jun 19, 2022 02:40 PM

രുചികരമായ ചന്ന കെബാബ് തയ്യാറാക്കാം എളുപ്പത്തിൽ

രുചികരമായ ചന്ന കെബാബ് തയ്യാറാക്കാം എളുപ്പത്തിൽ...

Read More >>
ഉരുളക്കിഴങ്ങ് വെച്ച് എളുപ്പത്തില്‍ തയ്യാറാക്കുന്ന 'ഈവനിംഗ് സ്‌നാക്ക്' ആയാലോ ...

May 3, 2022 03:52 PM

ഉരുളക്കിഴങ്ങ് വെച്ച് എളുപ്പത്തില്‍ തയ്യാറാക്കുന്ന 'ഈവനിംഗ് സ്‌നാക്ക്' ആയാലോ ...

വൈകുന്നേരങ്ങളിൽ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് വെച്ചുള്ള സ്‌നാക്ക്. എങ്ങനെയാണ് എളുപ്പത്തിൽ വളരെ രുചികരമായി തയ്യാറാക്കുക...

Read More >>
കൊതിയൂറും ഇ‍ഞ്ചി ചമ്മന്തി; റെസിപ്പി

Apr 14, 2022 03:14 PM

കൊതിയൂറും ഇ‍ഞ്ചി ചമ്മന്തി; റെസിപ്പി

ഉച്ച ഊണിന് അൽപം ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ ഒന്നും...

Read More >>
മാമ്പഴ രുചിയിലൊരു ഹെൽത്തി ലെമണൈഡ് തയ്യാറാക്കാം

Apr 4, 2022 01:38 PM

മാമ്പഴ രുചിയിലൊരു ഹെൽത്തി ലെമണൈഡ് തയ്യാറാക്കാം

പഞ്ചസാര ചേർക്കാതെ മാമ്പഴവും നാരങ്ങയും മറ്റു രുചിക്കൂട്ടുകളും ചേർത്തൊരു സൂപ്പർ കൂൾ...

Read More >>
ചൂടിൽ നിന്ന് ആശ്വാസം; എളുപ്പം ഉണ്ടാക്കാം  കാരറ്റ് ജ്യൂസ് ഇങ്ങനെ ...

Mar 16, 2022 07:55 PM

ചൂടിൽ നിന്ന് ആശ്വാസം; എളുപ്പം ഉണ്ടാക്കാം കാരറ്റ് ജ്യൂസ് ഇങ്ങനെ ...

പോഷകഗുണങ്ങൾ ധാരാളമുള്ള കാരറ്റ് ജ്യൂസ് വളരെ എളുപ്പത്തിൽ...

Read More >>
Top Stories