പൂരത്തിനിടയിലെ പുതിയ മുഖം; ആളാരാണെന്ന് അറിഞ്ഞപ്പോൾ കയ്യടിച്ച് സോഷ്യൽമീഡിയ

പൂരത്തിനിടയിലെ പുതിയ മുഖം; ആളാരാണെന്ന് അറിഞ്ഞപ്പോൾ കയ്യടിച്ച് സോഷ്യൽമീഡിയ
May 18, 2022 04:42 PM | By Vyshnavy Rajan

തൃശൂർ പൂരം കാണാൻ വ്യവസായി ബോബി ചെമ്മണൂർ എത്തിയത് വ്യത്യസ്ത ലുക്കിൽ. മുണ്ടും കുപ്പായവും ധരിച്ച് പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള ബോബി പാന്റ്സും ഷർട്ടുമിട്ടാണ് പൂരത്തിന് എത്തിയത്.

വെപ്പു താടിയും മീശയും വച്ച്, മുടി പോണി ടെയിൽ സ്റ്റൈലിൽ കെട്ടി കയ്യിലൊരു കാലൻ കുടയുമായി ഒറ്റനോട്ടത്തിൽ ആർക്കും തിരിച്ചറിയാനാവാത്ത രൂപത്തിലാണ് ബോബി ലക്ഷക്കണക്കിന് വരുന്ന ജനങ്ങൾക്കിടയിലേക്ക് എത്തിയത്. കൂളിങ് ഗ്ലാസും വച്ചിരുന്നു.

ഈ ലുക്കിൽ പൂരപ്പറമ്പിലും പ്രദർശനശാലയിലും കാഴ്ചകൾ കണ്ടു നടക്കുന്ന ബോബിയുടെ വിഡിയോ വൈറലാണ്. പൂരനഗരിയിലെ സ്റ്റാളിൽനിന്നും ബോബി ആഹാരം കഴിക്കുന്നതും ഗെയിമുകളിൽ പങ്കെടുക്കുന്നതും വിഡിയോയിലുണ്ട്. ഒരാൾ സംശയം തോന്നി അടുത്തെത്തി ബോബിയല്ലേ എന്നു ചോദിച്ചത് ബോബിയെ അദ്ഭുതപ്പെടുത്തുന്നുമുണ്ട്.

'താടി കണ്ടാൽ വെപ്പാണെന്ന് അറിഞ്ഞൂടേ' എന്നു പറഞ്ഞ അയാളോട് "നിങ്ങളൊരു സംഭവമാണെന്ന്" ബോബി പറയുന്നതും കേൾക്കാം. അതിനു തൊട്ടു മുമ്പുള്ള ദിവസം വൻ ജനാവലിയ്ക്കുമുന്നിൽ നിൽക്കുന്ന ബോബിയുടെ ഫോട്ടോ സോഷ്യൽ മീഡിയകളിൽ തരംഗമായിരുന്നു.

ആൾക്കൂട്ടത്തിനു നടുവിൽ ആർക്കും തിരിച്ചറിയാനാവാതെ നടക്കുന്നതിന്റെ ഒരു സുഖം ഒന്നറിയാനുള്ള കൗതുകം കൊണ്ടാണ് താനിങ്ങനെ ചെയ്തതെന്നും തനിക്കുപോലും തിരിച്ചറിയാത്ത രീതിയിൽ വേഷം മാറിയിട്ടും ആൾക്കാർ തന്നെ തിരിച്ചറിയുന്നുണ്ടെങ്കിൽ അത് ആൾക്കാർ തന്നെ അത്രമാത്രം സ്നേഹിക്കുന്നതുകൊണ്ടാണെന്നും അതിൽ അതിയായ ആഹ്ലാദമുണ്ടെന്നും ബോബി പ്രതികരിച്ചു.

New face in the middle of nowhere; Social media applauded when he found out who he was

Next TV

Related Stories
#SiddharthaDeath | സിദ്ധാർത്ഥന്റെ മരണം; കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി

Apr 19, 2024 09:04 PM

#SiddharthaDeath | സിദ്ധാർത്ഥന്റെ മരണം; കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി

ഇതിന്റെ വാതിൽ പൊളിച്ച് പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിൽ തൂങ്ങി നില്ക്കുന്ന നിലയിൽ സിദ്ധാർത്ഥനെ കണ്ടെത്തിയതെന്നാണ് വിദ്യാർത്ഥികളടക്കം മൊഴി...

Read More >>
#arrest | വീട്ടിൽ അതിക്രമിച്ചുകയറി മോഷണശ്രമം; യുവാവ് അറസ്റ്റിൽ

Apr 19, 2024 08:58 PM

#arrest | വീട്ടിൽ അതിക്രമിച്ചുകയറി മോഷണശ്രമം; യുവാവ് അറസ്റ്റിൽ

തിരുവല്ലം എസ്.എച്ച്.ഒ. ആർ. ഫയാസ്, എസ്.ഐ.മാരായ ജി.ഗോപകുമാർ, ഉണ്ണിക്കൃഷ്ണൻ, ബിജു, സീനീയർ സിപിഒമാരായ ഷിജു, വിനായകൻ എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റ്...

Read More >>
#kalyasseryfakevote | കല്യാശ്ശേരി കള്ളവോട്ട്; ആറ് പേർക്കെതിരെ കേസ്, ഒന്നാം പ്രതി എൽഡിഎഫ് ബൂത്ത് ഏജന്റ്

Apr 19, 2024 08:27 PM

#kalyasseryfakevote | കല്യാശ്ശേരി കള്ളവോട്ട്; ആറ് പേർക്കെതിരെ കേസ്, ഒന്നാം പ്രതി എൽഡിഎഫ് ബൂത്ത് ഏജന്റ്

ജില്ലയിൽ വ്യാപകമായി കള്ളവോട്ടു നടക്കുന്നുവെന്നാണ് കല്യാശ്ശേരി സംഭവം ചൂണ്ടിക്കാട്ടി കോൺഗ്രസ്...

Read More >>
#kkshailaja | ശൈലജയ്‌ക്ക് നേരെ സൈബർ ആക്രമണം; ഡിവൈഎഫ്‌ഐയുടെ പരാതിയിൽ അറസ്റ്റിലായ പ്രതിയെ ജാമ്യത്തിൽ‌ വിട്ടു

Apr 19, 2024 07:57 PM

#kkshailaja | ശൈലജയ്‌ക്ക് നേരെ സൈബർ ആക്രമണം; ഡിവൈഎഫ്‌ഐയുടെ പരാതിയിൽ അറസ്റ്റിലായ പ്രതിയെ ജാമ്യത്തിൽ‌ വിട്ടു

തൊട്ടിൽപാലം സ്വദേശി മെബിൻ തോമസിനെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ...

Read More >>
#seized  | 14 കിലോ സ്വര്‍ണം, ഇന്നോവ, ഒന്നരക്കോടി രൂപ, ഡ്രോണുകൾ, ആകെ പിടിച്ചത് 17 കോടിയുടെ മുതൽ

Apr 19, 2024 07:49 PM

#seized | 14 കിലോ സ്വര്‍ണം, ഇന്നോവ, ഒന്നരക്കോടി രൂപ, ഡ്രോണുകൾ, ആകെ പിടിച്ചത് 17 കോടിയുടെ മുതൽ

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 18 വരെയുള്ള...

Read More >>
#birdsflue|പക്ഷി പനി :താറാവുകളിൽ വീണ്ടും പക്ഷിപ്പനി കണ്ടെത്തി , രണ്ടാഴ്ച ജാഗ്രത വേണം

Apr 19, 2024 07:23 PM

#birdsflue|പക്ഷി പനി :താറാവുകളിൽ വീണ്ടും പക്ഷിപ്പനി കണ്ടെത്തി , രണ്ടാഴ്ച ജാഗ്രത വേണം

പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍...

Read More >>
Top Stories