എൽഡിഎഫ് സ്ഥാനാർത്ഥി സോജിത്തിന് മിന്നും വിജയം; ഭൂരിപക്ഷം വർദ്ധിപ്പിച്ചു

എൽഡിഎഫ് സ്ഥാനാർത്ഥി സോജിത്തിന് മിന്നും വിജയം; ഭൂരിപക്ഷം വർദ്ധിപ്പിച്ചു
May 18, 2022 01:54 PM | By Vyshnavy Rajan

കോഴിക്കോട്‌ : കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷൻ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ സി സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

യു ഡിഎഫ് സ്ഥാനാർഥി ഹരിദാസൻ കുടക്കഴിയിലിന് 115 വോട്ടും. ബിജെപി സ്ഥാനാർഥിയായി കെ അനിൽ കുമാറിന് 88 വോട്ടും ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 340 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ്‌ വിജയിച്ചത്‌.

വാരിക്കുഴിത്താഴത്തെ കൗൺസിലർ കെ ബാബു സിപിഐ എം താമരശേരി ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ കൗൺസിലർ സ്ഥാനം രാജിവെച്ചതിതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

കൊടുവള്ളിയിലെ എൽ ഡി എഫിൻ്റ ഉറച്ച കോട്ടയിൽ പത്രപ്രവർത്തകനും സിപിഐ എം വാരിക്കുഴിത്താഴം ബ്രാഞ്ച്‌അംഗവുമായ കെ സി സോജിത്താണ് സിപിഐ എം സ്ഥാനാർഥിയായി നിർത്തിയത്.

ഏറെകാലം ദേശാഭിമാനി താമരശേരി ലേഖകനായും പിആർഡിയിലും പ്രവർത്തിച്ചിരുന്ന സോജിത്തിൻ്റെ ജനകീയതയാണ് എൽഡിഎഫിന് ഭൂരിപക്ഷം വർദ്ധിപ്പിച്ചത്.

LDF candidate Sojith wins by a landslide The majority increased

Next TV

Related Stories
#sureshgopi | ‘സൗഹൃദ സന്ദർശനം, രാഷ്ട്രീയമില്ല’; ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരെ സന്ദർശിച്ച് സുരേഷ് ഗോപി

Apr 25, 2024 12:19 PM

#sureshgopi | ‘സൗഹൃദ സന്ദർശനം, രാഷ്ട്രീയമില്ല’; ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരെ സന്ദർശിച്ച് സുരേഷ് ഗോപി

മത്സരിക്കുന്ന മണ്ഡലത്തിലെ നിശബ്ദ പ്രചാരണം പോലും ഉപേക്ഷിച്ചാണ് സുരേഷ് ഗോപി സഭ മേലധ്യക്ഷൻമാരെ കാണാൻ കോട്ടയത്തേക്ക് എത്തിയത്....

Read More >>
#temperature |'ലളിതമായി കാണാനാവില്ല, മനുഷ്യ ശരീരത്തിന് താങ്ങാനാവുന്നതിലും ചൂട്'; പാലക്കാട് കടുത്ത മുന്നറിയിപ്പുമായി കളക്ടർ

Apr 25, 2024 11:38 AM

#temperature |'ലളിതമായി കാണാനാവില്ല, മനുഷ്യ ശരീരത്തിന് താങ്ങാനാവുന്നതിലും ചൂട്'; പാലക്കാട് കടുത്ത മുന്നറിയിപ്പുമായി കളക്ടർ

26 വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....

Read More >>
#kmuraleedharan | 'ബിജെപിക്ക് വോട്ട് ചെയ്യാൻ സിപിഐഎം സന്ദേശം നൽകി'; ആരോപണവുമായി കെ മുരളീധരൻ

Apr 25, 2024 11:32 AM

#kmuraleedharan | 'ബിജെപിക്ക് വോട്ട് ചെയ്യാൻ സിപിഐഎം സന്ദേശം നൽകി'; ആരോപണവുമായി കെ മുരളീധരൻ

ഫ്ലാറ്റുകളിൽ ബിജെപി വോട്ടുകൾ ചേർത്തത് സിപിഐഎം സർവീസ് സംഘടനാ പ്രവർത്തകരാണ്....

Read More >>
#PKKunhalikutty | 'ഇടതുപക്ഷത്തിന് ന്യൂനപക്ഷത്തെ കാക്കാൻ പറ്റില്ല'- പി.കെ കുഞ്ഞാലിക്കുട്ടി

Apr 25, 2024 11:27 AM

#PKKunhalikutty | 'ഇടതുപക്ഷത്തിന് ന്യൂനപക്ഷത്തെ കാക്കാൻ പറ്റില്ല'- പി.കെ കുഞ്ഞാലിക്കുട്ടി

'സമസ്തയും ലീഗുമായി ഉള്ള ബന്ധത്തെ കുറിച്ച് സാദിഖല തങ്ങൾ പറഞ്ഞതാണ്. ഈ ബന്ധത്തിൽ പോറൽ ഏൽപ്പിക്കാൻ ആർക്കും...

Read More >>
#KSurendran | വയനാട്ടിലെ ആദിവാസി സമൂഹത്തോട് എൽഡിഎഫും യുഡിഎഫും മാപ്പു പറയണം - കെ.സുരേന്ദ്രൻ

Apr 25, 2024 10:56 AM

#KSurendran | വയനാട്ടിലെ ആദിവാസി സമൂഹത്തോട് എൽഡിഎഫും യുഡിഎഫും മാപ്പു പറയണം - കെ.സുരേന്ദ്രൻ

പരാജയഭീതിയാണ് കോൺഗ്രസിൻ്റെ അസ്വസ്ഥതയ്ക്ക് പിന്നിൽ. രാഹുൽ ഗാന്ധി 5 വർഷം കൊണ്ട് ആദിവാസികൾക്ക് എന്തു കൊടുത്തു എന്നതാണ്...

Read More >>
Top Stories