കൗമാരക്കാരനെ സുഹൃത്തുക്കൾ വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

കൗമാരക്കാരനെ സുഹൃത്തുക്കൾ വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്
Advertisement
May 23, 2022 09:48 PM | By Vyshnavy Rajan

ചെന്നൈ : ചെന്നൈ കൊരുക്കുപ്പേട്ടയിൽ കൗമാരക്കാരനെ സുഹൃത്തുക്കൾ വെട്ടിക്കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. അരിനാരായണപുരം സ്വദേശിയായ രാഹുൽ നാല് ദിവസം മുമ്പാണ് കൊലചെയ്യപ്പെട്ടത്.

വ്യാപാരികളിൽ നിന്ന് മയക്കുമരുന്ന് വാങ്ങി നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കൊലയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈ ആർകെനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ബുധനാഴ്ച നടന്ന കൊലപാതകത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

പത്തൊൻപത് കാരനായ രാഹുലിനെ രണ്ടുപേർ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാഹുലിന് പരിചയമുള്ള മയക്കുമരുന്ന് വ്യാപാരിയിൽ നിന്ന് മയക്കുമരുന്ന ഗുളികകൾ വാങ്ങി നൽകാൻ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

ആളനക്കമുള്ള തെരുവിൽ വച്ചാണ് കൊല നടന്നത്. നാൽപ്പതിലേറെ തവണ രാഹുലിന് വെട്ടേറ്റു. ഈ സമയം പലരും ഇതുവഴി കടന്നുപോയെങ്കിലും ആരും കൊലപാതകം ശ്രദ്ധിക്കുന്നില്ല.

ദൃശ്യത്തിലുള്ളവരെ കൂടാതെ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ ഗൗരി ശങ്കർ, ശരവണൻ, റഹ്മാൻ എന്നിവർ രാഹുലിന്‍റെ സുഹൃത്തുക്കളായിരുന്നു. മയക്കുമരുന്ന് വാങ്ങി നൽകാൻ രാഹുൽ 20,000 രൂപ ആവശ്യപ്പെട്ടതായിരുന്നു പ്രകോപനം. പ്രതികൾ എല്ലാവരും റിമാൻഡിലാണ്.

Outside scenes of a teenager being hacked to death by friends

Next TV

Related Stories
പാലക്കാട് ഭർത്താവ് ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിക്കൊന്ന സംഭവം; കാരണം ഞെട്ടിക്കുന്നത് !

Jun 29, 2022 11:57 AM

പാലക്കാട് ഭർത്താവ് ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിക്കൊന്ന സംഭവം; കാരണം ഞെട്ടിക്കുന്നത് !

പാലക്കാട് ഭർത്താവ് ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിക്കൊന്ന സംഭവം; കാരണം ഞെട്ടിക്കുന്നത്...

Read More >>
പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കസ്റ്റഡിയില്‍

Jun 28, 2022 11:27 PM

പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കസ്റ്റഡിയില്‍

പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ്...

Read More >>
കാമുകിയെയും അവളുടെ സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ 19 കാരൻ പിടിയിൽ

Jun 27, 2022 11:59 PM

കാമുകിയെയും അവളുടെ സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ 19 കാരൻ പിടിയിൽ

കാമുകിയെയും അവളുടെ സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ 19 കാരൻ...

Read More >>
അമ്പത് വയസിനിടെ 12 വിവാഹം; ആറ്‌ വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന  പ്രതി പിടിയിൽ

Jun 27, 2022 03:54 PM

അമ്പത് വയസിനിടെ 12 വിവാഹം; ആറ്‌ വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയിൽ

അമ്പത് വയസിനിടെ 12 വിവാഹം; ആറ്‌ വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയിൽ...

Read More >>
കൊടും ക്രൂരത; ഓടുന്ന കാറിൽ അമ്മയും മകളും കൂട്ടബലാത്സംഗത്തിന് ഇരയായി

Jun 27, 2022 11:26 AM

കൊടും ക്രൂരത; ഓടുന്ന കാറിൽ അമ്മയും മകളും കൂട്ടബലാത്സംഗത്തിന് ഇരയായി

കൊടും ക്രൂരത; ഓടുന്ന കാറിൽ അമ്മയും മകളും കൂട്ടബലാത്സംഗത്തിന്...

Read More >>
വീട്ടിൽ പടർന്നുപിടിച്ച തീയിൽ നിന്ന് മക്കളെ രക്ഷിച്ചു; പിതാവ് വെന്തു മരിച്ചു

Jun 26, 2022 10:03 PM

വീട്ടിൽ പടർന്നുപിടിച്ച തീയിൽ നിന്ന് മക്കളെ രക്ഷിച്ചു; പിതാവ് വെന്തു മരിച്ചു

വീട്ടിൽ പടർന്നുപിടിച്ച തീയിൽ നിന്ന് മക്കളെ രക്ഷിച്ചു; പിതാവ് വെന്തു...

Read More >>
Top Stories