സ്കൂളിൽ ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുപോയി; സ്കൂളിലെ പ്രധാന അധ്യാപികക്കെതിരെ കേസ്

സ്കൂളിൽ ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുപോയി; സ്കൂളിലെ പ്രധാന അധ്യാപികക്കെതിരെ കേസ്
Advertisement
May 19, 2022 04:09 PM | By Vyshnavy Rajan

ദിസ്പൂർ : സ്കൂളിൽ ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുപോയതിന് സർക്കാർ സ്കൂളിലെ പ്രധാന അധ്യാപികക്കെതിരെ കേസ്. അസമിലെ ഗോൽപാറ ജില്ലയിലെ ലാഖിപൂരിലെ സ്കൂളിലാണ് സംഭവം.

സ്‌കൂളിൽ ഉച്ചഭക്ഷണത്തിന് പോത്തിറച്ചി കൊണ്ടുവന്നുവെന്ന് സ്‌കൂൾ ജീവനക്കാർ ലാഖിപൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. തുടർന്ന് പൊലീസ് ചോദ്യം ചെയ്യുന്നതിനായി 56കാരിയായ അധ്യാപികയെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

അധ്യാപിക സ്കൂളിലേക്ക് പോത്തിറച്ചി കൊണ്ടുവന്നെന്നും ഉച്ചഭക്ഷണത്തിന് വിളമ്പിക്കൊടുക്കാൻ തന്നോട് ആവശ്യപ്പെടുകയായിരുന്നെന്നും സ്കൂൾ ജീവനക്കാരി പറഞ്ഞു. സ്കൂളിൽ രണ്ട് ഹിന്ദു അധ്യാപികമാർ ഉണ്ടെന്നറിയാമായിരുന്നിട്ടും അവർ ബീഫ് കൊണ്ടുവരികയായിരുന്നെന്നും ജീവനക്കാരി കൂട്ടിച്ചേർത്തു.

അസമിൽ ഗോമാംസം നിരോധിച്ചിട്ടില്ലെങ്കിലും 2021ൽ പാസാക്കിയ കന്നുകാലി സംരക്ഷണ നിയമം അനുസരിച്ച് മൃഗങ്ങളുടെ കടത്തിക്കൊണ്ടു പോക്ക് നിയന്ത്രിച്ചിരുന്നു. ഗോമാംസം കഴിക്കാത്ത സമൂഹങ്ങൾ ആധിപത്യം പുലർത്തുന്ന ചില പ്രദേശങ്ങളിൽ മാംസം വിൽക്കുന്നതും നിയമം തടയുന്നു.

മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം എന്നിവക്കിടയിൽ ശത്രുത വളർത്തുന്നതിനും, മനഃപൂർവവും ദുരുദ്ദേശ്യപരമായ പ്രവൃത്തികൾ ചെയ്തതിനുമാണ് ഐ.പി.സി വകുപ്പുകൾ ചുമത്തി പ്രധാന അധ്യാപികക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഗോൽപാറ അഡീഷണൽ പൊലീസ് സൂപ്രണ്ട് മൃണാൾ ദേക പറഞ്ഞു. അധ്യാപികയെ ഗോൽപാറ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാന്‍റ് ചെയ്തു.

Beef was taken to school for lunch; Case against the head teacher of the school

Next TV

Related Stories
ഹിമാചലിലെ കുളുവില്‍ ബസ് അപകടം:16 പേര്‍ക്ക്  ദാരുണന്ത്യം

Jul 4, 2022 11:05 AM

ഹിമാചലിലെ കുളുവില്‍ ബസ് അപകടം:16 പേര്‍ക്ക് ദാരുണന്ത്യം

ഹിമാചലിലെ കുളുവില്‍ ബസ് അപകടം:16 പേര്‍ക്ക് ...

Read More >>
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും

Jul 4, 2022 09:11 AM

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന്...

Read More >>
കശ്മീരില്‍ അറസ്റ്റിലായ ഭീകരന് ബിജെപി ബന്ധം

Jul 3, 2022 10:42 PM

കശ്മീരില്‍ അറസ്റ്റിലായ ഭീകരന് ബിജെപി ബന്ധം

കശ്മീരില്‍ അറസ്റ്റിലായ ഭീകരന് ബിജെപി ബന്ധം. പിടിയിലായ താലിബ് ഹുസൈന്‍ ബിജെപി ഐടി സെല്‍ തലവനായിരുന്നു. എന്നാല്‍ താലിബ് ഹുസൈന്‍ മെയ് 27ന്...

Read More >>
യുപിയിലെ ക്ഷേത്രത്തിൽ യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Jul 3, 2022 08:34 PM

യുപിയിലെ ക്ഷേത്രത്തിൽ യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഉത്തർപ്രദേശിലെ അയോധ്യ ജില്ലയിൽ ക്ഷേത്രത്തിൽ ഉറങ്ങിക്കിടന്നയാൾ കഴുത്തറുത്ത് കൊല്ലപ്പെട്ട...

Read More >>
ബിഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു

Jul 3, 2022 11:56 AM

ബിഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു

ബിഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്...

Read More >>
നൂപുർ ശർമയുടെ അറസ്റ്റിനായി സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ

Jul 2, 2022 08:47 AM

നൂപുർ ശർമയുടെ അറസ്റ്റിനായി സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ

നൂപുർ ശർമയുടെ അറസ്റ്റിനായി സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷ...

Read More >>
Top Stories