ഉത്തപ്പയുടെയും ഗെയ്‌ക്‌വാദിന്റെയും മികച്ച പ്രകടനം , ധോണിയുടെ ഫിനിഷിങ്; ചെന്നൈ ഫൈനലില്‍

ഉത്തപ്പയുടെയും ഗെയ്‌ക്‌വാദിന്റെയും മികച്ച പ്രകടനം , ധോണിയുടെ ഫിനിഷിങ്;  ചെന്നൈ ഫൈനലില്‍
Oct 10, 2021 11:57 PM | By Anjana Shaji

ദുബായ് : റോബിന്‍ ഉത്തപ്പ, റുതുരാജ് ഗെയ്‌ക്‌വാദ് മികച്ച ബാറ്റിംഗ് പ്രകടനത്തില്‍ നാല് വിക്കറ്റ് ജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്‍ പതിനാലാം സീസണില്‍ ഫൈനലില്‍. ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വച്ചുനീട്ടിയ 173 റണ്‍സ് വിജയലക്ഷ്യം സിഎസ്‌കെ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ നേടി.

അവസാന ഓവറില്‍ എം എസ് ധോണിയുടെ ഫിനിഷിംഗിലായിരുന്നു ചെന്നൈയുടെ ജയം. തോറ്റെങ്കിലും ഡല്‍ഹിക്ക് ഫൈനലിലെത്താന്‍ ഒരു അവസരം കൂടിയുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എലിമിനേറ്ററിലെ വിജയികളെ രണ്ടാം ക്വാളിഫയറിൽ ഡല്‍ഹി നേരിടും.

മറുപടി ബാറ്റിംഗില്‍ ആദ്യ ഓവറിലെ നാലാം പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത ഫാഫ് ഡുപ്ലസി നോര്‍ജെയുടെ പേസിന് മുന്നില്‍ ബൗള്‍ഡായി. എന്നാല്‍ റുതുരാജ് ഗെയ്‌ക്‌വാദ്-റോബിന്‍ ഉത്തപ്പ സഖ്യം 59 റണ്‍സിലെത്തിച്ചു. ഉത്തപ്പ 35 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. 13-ാം ഓവറില്‍ ചെന്നൈ 100 തികച്ചു.

എന്നാല്‍ 110 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ട് 14-ാം ഓവറില്‍ ടോം കറന്‍റെ മൂന്നാം പന്തില്‍ ബൗണ്ടറിലൈന്‍ ക്യാച്ചുമായി ശ്രേയസ് തകർത്തു. 44 പന്തില്‍ 63 റണ്‍സെടുത്ത ഉത്തപ്പ പുറത്തായി. പിന്നാലെ 37 പന്തില്‍ നിന്ന് ഗെയ്‌ക്‌വാദ് ഫിഫ്റ്റി പൂര്‍ത്തിയാക്കി. അടുത്ത ഓവറില്‍ അമ്പാട്ടി റായുഡു(1) രണ്ടാം റണ്ണിനായുള്ള ശ്രമത്തിനിടെ റണ്ണൗട്ടായി.

അവസാന മൂന്ന് ഓവറില്‍ 35 റണ്‍സായി ചെന്നൈയുടെ ലക്ഷ്യം. ഗെയ്‌ക്‌വാദ്(50 പന്തില്‍ 70) ആവേഷിന്‍റെ 19-ാം ഓവറിലെ ആദ്യ പന്തില്‍ അക്‌സറിന്‍റെ ക്യാച്ചില്‍ പുറത്തായി. മൊയീന്‍ അലി(12 പന്തില്‍ 16) മടങ്ങി. എന്നാല്‍ മൂന്ന് ബൗണ്ടറികളോടെ 13 റണ്‍സ് അടിച്ചെടുത്ത് ധോണി ടീമിനെ ജയിപ്പിച്ചു.

ധോണിയും 6 പന്തില്‍ 18 റൺസെടുത്തു. രവീന്ദ്ര ജഡേജയും (0) പുറത്താകാതെ നിന്നു. ആദ്യ ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 172 റണ്‍സെടുത്തു. പൃഥ്വി ഷാ, റിഷഭ് പന്ത് എന്നിവരുടെ അര്‍ധ സെഞ്ചുറിയിലും ഷിമ്രോന്‍ ഹെറ്റ്‌മയറുടെ അതിവേഗ സ്‌കോറിംഗിലുമാണ് ഡല്‍ഹിയുടെ നേട്ടം.

Chennai Super Kings In the IPL final

Next TV

Related Stories
സാ​ഫ്​ ചാ​മ്പ്യ​ൻ​ഷി​പ് കിരീടം ഇന്ത്യക്ക്

Oct 16, 2021 11:26 PM

സാ​ഫ്​ ചാ​മ്പ്യ​ൻ​ഷി​പ് കിരീടം ഇന്ത്യക്ക്

സാ​ഫ്​ ചാ​മ്പ്യ​ൻ​ഷി​പ് കിരീടം...

Read More >>
എം.എസ് ധോണി വീണ്ടും അച്ഛനാകാനൊരുങ്ങുന്നു; സാക്ഷി ഗർഭിണിയെന്ന്‍ റിപ്പോർട്ടുകൾ

Oct 16, 2021 01:22 PM

എം.എസ് ധോണി വീണ്ടും അച്ഛനാകാനൊരുങ്ങുന്നു; സാക്ഷി ഗർഭിണിയെന്ന്‍ റിപ്പോർട്ടുകൾ

എം.എസ് ധോണി വീണ്ടും അച്ഛനാകാനൊരുങ്ങുന്നു; സാക്ഷി ഗർഭിണിയെന്ന്‍...

Read More >>
വിരമിക്കല്‍ പ്രഖ്യാപനം; ഐപിഎല്‍ ഫൈനലിന് ശേഷം മനസ്സ്തുറന്ന്‍ ധോണി

Oct 16, 2021 12:04 PM

വിരമിക്കല്‍ പ്രഖ്യാപനം; ഐപിഎല്‍ ഫൈനലിന് ശേഷം മനസ്സ്തുറന്ന്‍ ധോണി

ഐപിഎലിൽ നിന്ന് ഈ സീസണിൽ വിരമിക്കില്ലെന്ന സൂചന നൽകി ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ്...

Read More >>
ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകാൻ രാഹുൽ ദ്രാവിഡ്

Oct 16, 2021 08:50 AM

ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകാൻ രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകാൻ സമ്മതമറിയിച്ച് ഇതിഹാസ താരം രാഹുൽ...

Read More >>
തിരുമ്പി വന്തിട്ടേന്ന്‍ സൊല്ല്; ഐ പി എല്‍ നാലാം കിരീടത്തില്‍ മുത്തമിട്ട്‌ ധോണിപ്പട

Oct 15, 2021 11:41 PM

തിരുമ്പി വന്തിട്ടേന്ന്‍ സൊല്ല്; ഐ പി എല്‍ നാലാം കിരീടത്തില്‍ മുത്തമിട്ട്‌ ധോണിപ്പട

ഐ പി എല്‍ നാലാം കിരീടം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്ങ്സ്...

Read More >>
ടി20 ക്യാപ്റ്റന്‍സിയില്‍ റെക്കോര്‍ഡിട്ട്‌ തല; 300 മത്സരങ്ങള്‍ തികയ്‌ക്കുന്ന ആദ്യ നായകന്‍

Oct 15, 2021 10:20 PM

ടി20 ക്യാപ്റ്റന്‍സിയില്‍ റെക്കോര്‍ഡിട്ട്‌ തല; 300 മത്സരങ്ങള്‍ തികയ്‌ക്കുന്ന ആദ്യ നായകന്‍

ടി20 ക്യാപ്റ്റന്‍സിയില്‍ റെക്കോര്‍ഡിട്ട്‌ തല, ടി20യില്‍ ക്യാപ്‌റ്റനായി 300 മത്സരങ്ങള്‍ തികയ്‌ക്കുന്ന ആദ്യ താരമെന്ന നേട്ടത്തില്‍ ചെന്നൈ സൂപ്പര്‍...

Read More >>
Top Stories