ബന്ധം തുടരാൻ താൽപര്യമില്ലെന്നറിയിച്ച 19കാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി

ബന്ധം തുടരാൻ താൽപര്യമില്ലെന്നറിയിച്ച 19കാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി
May 20, 2022 12:49 PM | By Vyshnavy Rajan

പനാജി : ബന്ധം തുടരാൻ താൽപര്യമില്ലെന്നറിയിച്ച 19കാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ദക്ഷിണ ഗോവയിലെ വെൽസോൺ ബീച്ചിലാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

യുവതിയുടെ മൃതദേഹം കടൽത്തീരത്ത് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ കിഷൻ കലങ്കുത്കർ (26) അറസ്റ്റിലായത്. കോളേജ് വിദ്യാർഥിയായ യുവതിയുമായി പ്രതി പ്രണയത്തിലായിരുന്നു. ബുധനാഴ്ച ഇരുവരും ബീച്ചിലേക്ക് പോയി.

ബന്ധം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് യുവതി പറഞ്ഞതിനെ തുടർന്ന് പ്രതി നിയന്ത്രണം നഷ്ടപ്പെട്ട് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് (സൗത്ത്) അഭിഷേക് ധനിയ പറഞ്ഞു. പ്രതി പെൺകുട്ടിയെ നിരവധി തവണ കുത്തി.

സംഭവസ്ഥലത്ത് വെച്ച് തന്നെ പെൺകുട്ടി കൊല്ലപ്പെട്ടു. പിന്നീട് മൃതദേഹം ബീച്ചിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് വാസ്കോ പൊലീസ് അന്വേഷണം ആരംഭിച്ചതായും 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയതായും അദ്ദേഹം പറഞ്ഞു.

A 19-year-old woman was stabbed to death by a young man who told her she did not want to continue the relationship

Next TV

Related Stories
#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

Apr 24, 2024 08:02 PM

#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

ബാലികയുടെ മൃതദേഹം അർദ്ധനഗ്നനയായി, ജീർണ്ണിച്ച നിലയിൽ ഗണുതോല ഔട്ട്പോസ്റ്റിൽ നിന്ന്...

Read More >>
#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

Apr 24, 2024 02:07 PM

#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

തുടര്‍ന്ന് ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാന്‍ ചാബി തന്റെ സഹോദരന്മാരെ വിളിച്ചുവരുത്തി. വീട്ടിലെത്തിയ ചാബിയുടെ സഹോദരന്മാര്‍ വടികള്‍ ഉപയോഗിച്ച്...

Read More >>
#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

Apr 24, 2024 02:00 PM

#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാൻ...

Read More >>
#murder |ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് 17 കാരനെ കൊലപ്പെടുത്തി, പിന്നാലെ 'കാണാതായ' ഫോൺ വീട്ടിൽ നിന്ന് കണ്ടെത്തി; അറസ്റ്റ്

Apr 24, 2024 12:43 PM

#murder |ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് 17 കാരനെ കൊലപ്പെടുത്തി, പിന്നാലെ 'കാണാതായ' ഫോൺ വീട്ടിൽ നിന്ന് കണ്ടെത്തി; അറസ്റ്റ്

ഏപ്രിൽ 12 ന് രാത്രി ഒരു വിവാഹ ഘോഷയാത്രയ്ക്കിടെ കപിലിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു....

Read More >>
#murder | റൊട്ടി തീർന്നതിനെച്ചൊല്ലി തർക്കം; സഹോദരിയുമായി വഴക്കിട്ടയാളെ മർദ്ദിച്ചു കൊലപ്പെടുത്തി

Apr 24, 2024 10:13 AM

#murder | റൊട്ടി തീർന്നതിനെച്ചൊല്ലി തർക്കം; സഹോദരിയുമായി വഴക്കിട്ടയാളെ മർദ്ദിച്ചു കൊലപ്പെടുത്തി

22 കാരനായ രാകേഷ് ഫയാസിന്റെ സഹോദരിയുടെ കടയിൽ റൊട്ടി വാങ്ങാനായി പോയി. എന്നാൽ കടയിലുണ്ടായിരുന്ന റൊട്ടികളെല്ലാം വിറ്റുതീർന്നതായി പ്രതിയുടെ സഹോദരി...

Read More >>
#murder |മകളുടെ വിവാഹ ചടങ്ങിനിടെ വച്ച പാട്ടിനെ ചൊല്ലി തർക്കം, കല്യാണപിറ്റേന്ന് 57കാരനെ തല്ലിക്കൊന്ന് ബന്ധുക്കൾ

Apr 23, 2024 02:46 PM

#murder |മകളുടെ വിവാഹ ചടങ്ങിനിടെ വച്ച പാട്ടിനെ ചൊല്ലി തർക്കം, കല്യാണപിറ്റേന്ന് 57കാരനെ തല്ലിക്കൊന്ന് ബന്ധുക്കൾ

57കാരന്റെ സഹോദരന്റെ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പ്രാദേശിക മാധ്യമങ്ങളോട്...

Read More >>
Top Stories










GCC News