സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി അതിജീവിത ഹൈക്കോടതിയിൽ

സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി അതിജീവിത ഹൈക്കോടതിയിൽ
Advertisement
May 23, 2022 04:34 PM | By Vyshnavy Rajan

എറണാകുളം : നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി അതിജീവിത. നടന്‍ ദിലീപിന് ഭരണമുന്നണി അംഗങ്ങളുമായി അവിശുദ്ധ ബന്ധമെന്ന് ആക്രമിക്കപ്പെട്ട നടി കോടതി മുന്‍പാതെ പരാതി നല്‍കി.

അന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കാന്‍ അന്വേഷണ സംഘത്തിന് മേല്‍ രാഷ്ട്രീയ ഭീഷണിയും സമ്മര്‍ദവുമുണ്ടെന്നാണ് അതിജീവിതയുടെ ആരോപണം. നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനേയും ദിലീപിന്റെ അഭിഭാഷകരേയും പ്രതിചേര്‍ക്കേണ്ടതില്ലെന്ന നിലപാടിലാണ് നിലവില്‍ അന്വേഷണസംഘം.

ഇത് ചൂണ്ടിക്കാട്ടിയാണ് അതിജീവിതയുടെ വിമര്‍ശനങ്ങള്‍. അഭിഭാഷകരെ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന തരത്തില്‍ അന്വേഷണസംഘം നിലപാട് മാറ്റിയിരുന്നു. ഈ നീക്കം ക്രൈംബ്രാഞ്ച് തടഞ്ഞതിന് പിന്നില്‍ രാഷ്ട്രീയ ബന്ധമുണ്ടെന്ന് അതിജീവിത ആരോപിക്കുന്നു.

കേസ് പൂര്‍ണമായും അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായും നടി ആരോപിക്കുന്നുണ്ട്. ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് ആരോപണം. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുകയാണെന്ന് കാട്ടി അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

നീതി ലഭിക്കാന്‍ കോടതി ഇടപെടണമെന്നാണ് ഹ?ര്‍ജിയിലെ ആവശ്യം. കേസ് അവസാനിപ്പിക്കാന്‍ നീക്കം നടക്കുകയാണ്. ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഹൈക്കോടതിയിലെത്തിയത്.

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസില്‍ അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച്ചയാണ് സമര്‍പ്പിക്കാനിരിക്കെയാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചതെന്നതും ശ്രദ്ധേയമാണ്. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേര്‍ത്തുകൊണ്ടുള്ള ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറിയിട്ടുണ്ട്.

തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് ശരത്തിനെ പ്രതിചേര്‍ത്തത്. കേസില്‍ ദിലീപ് എട്ടാം പ്രതിയായി തുടരുകയാണ്. കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ 15ആം പ്രതിയാക്കിയാണ് അന്വേഷണസംഘം അങ്കമാലി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ശരത്തിന്റെ കൈവശം എത്തിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഐപിസി 201ആം വകുപ്പ് പ്രകാരം തെളിവ് നശിപ്പിക്കലാണ് ശരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

Survivor in High Court with serious allegations against the government

Next TV

Related Stories
കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു

Jul 4, 2022 01:41 PM

കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു

കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ്...

Read More >>
എകെജി സെന്റർ ആക്രമിച്ച സംഭവം; അടിയന്തരപ്രമേയം സഭ ചര്‍ച്ച ചെയ്യുന്നു

Jul 4, 2022 01:36 PM

എകെജി സെന്റർ ആക്രമിച്ച സംഭവം; അടിയന്തരപ്രമേയം സഭ ചര്‍ച്ച ചെയ്യുന്നു

എകെജി സെന്റർ ആക്രമിച്ച സംഭവം; അടിയന്തരപ്രമേയം സഭ ചര്‍ച്ച...

Read More >>
പാലക്കാട് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചു;  ചികിത്സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്

Jul 4, 2022 12:36 PM

പാലക്കാട് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചു; ചികിത്സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്

പാലക്കാട് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചു; ചികിത്സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്...

Read More >>
കോട്ടയം ഡിസിസി ഓഫിസ് ആക്രമിച്ച സംഭവത്തിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവ‍ർത്തകർ അറസ്റ്റിൽ

Jul 4, 2022 12:30 PM

കോട്ടയം ഡിസിസി ഓഫിസ് ആക്രമിച്ച സംഭവത്തിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവ‍ർത്തകർ അറസ്റ്റിൽ

കോട്ടയം ഡിസിസി ഓഫിസ് ആക്രമിച്ച സംഭവത്തിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവ‍ർത്തകർ...

Read More >>
കോഴിക്കോട് മെഡിക്കൽ കോളജ് ക്യാംപസ് റോഡിൽ തെങ്ങു വീണ് ബൈക്ക് യാത്രികൻ മരിച്ചു

Jul 4, 2022 11:45 AM

കോഴിക്കോട് മെഡിക്കൽ കോളജ് ക്യാംപസ് റോഡിൽ തെങ്ങു വീണ് ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളജ് ക്യാംപസ് റോഡിൽ തെങ്ങു വീണ് ബൈക്ക് യാത്രികൻ...

Read More >>
പൊള്ളാച്ചിയില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ തട്ടിയെടുക്കല്‍; പാലക്കാട് സ്വദേശി അറസ്റ്റില്‍

Jul 4, 2022 11:18 AM

പൊള്ളാച്ചിയില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ തട്ടിയെടുക്കല്‍; പാലക്കാട് സ്വദേശി അറസ്റ്റില്‍

പൊള്ളാച്ചിയില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ തട്ടിയെടുക്കല്‍; പാലക്കാട് സ്വദേശി...

Read More >>
Top Stories