ഇന്ന് ധോണിയുടെ അവസാന മത്സരമോ...?; ആകാംക്ഷയിൽ ക്രിക്കറ്റ് ലോകം

ഇന്ന് ധോണിയുടെ അവസാന മത്സരമോ...?; ആകാംക്ഷയിൽ ക്രിക്കറ്റ് ലോകം
Advertisement
May 20, 2022 05:53 PM | By Vyshnavy Rajan

ചെന്നൈ സൂപ്പർ കിംഗ്സിന്റെ സൂപ്പർ താരം മഹേന്ദ്ര സിംഗ് ധോണി ഇന്ന് അവസാന ഐപിഎൽ മത്സരം കളിച്ചേക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം.

രാജസ്ഥാൻ റോയൽസിനെതിരെ ഇന്ന് സീസണിലെ അവസാന മത്സരത്തിനിറങ്ങുന്ന ചെന്നൈ ജഴ്സിയിൽ താരം ഇനി കളിച്ചേക്കില്ലെന്നാണ് കരുതപ്പെടുന്നത്. അടുത്ത സീസണിലും ധോണി ടീമിനൊപ്പമുണ്ടാവുമെന്ന് ടീം ഉടമകൾ സൂചിപ്പിച്ചിരുന്നു എങ്കിലും ധോണി തന്നെയാവും ഇത് തീരുമാനിക്കുക.

ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ധോണി ടീമിൽ തുടർന്നാലും അത്ഭുതമില്ല. 40 വയസുകാരനായ ധോണി കഴിഞ്ഞ 14 സീസണുകളായി ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്നു.

ഈ സീസണിൻ്റെ തുടക്കത്തിൽ ധോണിക്ക് പകരം ജഡേജയെ നായകനാക്കി നിയമിച്ചെങ്കിലും തുടർ തോൽവികൾക്ക് പിന്നാലെ ധോണി വീണ്ടും നായകത്വം ഏറ്റെടുത്തു. നിലവിൽ പരുക്ക് കാരണം ജഡേജ ടീമിൽ നിന്ന് പുറത്താണ്.

തൻ്റെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായത് ജഡേജയ്ക്ക് അസ്വാരസ്യം ഉണ്ടാക്കിയെന്ന് വിവരമുണ്ട്. താരവും മാനേജ്മെൻ്റുമായി ഉരസലിലാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഫ്രാഞ്ചൈസി സിഇഒ ഈ റിപ്പോർട്ടുകൾ തള്ളി. ജഡേജ അടുത്ത വർഷവും ടീമിനൊപ്പമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

Today is Dhoni's last match ...?; The cricket world in awe

Next TV

Related Stories
ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ്; രോഹിത് ശർമ കളിക്കില്ല, പകരം നായകനെ പ്രഖ്യാപിച്ചു

Jun 29, 2022 10:28 PM

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ്; രോഹിത് ശർമ കളിക്കില്ല, പകരം നായകനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ്; രോഹിത് ശർമ കളിക്കില്ല, പകരം നായകനെ...

Read More >>
രണ്ടാം ട്വന്റി ട്വന്റി മത്സരം; അയര്‍ലന്‍ഡിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

Jun 29, 2022 06:46 AM

രണ്ടാം ട്വന്റി ട്വന്റി മത്സരം; അയര്‍ലന്‍ഡിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

രണ്ടാം ട്വന്റി ട്വന്റി മത്സരത്തില്‍ അയര്‍ലന്‍ഡിനെ നാല് റണ്‍സിന് തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 226 റണ്‍സ്...

Read More >>
ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ റെക്കോര്‍ഡ് സ്വന്തമാക്കി  ഹാര്‍ദിക്

Jun 27, 2022 10:50 AM

ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ റെക്കോര്‍ഡ് സ്വന്തമാക്കി ഹാര്‍ദിക്

ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ റെക്കോര്‍ഡ് സ്വന്തമാക്കി ...

Read More >>
രോഹിത് ശർമ്മയ്ക്ക് കൊവിഡ്

Jun 26, 2022 09:25 AM

രോഹിത് ശർമ്മയ്ക്ക് കൊവിഡ്

രോഹിത് ശർമ്മയ്ക്ക്...

Read More >>
വിൻഡ്‌ഷീൽഡിൽ തകരാറ്; നെയ്മർ സഞ്ചരിച്ച പ്രൈവറ്റ് ജെറ്റ് അടിയന്തിരമായി നിലത്തിറക്കി

Jun 22, 2022 04:01 PM

വിൻഡ്‌ഷീൽഡിൽ തകരാറ്; നെയ്മർ സഞ്ചരിച്ച പ്രൈവറ്റ് ജെറ്റ് അടിയന്തിരമായി നിലത്തിറക്കി

വിൻഡ്‌ഷീൽഡിൽ തകരാറ്; നെയ്മർ സഞ്ചരിച്ച പ്രൈവറ്റ് ജെറ്റ് അടിയന്തിരമായി...

Read More >>
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽ പെട്ടു

Jun 21, 2022 01:30 PM

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽ പെട്ടു

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽ...

Read More >>
Top Stories