ജനകീയ ഹോട്ടലിലെ ഭക്ഷണത്തിന് ഡിമാന്‍ഡ് കൂടുന്നു

ജനകീയ ഹോട്ടലിലെ ഭക്ഷണത്തിന് ഡിമാന്‍ഡ് കൂടുന്നു
Oct 10, 2021 08:12 AM | By Vyshnavy Rajan

ആലപ്പുഴ: ഇരുപത് രൂപയ്ക്കുള്ള പൊതിച്ചോറില്‍ ആവശ്യത്തിന് കറികള്‍ ഇല്ലെന്നുള്ള വിവാദം ജനകീയ ഹോട്ടലുകളെ സഹായിച്ചതായി റിപ്പോര്‍ട്ട്. ആവശ്യത്തിന് കറികള്‍ ഇല്ലാതെയാണ് ജനകീയ ഹോട്ടലിലെ പൊതിച്ചോറ് വില്‍പനയെന്ന വിവാദത്തിന് പിന്നാലെ ഊണ് കഴിക്കുന്നവരുടെ എണ്ണം കൂടിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 5684 ഊണുകളാണ് അധികമായി വിറ്റതെന്നാണ് ജനകീയ ഹോട്ടലുകളില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്.

കുടുംബ ശ്രീയുമായി സഹകരിച്ചാണ് വിശപ്പുരഹിത കേരളം ലക്ഷ്യമിട്ടുള്ള ജനകീയ ഹോട്ടലുകളുടെ നടത്തിപ്പ്. ആലപ്പുഴയിലാണ് ഏറ്റവുമധികം ഊണുകള്‍ വിറ്റുപോയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ 2500 പേരാണ് അധികമായി ഭക്ഷണം വാങ്ങിയത്. എറണാകുളം ജില്ലയില്‍ ഇത് രണ്ടായിരവും പാലക്കാട് 700 ഊണുമാണ് അധികമായി ചെലവായത്.കോഴിക്കോട് ജില്ലയിലാണ് ജനകീയ ഹോട്ടലിലൂടെ ഏറ്റവുമധികം പേര്‍ക്ക് ഭക്ഷണം നല്‍കുന്നതെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്.

വ്യാഴാഴ്ച മാത്രം കോഴിക്കോട് വിറ്റുപോയത് 27774 ഊണുകളെന്നാണ് കണക്ക്. 20 രൂപയ്ക്ക് ഊണ് നല്‍കാനായി ഒരു ഊണിന് 10 രൂപ സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട്. ജനകീയ ഹോട്ടലിലെ ഭക്ഷണത്തിന് നിലവാരമില്ലെന്ന് വിവാദം ഉയര്‍ന്നതിന് പിന്നാലെയാണ് കൊച്ചി നഗരസഭയുടെ സ്വപ്ന പദ്ധതിയായ സമൃദ്ധി അറ്റ് കൊച്ചി എറണാകുളം നോര്‍ത്ത് പരമാര റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

10 രൂപയ്ക്കാണ് ഇവിടെ ഉച്ചയൂണ് നല്‍കുന്നത്. ഉച്ചയൂണില്‍ സാമ്പാർ അല്ലെങ്കില്‍ ഒഴിച്ചുകറി, തോരന്‍, അച്ചാര്‍ എന്നിവയാണ് വിഭവങ്ങള്‍. കുറഞ്ഞ നിരക്കിൽ സ്പെഷ്യലും കിട്ടുമെന്നതാണ് സമൃദ്ധി ജനകീയ ഹോട്ടലിന്‍റെ പ്രത്യേകത.1095 ജനകീയ ഹോട്ടലാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദമാക്കിയിരുന്നു. നിലവിൽ 4885 കുടുംബശ്രീ അംഗങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നത്.

the Demand for increasing in food of janakeeya hotel

Next TV

Related Stories
Top Stories