മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം; കെ.സുധാകരനെതിരെ കേസെടുത്ത് പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം; കെ.സുധാകരനെതിരെ കേസെടുത്ത് പൊലീസ്
Advertisement
May 19, 2022 10:33 AM | By Vyshnavy Rajan

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ കേസെടുത്ത് പൊലീസ്. ഐപിസി 153-ാം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസ്. ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലാണ് നടപടി.

വിവാദ പരാമർശം പിൻവലിച്ച കെ സുധാകരന്റെ രാഷ്ട്രീയ മര്യാദ തിരിച്ചും കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞിരുന്നു. എന്നാൽ ഇതിന് സിപിഐഎം തയാറല്ല എന്നതിന്റെ സൂചനയാണ് നിലവിലെ കേസ് നടപടി. ‘ചങ്ങലപൊട്ടിയ നായ’ എന്നായിരുന്നു മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ പരാമർശം.

ഇതിന് പിന്നാലെ മന്ത്രി വീണാ ജോർജ്, പി രാജീവ് എന്നിവർ രൂക്ഷമായി പ്രതികരിച്ചിരുന്നു. സംഭവം വിവാദമായതോടെ കെ സുധാകരൻ പരാമർശം പിൻവലിക്കുകയും ചെയ്തു.

‘മുഖ്യമന്ത്രി പിണറായി വിജയൻ എന്തെല്ലാം പദങ്ങളാണ് മലയാളത്തിന് നൽകിയിട്ടുള്ളത്? കുലംകുത്തി, നികൃഷ്ടജീവി, മുതലായ പ്രയോഗങ്ങളെല്ലാം മലയാളത്തിന് മുഖ്യമന്ത്രി നൽകിയ സംഭാവനയാണ്.

ഇങ്ങനെയുള്ള മുഖ്യമന്ത്രിക്ക് ഞാൻ പറഞ്ഞ ഉപമ കേട്ട് അദ്ദേഹത്തെ ഞാൻ നായയെന്ന് വിളിച്ചതായി തോന്നിയെങ്കിൽ ഞാൻ പരാമർശം പിൻവലിക്കുന്നു. മുഖ്യമന്ത്രിയെ വ്യക്തിപരമായി അപമാനിക്കുന്ന ഒരു വാക്കും ഞാൻ ഉപയോഗിച്ചിട്ടില്ല’. സുധാകരൻ പറഞ്ഞു.

Controversial remarks against CM; Police have registered a case against K Sudhakaran

Next TV

Related Stories
കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു

Jul 4, 2022 01:41 PM

കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു

കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ്...

Read More >>
എകെജി സെന്റർ ആക്രമിച്ച സംഭവം; അടിയന്തരപ്രമേയം സഭ ചര്‍ച്ച ചെയ്യുന്നു

Jul 4, 2022 01:36 PM

എകെജി സെന്റർ ആക്രമിച്ച സംഭവം; അടിയന്തരപ്രമേയം സഭ ചര്‍ച്ച ചെയ്യുന്നു

എകെജി സെന്റർ ആക്രമിച്ച സംഭവം; അടിയന്തരപ്രമേയം സഭ ചര്‍ച്ച...

Read More >>
പാലക്കാട് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചു;  ചികിത്സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്

Jul 4, 2022 12:36 PM

പാലക്കാട് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചു; ചികിത്സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്

പാലക്കാട് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചു; ചികിത്സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്...

Read More >>
കോട്ടയം ഡിസിസി ഓഫിസ് ആക്രമിച്ച സംഭവത്തിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവ‍ർത്തകർ അറസ്റ്റിൽ

Jul 4, 2022 12:30 PM

കോട്ടയം ഡിസിസി ഓഫിസ് ആക്രമിച്ച സംഭവത്തിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവ‍ർത്തകർ അറസ്റ്റിൽ

കോട്ടയം ഡിസിസി ഓഫിസ് ആക്രമിച്ച സംഭവത്തിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവ‍ർത്തകർ...

Read More >>
കോഴിക്കോട് മെഡിക്കൽ കോളജ് ക്യാംപസ് റോഡിൽ തെങ്ങു വീണ് ബൈക്ക് യാത്രികൻ മരിച്ചു

Jul 4, 2022 11:45 AM

കോഴിക്കോട് മെഡിക്കൽ കോളജ് ക്യാംപസ് റോഡിൽ തെങ്ങു വീണ് ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളജ് ക്യാംപസ് റോഡിൽ തെങ്ങു വീണ് ബൈക്ക് യാത്രികൻ...

Read More >>
പൊള്ളാച്ചിയില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ തട്ടിയെടുക്കല്‍; പാലക്കാട് സ്വദേശി അറസ്റ്റില്‍

Jul 4, 2022 11:18 AM

പൊള്ളാച്ചിയില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ തട്ടിയെടുക്കല്‍; പാലക്കാട് സ്വദേശി അറസ്റ്റില്‍

പൊള്ളാച്ചിയില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ തട്ടിയെടുക്കല്‍; പാലക്കാട് സ്വദേശി...

Read More >>
Top Stories