ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് മൂന്ന് പേർ മരണപ്പെട്ടു

ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് മൂന്ന്  പേർ മരണപ്പെട്ടു
Advertisement
May 17, 2022 04:13 PM | By Susmitha Surendran

ഉത്തർപ്രദേശ്:  ഉത്തർപ്രദേശിലെ ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് 3 പേർ മരണപ്പെട്ടു. ഉന്നാവോ ജില്ലയിലെ ബംഗർമൗ മേഖലയിലെ സിദ്ധാർപൂർ ഗ്രാമത്തിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അപകടത്തിൽ 25 പേർക്ക് ഗുരുതരമായി പരുക്കേറ്റു.

85 യാത്രക്കാരുമായി ജയ്പൂരിൽ നിന്ന് ബീഹാറിലേക്ക് പോവുകയായിരുന്ന ഡബിൾ ഡെക്കർ ബസാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് ബംഗർമൗ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അങ്കിത് ശുക്ല പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ 25 പേരിൽ ചിലരെ കാൺപൂരിലെ ജില്ലാ ആശുപത്രിയിലേക്കും, ബാക്കിയുള്ളവരെ ബംഗർമൗവിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും പ്രവേശിപ്പിച്ചു. രണ്ടുപേർ സംഭവസ്ഥലത്തുവച്ചും മറ്റൊരാൾ ജില്ലാ ആശുപത്രിയിലുമാണ് മരിച്ചത്.

മരിച്ചവരിൽ ഒരാൾ ബിഹാർ സ്വദേശിയാണ്. മറ്റ് രണ്ട് പേരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. നിസാര പരുക്കേറ്റ 55 യാത്രക്കാരെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വീടുകളിലേക്ക് അയച്ചതായി അങ്കിത് ശുക്ല കൂട്ടിച്ചേർത്തു.

Three killed as Lucknow-Agra Expressway bus overturns

Next TV

Related Stories
ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം

Jul 2, 2022 07:13 AM

ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം

ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗത്തിന് ഇന്ന്...

Read More >>
അമരീന്ദർ ബിജെപിയിലേക്ക്...? സ്വന്തം പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

Jul 1, 2022 07:14 PM

അമരീന്ദർ ബിജെപിയിലേക്ക്...? സ്വന്തം പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

അമരീന്ദർ ബിജെപിയിലേക്ക്...? സ്വന്തം പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചേക്കുമെന്ന്...

Read More >>
ഫ്രീക്ക് ലുക്കിലെത്തി; 100 ഓളം കുട്ടികളുടെ കൂട്ട മുടിവെട്ടൽ നടത്തി സ്കൂൾ

Jul 1, 2022 01:56 PM

ഫ്രീക്ക് ലുക്കിലെത്തി; 100 ഓളം കുട്ടികളുടെ കൂട്ട മുടിവെട്ടൽ നടത്തി സ്കൂൾ

ഫ്രീക്ക് ലുക്കിലെത്തി; 100 ഓളം കുട്ടികളുടെ കൂട്ട മുടിവെട്ടൽ നടത്തി...

Read More >>
നബി വിരുദ്ധ പരാമർശം; നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീം കോടതി

Jul 1, 2022 12:00 PM

നബി വിരുദ്ധ പരാമർശം; നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീം കോടതി

നബി വിരുദ്ധ പരാമർശം; നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീം...

Read More >>
രാജ്യത്ത് പാചക വാതക വില കുറഞ്ഞു

Jul 1, 2022 11:54 AM

രാജ്യത്ത് പാചക വാതക വില കുറഞ്ഞു

രാജ്യത്ത് പാചക വാതക വില കുറച്ചു....

Read More >>
ഉദയ്‌പൂർ കൊലപാതകം; പ്രതികൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പൊലീസ്

Jun 30, 2022 11:54 AM

ഉദയ്‌പൂർ കൊലപാതകം; പ്രതികൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പൊലീസ്

ഉദയ്‌പൂർ കൊലപാതകം; പ്രതികൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന്...

Read More >>
Top Stories