സ്തനവലുപ്പം പെട്ടെന്ന് വർദ്ധിക്കുന്നതിനുള്ള കാരണങ്ങൾ നോക്കാം

സ്തനവലുപ്പം പെട്ടെന്ന് വർദ്ധിക്കുന്നതിനുള്ള കാരണങ്ങൾ നോക്കാം
Advertisement
May 22, 2022 09:55 PM | By Vyshnavy Rajan

സ്‌തനങ്ങൾ വലുതാവാൻ സർജറികളും മറ്റും ചെയ്യുന്ന സ്ത്രീകൾ ഇന്ന് നമ്മുക്ക് ചുറ്റുമുണ്ട്. സ്‌തനങ്ങളുടെ വലുപ്പം കൂട്ടാൻ സഹായിക്കുന്ന നിരവധി പ്രകൃതിദത്ത ഉത്‌പന്നങ്ങളും ഇന്ന് വിപണിയിലുണ്ട്.

സ്തനങ്ങൾ കൊഴുപ്പ് കോശങ്ങളാൽ നിർമ്മിതമായതിനാൽ സ്തനവലുപ്പം വർദ്ധിക്കുന്നതിനുള്ള ആദ്യത്തേതും പ്രധാനവുമായ കാരണം ശരീരഭാരം കൂടുന്നതാണ്. സ്തന വലുപ്പം കൂടുന്നതിന് മറ്റ് പല കാരണങ്ങൾ കൂടിയുണ്ട്. എന്തൊക്കെയാകാം ആ കാരണങ്ങളെന്നതിനെ കുറിച്ചറിയാം.

ആർത്തവം

ആർത്തവചക്രത്തിൽ അണ്ഡോത്പാദനത്തിനു ശേഷം ശരീരത്തിൽ പ്രൊജസ്ട്രോണിന്റെയും ഈസ്ട്രജന്റെയും അളവ് വർദ്ധിക്കുന്നു. ഇത് നിങ്ങളുടെ സ്തനങ്ങൾ വലുതായി കാണുന്നതിന് മാത്രമല്ല അവയെ കൂടുതൽ ലോലമാക്കുകയും ചെയ്യും.

അതിനാൽആർത്തവം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സ്തന വലുപ്പം വലുതാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദ​​ഗ്ധർ പറയുന്നു.

​ഗർഭാവസ്ഥ

ഗർഭാവസ്ഥയിൽ ശരീരം വിവിധ ഹോർമോൺ മാറ്റങ്ങൾക്ക് വിധേയമാകുന്നു. അതിനാൽ ഗർഭകാലത്ത് സ്തന വലുപ്പം വർദ്ധിക്കുന്നത് തികച്ചും സാധാരണമാണ്. ഗർഭകാലത്ത് സ്തന കോശങ്ങളിലെ രക്തപ്രവാഹം വർദ്ധിക്കുകയും ഇത് സ്തനങ്ങളെ വലുതാക്കുകയും ചെയ്യുന്നു.

ശരീരഭാരം കൂടുക

3o കഴിഞ്ഞാൽ സ്തനവലിപ്പം കൂടുമോ എന്ന് പല സ്ത്രീകളും ആശങ്കയുണ്ട്. സ്തനങ്ങളിൽ ബ്രെസ്റ്റ് ടിഷ്യു, ലോബ്യൂൾസ്, ഫാറ്റ് ടിഷ്യു എന്നിവ അടങ്ങിയിരിക്കുന്നു. അതിനാൽ നമ്മുടെ ശരീരം വലുതാകുമ്പോൾ അവ വലുതാകുന്നു.

ലൈംഗികബന്ധം

ഫോർപ്ലേയും ലൈംഗികബന്ധവും സ്തനങ്ങളുടെ വലുപ്പം വർദ്ധിപ്പിക്കുന്നു. സെക്സിലേർപ്പെടുമ്പോൾ സ്തനങ്ങളുടെ വലുപ്പം കൂടാനുള്ള സാധ്യത ഏറെയാണ്. സ്ഥിരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കും. സന്തോഷകരമായ മാനസികാവസ്ഥയും മറ്റ് ആരോ​ഗ്യ​ഗുണങ്ങളും സെക്സ് നൽകും.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്തനങ്ങളുടെ ആകൃതിയിലും വലുപ്പത്തിലും ചില താൽക്കാലിക മാറ്റങ്ങൾ ഉണ്ടാകാം. രക്തചംക്രമണത്തിലെ മാറ്റമാണ് ഇതിന് പിന്നിലെ കാരണമെന്ന് യുകെയിലെ സ്പയർ പാർക്ക്വേ ഹോസ്പിറ്റലിലെ ജനറൽ പ്രാക്ടീഷണർ ഡോ. ജൂഡിത്ത് ഹോംസ് പറഞ്ഞു.

ഗർഭനിരോധന ഗുളികകൾ

ഗർഭനിരോധന ഗുളികകളിലെ ചില ഘടകങ്ങൾ സ്തനവലിപ്പം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു. പതിവായി ഗർഭനിരോധന ഗുളികകൾ കഴിക്കുന്ന സ്ത്രീകൾക്ക് സ്തനവലുപ്പത്തിൽ നേരിയ വർദ്ധനവ് അനുഭവപ്പെടാം. ഗർഭനിരോധന ഗുളികകളിൽ ഹോർമോണുകൾ അടങ്ങിയിട്ടുണ്ട്.

അവ ഒരു വ്യക്തിയുടെ സ്തന വലുപ്പം വർദ്ധിപ്പിക്കും. പ്രായപൂർത്തിയാകുമ്പോൾ സ്തനങ്ങളുടെ വികാസത്തിന് സഹായിക്കുന്ന ഹോർമോൺ ആണ് ഈസ്ട്രജൻ. ഒരു വ്യക്തി ഗർഭനിരോധന ഗുളിക കഴിക്കാൻ തുടങ്ങുമ്പോൾ ഈ ഹോർമോണുകളുടെ അളവ് ഉയരുന്നു. ഇത് സ്തനവലിപ്പം വർദ്ധിക്കുന്നതിന് കാരണമാകുന്നുതായി മെഡിക്കൽ ന്യൂസ് ടുഡേയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

വ്യായാമമില്ലായ്മ

വ്യായാമക്കുറവും തടി കൂട്ടുന്ന ഭക്ഷണം സ്ഥിരമായി കഴിക്കുന്നതും സ്തനവലിപ്പം കൂടാൻ കാരണമാകും. ശരീരഭാരം കുറയുമ്പോൾ സ്ത്രീകൾക്ക് സ്തനത്തിന്റെ വലിപ്പം കുറയുന്നു.

Let's look at the reasons for the sudden increase in breast size

Next TV

Related Stories
യുവാക്കൾക്ക് സെക്സ് ദൗർലഭ്യമെന്ന് പഠനം; കാരണം ഡേറ്റിംഗ് സംസ്കാരം

Jun 21, 2022 02:54 PM

യുവാക്കൾക്ക് സെക്സ് ദൗർലഭ്യമെന്ന് പഠനം; കാരണം ഡേറ്റിംഗ് സംസ്കാരം

യുവാക്കൾക്ക് സെക്സ് ദൗർലഭ്യമെന്ന് പഠനം; കാരണം ഡേറ്റിംഗ് സംസ്കാരം ...

Read More >>
കോണ്ടം ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ...?  നിങ്ങൾക്ക് ഈ പ്രശ്നം ഉണ്ടാകാറുണ്ടോ?

Jun 19, 2022 10:09 PM

കോണ്ടം ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ...? നിങ്ങൾക്ക് ഈ പ്രശ്നം ഉണ്ടാകാറുണ്ടോ?

കോണ്ടം ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ...? നിങ്ങൾക്ക് ഈ പ്രശ്നം...

Read More >>
അച്ഛനാകാൻ ഏറ്റവും നല്ല പ്രായം എപ്പോഴാണ്...? പഠനങ്ങൾ പറയുന്നത്

Jun 15, 2022 07:13 PM

അച്ഛനാകാൻ ഏറ്റവും നല്ല പ്രായം എപ്പോഴാണ്...? പഠനങ്ങൾ പറയുന്നത്

അച്ഛനാകാൻ ഏറ്റവും നല്ല പ്രായം എപ്പോഴാണ്...? പഠനങ്ങൾ...

Read More >>
14 ദിവസം പ്രായമുള്ള കുഞ്ഞിന് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ സ്റ്റാർകെയറിൽ പുതുജീവൻ

Jun 14, 2022 10:45 PM

14 ദിവസം പ്രായമുള്ള കുഞ്ഞിന് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ സ്റ്റാർകെയറിൽ പുതുജീവൻ

14 ദിവസം പ്രായമുള്ള കുഞ്ഞിന് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ സ്റ്റാർകെയറിൽ...

Read More >>
പുകയില ഉപയോ​ഗം; സെക്സ് ലെെഫിനെയും ​ഗർഭധാരണത്തെയും ബാധിക്കും

May 30, 2022 10:21 PM

പുകയില ഉപയോ​ഗം; സെക്സ് ലെെഫിനെയും ​ഗർഭധാരണത്തെയും ബാധിക്കും

പുകയില ഉപയോ​ഗം; സെക്സ് ലെെഫിനെയും ​ഗർഭധാരണത്തെയും ബാധിക്കും...

Read More >>
ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് 10 മിനിറ്റിനുള്ളിൽ 66കാരന് ഓർമ്മ നഷ്‌ടമായതായി റിപ്പോർട്ട്

May 29, 2022 09:58 PM

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് 10 മിനിറ്റിനുള്ളിൽ 66കാരന് ഓർമ്മ നഷ്‌ടമായതായി റിപ്പോർട്ട്

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് 10 മിനിറ്റിനുള്ളിൽ 66കാരന് ഓർമ്മ നഷ്‌ടമായതായി...

Read More >>
Top Stories