മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്സ് ഫാം പ്രൊജക്റ്റിന് വയനാട്ടിൽ തുടക്കമായി

മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്സ് ഫാം പ്രൊജക്റ്റിന് വയനാട്ടിൽ തുടക്കമായി
May 21, 2022 05:27 PM | By Vyshnavy Rajan

കൽപ്പറ്റ : കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്സ് ഫാം പ്രൊജക്റ്റിന് കൽപ്പറ്റ, കൊട്ടാരപ്പടിയിൽ തുടക്കമായി. മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ബ്രാൻഡ് അംബാസിഡറായ ഡോ. ബോബി ചെമ്മണൂരിന്റെ കൽപ്പറ്റയിലെ രണ്ടര ഏക്കർ ഭൂമിയിൽ രണ്ടരക്കോടിയോളം രൂപ മുടക്കിയാണ് മണ്ണില്ലാത്ത കൃഷിരീതിയായ ഹൈഡ്രോപോണിക്സ് മാതൃക ആരംഭിക്കുന്നത്.

കൽപ്പറ്റയിലെ ഫാം യൂണിറ്റിൽ വച്ച് നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കേയാംതൊടി മുജീബ് ഉദ്ഘാടനം നിർവ്വഹിച്ചു. കേന്ദ്ര ഗ്രാമീൺ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ മറിയാമ്മ പിയുസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ആദ്യ തൈനടൽ വാർഡ് മെമ്പറും വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സി കെ ശിവരാമൻ നിർവ്വഹിച്ചു.

മലങ്കര ക്രെഡിറ്റ് സൊസൈറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജിസ്സോ ബേബി മുഖ്യപ്രഭാഷണവും ചീഫ് ജനറൽ മാനേജർ പൗസൺ വർഗീസ് നന്ദിയും പറഞ്ഞു അയ്യായിരത്തോളം ചതുരശ്ര മീറ്ററോളം ഉള്ള ഫാമിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്.

സഹകരണ മേഖലയിൽ ഇതാദ്യമായാണ് ഹൈഡ്രോപോണിക്സ് ഫാം പ്രോജക്ട് നടത്തുന്നതെന്ന പ്രത്യേകതയും ഈ പ്രോജക്ടിനുണ്ട്. വർഷത്തിൽ നാലുതവണ വിളവെടുക്കാൻ സാധിക്കുന്ന രീതിയായതിനാൽതന്നെ ഉയർന്ന ഉൽപാദനമാണ് പ്രതീക്ഷിക്കുന്നതെന്നും 30 ശതമാനം ലാഭം ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു. ഗാർഹിക കൃഷി ഗവേഷണ കേന്ദ്രം കൂടി ഇതിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്.

Wayanad launches Malankara Credit Society's largest hydroponics farm project in Kerala

Next TV

Related Stories
#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

Mar 7, 2024 04:55 PM

#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ക്കിടയില്‍ ഏവിയേഷനെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനായി സ്‌കൂളില്‍ വിമാനത്തിന്റെ ഒരു മാതൃക ഒരുക്കിയിരുന്നു....

Read More >>
#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

Mar 7, 2024 04:26 PM

#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മ്മിച്ച്...

Read More >>
#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

Mar 7, 2024 04:21 PM

#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

വലിയ ചുവടുവയ്പ്പായ ഫോൺ 2 എ പരമാവധി ഉപഭോക്‌തൃ സംതൃപ്‌തി ഉറപ്പാക്കുന്നതാണെന്നു നത്തിംഗ് സിഇഒയും സഹസ്ഥാപകനുമായ കാൾ പെയ്...

Read More >>
#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

Feb 14, 2024 10:40 PM

#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,661 കോടി രൂപയായിരുന്നു അറ്റാദായം....

Read More >>
#bochewin| ബോചെ വിന്‍ ലോട്ടറി, ബോചെ ടീ എന്നീ സ്ഥാപനങ്ങളില്‍ ഗള്‍ഫിലും ഇന്ത്യയിലും തൊഴിലവസരങ്ങള്‍

Feb 2, 2024 10:42 AM

#bochewin| ബോചെ വിന്‍ ലോട്ടറി, ബോചെ ടീ എന്നീ സ്ഥാപനങ്ങളില്‍ ഗള്‍ഫിലും ഇന്ത്യയിലും തൊഴിലവസരങ്ങള്‍

മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, മാനേജര്‍മാര്‍, ടീം ലീഡേഴ്‌സ്, ജി.എം. ഓപ്പറേഷന്‍സ്, ജി.എം. സെയില്‍സ്, ജി.എം....

Read More >>
Top Stories