തിരുവനന്തപുരം : കേരളത്തിന് മുകളിൽ ചക്രവാത ചുഴി (Cyclonic Circulation) തുടരുന്നതിനാൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും തീവ്ര മഴയ്ക്കുള്ള സാധ്യത തുടരുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ചക്രവാതചുഴിക്ക് പുറമേ വടക്കൻ കേരളം മുതൽ വിദർഭവരെ ന്യുനമർദ്ദ പാത്തിയും ( trough ) നിലനിൽക്കുന്നുണ്ട്. ഇതിൻ്റെ രണ്ടിന്റെയും സ്വാധീനത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.
ഒറ്റപ്പെട്ട ഇടി മിന്നലും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ ഇന്നും ഓറഞ്ച് അലർട്ടാണ്. മധ്യവടക്കൻ കേരളത്തിന് മുകളിലായും സമീപതുമായാണ് ചക്രവതച്ചുഴി നിലനിൽക്കുന്നത്.
ഇതോെടൊപ്പം അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റും മഴ ശക്തിപ്പെടാൻ കാരണമാകും. രാത്രിയും പുലർച്ചെയും എറണാകുളത്തിന് വടക്കോട്ട് നല്ല മഴ പ്രതീക്ഷിക്കാം എന്നാണ് പ്രവചനം.
Cyclone; Chance of heavy rain in Central and North Kerala