വനിതാ പൈലറ്റിന്റെ പീഡനപ്പരാതി; അറസ്റ്റ് വൈകും

വനിതാ പൈലറ്റിന്റെ പീഡനപ്പരാതി; അറസ്റ്റ് വൈകും
Advertisement
May 24, 2022 07:10 AM | By Susmitha Surendran

തിരുവനന്തപുരം: ഫ്ലയിങ് അക്കാദമിയിലെ പരിശീലകനെതിരെ വനിതാ ട്രെയ്നി പൈലറ്റ് നൽകിയ പീഡനപ്പരാതിയിൽ അറസ്റ്റ് വൈകും. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച പരിശീലകനെ മേയ് 31 വരെ അറസ്റ്റ് ചെയ്യരുതെന്നു കോടതി ഉത്തരവുണ്ട്.

കോടതി ഇനി കേസ് പരിഗണിക്കുമ്പോൾ നൽകുന്ന നിർദേശമനുസരിച്ചു മാത്രമേ പൊലീസിനു തുടർനടപടികളിലേക്കു കടക്കാനാകൂ.

ഇതിനിടെ പരാതിക്കാരിക്കെതിരെ മറ്റൊരു വനിതാ ട്രെയ്നി ജാതി അധിക്ഷേപം സംബന്ധിച്ച പരാതി വലിയതുറ പൊലീസിൽ നൽകി. ഇതു ശംഖുമുഖം അസി.കമ്മിഷണർ അന്വേഷിക്കും.

പരിശീലനത്തിന്റെ ഭാഗമായി വിമാനം പറത്തുമ്പോൾ ഉൾപ്പെടെ പരിശീലകൻ ലൈംഗിക അതിക്രമം നടത്തിയെന്നാണു കണ്ണൂർ സ്വദേശിനിയായ യുവതി വലിയതുറ പൊലീസിൽ മാർച്ചിൽ നൽകിയ പരാതി. ജനുവരിയിലാണു സംഭവമുണ്ടായതെന്നു പരാതിയിൽ പറയുന്നു. ആദ്യം പരാതിപ്പെട്ടതു സ്ഥാപനത്തിലാണ്. ഇവിടെ ആഭ്യന്തര അന്വേഷണം നടക്കുന്നതിനിടെയാണു പൊലീസിലും പരാതിപ്പെട്ടത്.

യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയതിനു പിന്നാലെയാണു പരിശീലകൻ മുൻകൂർ ജാമ്യം തേടി കോടതിയിലെത്തിയത്. 31 വരെ കോടതി അറസ്റ്റ് വിലക്കിയതോടെ ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ പോലും പൊലീസിനു കഴിഞ്ഞിട്ടില്ല.

Complaint of harassment of a female pilot; Arrest delayed

Next TV

Related Stories
എകെജി സെന്റെർ ആക്രമണവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുകിൽ പോസ്റ്റിട്ടയാളെ ചോദ്യം ചെയ്യുന്നു

Jul 2, 2022 07:25 AM

എകെജി സെന്റെർ ആക്രമണവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുകിൽ പോസ്റ്റിട്ടയാളെ ചോദ്യം ചെയ്യുന്നു

എകെജി സെന്റെർ ആക്രമണവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുകിൽ പോസ്റ്റിട്ടയാളെ ചോദ്യം...

Read More >>
ശ്രീലക്ഷ്മിയുടെ മരണം; വാക്സീൻ എടുത്തതിൽ അപാകതയില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്

Jul 2, 2022 07:20 AM

ശ്രീലക്ഷ്മിയുടെ മരണം; വാക്സീൻ എടുത്തതിൽ അപാകതയില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്

ശ്രീലക്ഷ്മിയുടെ മരണം; വാക്സീൻ എടുത്തതിൽ അപാകതയില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ...

Read More >>
സ്വർണവും ഡോളറും തിരികെ വേണം; സ്വപ്നയുടെ ഹർജി ഇന്ന് എൻഐഎ കോടതിയിൽ

Jul 2, 2022 06:52 AM

സ്വർണവും ഡോളറും തിരികെ വേണം; സ്വപ്നയുടെ ഹർജി ഇന്ന് എൻഐഎ കോടതിയിൽ

പിടിച്ചെടുത്ത സ്വർണവും ഡോളറും തിരികെ വേണം; സ്വപ്നയുടെ ഹർജി ഇന്ന് എൻഐഎ...

Read More >>
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി സി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും

Jul 2, 2022 06:35 AM

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി സി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി സി ജോർജിനെ ഇന്ന് ചോദ്യം...

Read More >>
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത

Jul 2, 2022 06:27 AM

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും...

Read More >>
എകെജി സെന്റർ ആക്രമണം; പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ അന്വേഷണ സംഘം

Jul 2, 2022 06:18 AM

എകെജി സെന്റർ ആക്രമണം; പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ അന്വേഷണ സംഘം

എകെജി സെന്റർ ആക്രമണം; പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ അന്വേഷണ...

Read More >>
Top Stories