സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി
May 20, 2022 10:37 AM | By Vyshnavy Rajan

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ വർധനവുണ്ടായത്. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർധനവാണ് ഉണ്ടായത്.

ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37360 രൂപയായി. ഇന്നലെ 160 രൂപയായിരുന്നു വർധിച്ചത്. സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും വർധിച്ചു. 40 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4670 രൂപയായി.

ഇന്നലെ 20 രൂപയുടെ വർധനവാണ് ഉണ്ടായത്. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയർന്നു. 35 രൂപയുടെ വർധനവാണ് ഉണ്ടായത്. ഏറെ നാളായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില കഴിഞ്ഞ ദിവസങ്ങളിലാണ് ഉയരാൻ തുടങ്ങിയത്.

മെയ് 12 ന് സ്വർണവില ഉയർന്നിരുന്നു. 360 രൂപയുടെ വർധനവാണ് ഉണ്ടായത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സ്വർണ വില ഇടിയുകയായിരുന്നു. മെയ് 17 നും സ്വർണവിലയിൽ വർധനവുണ്ടായി എന്നാൽ തൊട്ടടുത്ത ദിവസം അതിന്റെ ഇരട്ടി കുറഞ്ഞു. ശേഷം ഇന്നലെയാണ് സ്വർണവില ഉയർന്നത്.

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഇന്നലെ കുറഞ്ഞ വെള്ളിയുടെ വിലയാണ് ഇന്ന് ഉയർന്നത്. ഒരു രൂപയുടെ കുറവാണ് ഇന്നലെ ഉണ്ടായത്. ഇന്ന് ഒരു രൂപ കൂടുകയും ചെയ്തു. ഇതോടെ വെള്ളിയുടെ വിപണി വില 67 രൂപയായി. അതേസമയം 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.

Gold prices are still high in the state

Next TV

Related Stories
#keralalottery |  ഇന്നത്തെ ലക്ഷാധിപതി ആര് ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Mar 29, 2024 03:46 PM

#keralalottery | ഇന്നത്തെ ലക്ഷാധിപതി ആര് ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില...

Read More >>
#ChainSnatching | ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു; കേസെടുത്ത് പൊലീസ്

Mar 29, 2024 03:43 PM

#ChainSnatching | ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു; കേസെടുത്ത് പൊലീസ്

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു ബൈക്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ്...

Read More >>
#thunderstorm |ആലപ്പുഴയിൽ ഇടിമിന്നലിൽ വീടിന്‍റെ വയറിങ് പൂർണമായി കത്തിനശിച്ചു

Mar 29, 2024 03:39 PM

#thunderstorm |ആലപ്പുഴയിൽ ഇടിമിന്നലിൽ വീടിന്‍റെ വയറിങ് പൂർണമായി കത്തിനശിച്ചു

സ്വിച്ച് ബോർഡുകളും ഫ്യൂസും പൊട്ടിത്തെറിച്ചു. വീട്ടിലുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾക്കും...

Read More >>
#accident | ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം, പോസ്റ്റൊടിഞ്ഞ് ഓട്ടോയുടെ മുകളിലേക്ക് വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം

Mar 29, 2024 03:21 PM

#accident | ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം, പോസ്റ്റൊടിഞ്ഞ് ഓട്ടോയുടെ മുകളിലേക്ക് വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം

കാറും ഓട്ടോയും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച്...

Read More >>
#death |വിതുമ്പി നാട്, പയ്യോളിയിലെ  അച്ഛനും മക്കൾക്കും കണ്ണീരോടെ യാത്ര മൊഴി

Mar 29, 2024 03:06 PM

#death |വിതുമ്പി നാട്, പയ്യോളിയിലെ അച്ഛനും മക്കൾക്കും കണ്ണീരോടെ യാത്ര മൊഴി

പിതാവിനും മക്കൾക്കും നാട് കണ്ണീരോടെ യാത്ര മൊഴി നൽകി ....

Read More >>
Top Stories