കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവു ശിക്ഷ

കോണ്‍ഗ്രസ്  നേതാവ് നവ്‌ജോത് സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവു ശിക്ഷ
May 19, 2022 03:26 PM | By Vyshnavy Rajan

മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവ്‌ജോത് സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവു ശിക്ഷ. 1988ല്‍ സിദ്ദുവിന്റെ വാഹനമിടിച്ച് ഒരാള്‍ മരിച്ച കേസിലാണ് സുപ്രിംകോടതി വിധി.

നേരത്തെ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി ഈ കേസില്‍ സിദ്ദുവിന് മൂന്നുവര്‍ഷത്തെ തടവ് വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തിയ സിദ്ദു അനുകൂല വിധി നേടിയെങ്കിലും കൊല്ലപ്പെട്ട ഗുര്‍നാം സിംഗിന്റെ ബന്ധുക്കള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചാണ് സിദ്ദുവിനെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

1988ല്‍ ഡിസംബര്‍ 27ന് റോഡില്‍ വച്ചുണ്ടായ തര്‍ക്കത്തിനിടെ പട്യാല സ്വദേശി ഗുര്‍നാം സിംഗിനെ സുഹൃത്തിനൊപ്പം സിദ്ദു മര്‍ദ്ദിച്ചെന്നും തലയ്ക്കടിയേറ്റ് ഇയാള്‍ മരിച്ചു എന്നുമാണ് കേസ്. 99ല്‍ പഞ്ചാബിലെ സെഷന്‍സ് കോടതി ഈ കേസില്‍ സിദ്ദുവിനെ കുറ്റവിമുക്തനാക്കിയിരുന്നു.

സംഭവത്തിന് തെളിവില്ലെന്ന വാദം അംഗീകരിച്ചായിരുന്നു നടപടി. ഇതിനെതിരെ മരിച്ചയാളുടെ ബന്ധുക്കള്‍ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കുകയും സിദ്ദുവിനെ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയുമായിരുന്നു.

സുപ്രീംകോടതിയെ സമീപിച്ച സിദ്ദു കുറ്റകൃത്യ സ്വഭാവത്തോടെ നടന്ന സംഭവമായിരുന്നില്ല ഇതെന്ന് വാദിച്ചു. വാദം അംഗീകരിച്ച കോടതി തടവുശിക്ഷ ഒഴിവാക്കുകയും മുറിവേല്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ മര്‍ദ്ദിച്ചു എന്നത് കണക്കിലെടുത്ത് 1000 രൂപ പിഴയൊടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

ഈ വിധി ചോദ്യം ചെയ്ത് ഗുര്‍നാം സിംഗിന്റെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് മുന്‍ ക്രിക്കറ്റ് താരത്തെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. സിദ്ദുവിനോട് ഉടന്‍ കീഴടങ്ങാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Congress leader Navjot Singh Sidhu sentenced to one year in jail

Next TV

Related Stories
#arrest | കോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി പിടിയിലായത് 24 ലാപ്ടോപുകളുമായി

Mar 29, 2024 03:02 PM

#arrest | കോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി പിടിയിലായത് 24 ലാപ്ടോപുകളുമായി

പേയിങ് ഗെസ്റ്റുകളായി താമസിക്കുന്നവരുടെ മുറികളിൽ നിന്നായിരുന്നു മോഷണം...

Read More >>
#AamAadmiParty | ‘കെജ്‍രിവാൾ കൊ ആശിർവാദ്’; വാട്സ് ആപ് കാമ്പയിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി

Mar 29, 2024 02:43 PM

#AamAadmiParty | ‘കെജ്‍രിവാൾ കൊ ആശിർവാദ്’; വാട്സ് ആപ് കാമ്പയിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി

അതിനൊരു കാമ്പയിന് തുടക്കം കുറിക്കുകയാണ്. നിങ്ങൾ ഏത്...

Read More >>
#KKShailaja |‘പാർലമെന്റിനകത്തും പുറത്തും ഇതുപോലുള്ള നേതാക്കൾ ഉണ്ടാകണം’: കെ കെ ശൈലജയ്ക്ക് വോട്ടഭ്യർഥിച്ച് കമല്‍ ഹാസന്‍

Mar 29, 2024 12:56 PM

#KKShailaja |‘പാർലമെന്റിനകത്തും പുറത്തും ഇതുപോലുള്ള നേതാക്കൾ ഉണ്ടാകണം’: കെ കെ ശൈലജയ്ക്ക് വോട്ടഭ്യർഥിച്ച് കമല്‍ ഹാസന്‍

കേന്ദ്രത്തിൽ നിന്ന് കടുത്ത അവഗണന നേരിടുന്ന സംസ്ഥാനങ്ങളാണ് കേരളവും...

Read More >>
#attack |ബസ്സിൽ സീറ്റിനെച്ചൊല്ലി തർക്കം; യാത്രക്കാരന്‍റെ ചെവിയും കൈവിരലും കടിച്ചെടുത്ത് ഡ്രൈവറും കണ്ടക്ടറും

Mar 29, 2024 12:28 PM

#attack |ബസ്സിൽ സീറ്റിനെച്ചൊല്ലി തർക്കം; യാത്രക്കാരന്‍റെ ചെവിയും കൈവിരലും കടിച്ചെടുത്ത് ഡ്രൈവറും കണ്ടക്ടറും

കണ്ടക്ടർ എത്തി മാറിയിരിക്കാൻ ആവശ്യപ്പെടുകയും കാരണം തിരക്കിയപ്പോൾ ബസിൽ നിന്ന് ഇറങ്ങിപ്പോകാനും പറഞ്ഞു....

Read More >>
#arrest |ട്രെയിനിൽ നിന്ന് യാത്രക്കാരൻ വീണു മരിച്ച സംഭവം; ദുരൂഹത നീക്കിയത് സഹയാത്രക്കാരന്റെ ഫോൺ, അറസ്റ്റ്

Mar 29, 2024 12:22 PM

#arrest |ട്രെയിനിൽ നിന്ന് യാത്രക്കാരൻ വീണു മരിച്ച സംഭവം; ദുരൂഹത നീക്കിയത് സഹയാത്രക്കാരന്റെ ഫോൺ, അറസ്റ്റ്

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. കല്യാണിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്നു പ്രഭാസ്...

Read More >>
#founddead |യുവാവ് സുഹൃത്തിന്റെ ഫ്ലാറ്റിനു മുന്നിൽ മരിച്ച നിലയിൽ: ദുരൂഹതയെന്ന് കുടുംബം

Mar 29, 2024 11:31 AM

#founddead |യുവാവ് സുഹൃത്തിന്റെ ഫ്ലാറ്റിനു മുന്നിൽ മരിച്ച നിലയിൽ: ദുരൂഹതയെന്ന് കുടുംബം

തിങ്കളാഴ്ച സുഹൃത്തിനെ കാണാനെന്ന് പറഞ്ഞു വീട്ടിൽനിന്നു പുറപ്പെട്ടതാണ്...

Read More >>
Top Stories