സംസ്ഥാന ബിജെപിയിൽ പുന:സംഘടനയെ ചൊല്ലിയുള്ള പ്രതിഷേധം തുടരുന്നു

 സംസ്ഥാന ബിജെപിയിൽ പുന:സംഘടനയെ ചൊല്ലിയുള്ള പ്രതിഷേധം തുടരുന്നു
Oct 10, 2021 08:25 PM | By Kavya N

തിരുവനന്തപുരം: പുന:സംഘടനയെ ചൊല്ലിയുള്ള പ്രതിഷേധം സംസ്ഥാന ബിജെപിയിൽ തുടരുന്നു. ചാനൽ ച‍ർച്ചക്കുള്ള പാർട്ടിയുടെ വാട്സാപ്പ്  ഗ്രൂപ്പിൽ നിന്നും മുതിർന്ന നേതാക്കൾ പുറത്തുപോയി. പികെ കൃഷ്ണദാസ്, എംടി രമേശ്, എഎൻ രാധാകൃഷ്ണൻ എന്നിവരാണ് പുറത്തുപോയത്.

സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ അഡ്മിനായ ഗ്രൂപ്പാണിത്. കൃഷ്ണദാസ് പക്ഷത്തെ പിആർ ശിവശങ്കരനെ ചാനൽ ചർച്ചകളിൽ നിന്നും കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. ഇതിൽ അടക്കമുള്ള പ്രതിഷേധമാണ് കൃഷ്ണദാസ് പക്ഷ നേതാക്കളുടെ വിട്ടുപോകലിന് കാരണം. ഇതിനിടെ, വയനാട് ബിജെപിയിൽ ആഭ്യന്തര കലഹം മുറുകുന്നു എന്ന വാർത്തയും പുറത്തു വന്നിരുന്നു.

അഴിമതി ആരോപണം നേരിടുന്നയാളെ പ്രസിഡന്റാക്കിയതിൽ അതൃപ്തി പരസ്യമാക്കിയാണ് നേതാക്കൾ രംഗത്തെത്തിയത്. കെ.പി മധുവിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ നിന്ന് ഒരു വിഭാഗം വിട്ടുനിന്നിരുന്നു. പരസ്യപ്രതിഷേധത്തിനും കൂട്ടരാജിക്കും പിന്നാലെയാണ് വയനാട് ജില്ലാ ബിജെപിയിലെ ഭിന്നിപ്പ് കൂടുതല്‍ രൂക്ഷമാകുന്നത്. കെ.സുരേന്ദ്രന്‍ പക്ഷക്കാരനായ പുതിയ ജില്ലാ പ്രസിഡന്റ് കെ.പി.മധുവിനെ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ.

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബത്തേരി നിയോജക മണ്ഡലത്തിലെ ഫണ്ട് തിരിമറിയിൽ പാർട്ടിക്കുള്ളിൽ ആരോപണ വിധേയനാണ് കെ.പി മധു. സ്ഥാനാരോഹണ ചടങ്ങിൽ വിയോജിപ്പ് പരസ്യമാക്കി മുൻ അധ്യക്ഷൻ രംഗത്തെത്തി. തനിക്കെതിരെയുള്ള പ്രതിഷേധം സംസ്ഥാന അധ്യക്ഷനെ ലക്ഷ്യമിട്ടാണെന്ന് പുതിയ പ്രസിഡന്‍റ് കെ.പി മധു പറഞ്ഞു.

കെ.പി മധുവിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ നിന്ന് യുവമോർച്ചയുടെയും മഹിളമോർച്ചയിലെയും ഭൂരിഭാഗം നേതാക്കളും വിട്ടുനിന്നു. പുന:സംഘടനയിൽ പ്രതിഷേധിച്ച് ബത്തേരി നിയോജക മണ്ഡലം പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച കെ.ബി മദൻലാലിനെ നേരത്തെ സസ്പെന്‍റ് ചെയ്തിരുന്നു.

Protests continue in the state BJP

Next TV

Related Stories
#PVAnwar | ഡി.എൻ.എ പരാമർശത്തിൽ വിശദീകരണവുമായി പി.വി. അൻവർ; ‘രാഹുൽ വയനാട്ടിൽ മത്സരിക്കരുതായിരുന്നു’

Apr 24, 2024 10:49 AM

#PVAnwar | ഡി.എൻ.എ പരാമർശത്തിൽ വിശദീകരണവുമായി പി.വി. അൻവർ; ‘രാഹുൽ വയനാട്ടിൽ മത്സരിക്കരുതായിരുന്നു’

രാഷ്ട്രീയ ധാർമികത ബാക്കിയുണ്ടായിരുന്നെങ്കിൽ രാഹുൽ വയനാട്ടിൽ മത്സരിക്കരുതായിരുന്നു. മുസ് ലിം ലീഗിന് പച്ചകൊടി ഉപയോഗിക്കാൻ പാടില്ലെന്ന...

Read More >>
#PriyankaGandhi | സ്ത്രീകളുടെ താലിമാല വരെ തട്ടിയെടുക്കുമെന്ന പ്രസ്താവന; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

Apr 24, 2024 09:47 AM

#PriyankaGandhi | സ്ത്രീകളുടെ താലിമാല വരെ തട്ടിയെടുക്കുമെന്ന പ്രസ്താവന; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

രാജ്യത്തെ സ്വത്തിന്‍റെ ആദ്യ അവകാശികള്‍ ന്യൂനപക്ഷങ്ങളാണെന്ന് 2006ല്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നടത്തിയ പ്രതികരണവും വ‍ര്‍ഗീയ...

Read More >>
#NarayanRane | മോദിയെ അധിക്ഷേപിച്ചാൽ വീട്ടിൽ മടങ്ങിയെത്തില്ല: ഭീഷണിയുമായി ബിജെപി സ്ഥാനാർഥി

Apr 24, 2024 09:18 AM

#NarayanRane | മോദിയെ അധിക്ഷേപിച്ചാൽ വീട്ടിൽ മടങ്ങിയെത്തില്ല: ഭീഷണിയുമായി ബിജെപി സ്ഥാനാർഥി

ശിവസേനാ നേതാവ് ഉദ്ധവ് താക്കറെക്കെതിരെയും അദ്ദേഹം കടുത്ത വിമർശനങ്ങൾ...

Read More >>
#kmshaji | കണ്ണൂരിൽ കൊലക്കേസ് പ്രതികളായ കൂടുതൽ പേർ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്; സിപിഎമ്മിനെ പിടിവിടാതെ ഷാജി

Apr 24, 2024 08:52 AM

#kmshaji | കണ്ണൂരിൽ കൊലക്കേസ് പ്രതികളായ കൂടുതൽ പേർ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്; സിപിഎമ്മിനെ പിടിവിടാതെ ഷാജി

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത രാഷ്ട്രീയ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു...

Read More >>
#NileshKumbhani | ബിജെപി സ്ഥാനാർഥിയുടെ വിജയം, പിന്നാലെ കോൺ​ഗ്രസ് സ്ഥാനാർഥി 'മിസ്സിങ്'; ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം

Apr 23, 2024 05:01 PM

#NileshKumbhani | ബിജെപി സ്ഥാനാർഥിയുടെ വിജയം, പിന്നാലെ കോൺ​ഗ്രസ് സ്ഥാനാർഥി 'മിസ്സിങ്'; ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം

ഒപ്പ് തങ്ങളുടേതല്ലെന്ന് കോൺ​ഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു. നിലേഷ് കുംഭാനിക്കെതിരെ സൂറത്തിലെ വസതിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ...

Read More >>
#APAbubakarMusliar | ‘ഭിന്നിപ്പിന്റെ പ്രസ്താവനകൾ അവസാനിപ്പിക്കണം’; കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

Apr 23, 2024 04:55 PM

#APAbubakarMusliar | ‘ഭിന്നിപ്പിന്റെ പ്രസ്താവനകൾ അവസാനിപ്പിക്കണം’; കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

പ്രധാനമന്ത്രിയെ പോലൊരാൾ അത്തരത്തിൽ പ്രസ്താവന നടത്തരുതായിരുന്നു. മുസ്‌ലിം മനസ്സുകളിൽ വേദനയുണ്ടാക്കിയ പ്രസ്താവന തിരുത്താൻ അദ്ദേഹം...

Read More >>
Top Stories