രക്തസമ്മർദ്ദം ലൈംഗിക ജീവിതത്തെ ബാധിക്കുമോ? പുതിയ റിപ്പോർട്ട്

രക്തസമ്മർദ്ദം ലൈംഗിക ജീവിതത്തെ ബാധിക്കുമോ? പുതിയ റിപ്പോർട്ട്
Advertisement
May 17, 2022 02:41 PM | By Susmitha Surendran

ക്തസമ്മർദ്ദം ഹൃദയത്തെയും വൃക്കകളെയും മാത്രമല്ല, ലൈംഗിക ജീവിതത്തെയും ബാധിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം നിങ്ങളുടെ ലൈംഗിക ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം. ഹൈപ്പർടെൻഷൻ ഉദ്ധാരണക്കുറവിന് (ED) കാരണമാവുകയും ലിബിഡോ (സെക്‌സ് ഡ്രൈവ്) അല്ലെങ്കിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ലൈംഗിക താൽപ്പര്യം കുറയ്ക്കുന്നതിനും കാരണമാകുന്നതായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു.

രക്താതിമർദ്ദം രക്തസിരകളുടെ പാളിക്ക് പരിക്കേൽപ്പിക്കും. ഇത് ധമനികളുടെ കാഠിന്യത്തിനും സങ്കോചത്തിനും കാരണമാകുന്നു. രക്താതിമർദ്ദം പെൽവിക് ഏരിയയിലേക്കുള്ള മതിയായ ഒഴുക്ക് തടയുകയും ലെെം​ഗിക താൽപര്യം കുറയ്ക്കുകയും ചെയ്യും.

ഹൈപ്പർടെൻഷനെ തുടർന്ന് ഉണ്ടാകുന്ന പ്രയാസങ്ങൾ സ്ത്രീകളേക്കാൾ പുരുഷന്മാരിലാണ് കൂടുതൽ അലട്ടുന്നത്. അതിലൊന്നാണ് ആവശ്യമായ രക്തചംക്രമണം ലിംഗത്തിൽ ഇല്ലാതിരിക്കുമ്പോഴാണ് ഉദ്ധാരണക്കുറവ് സംഭവിക്കുന്നത്. രക്താതിമർദ്ദമുള്ള സ്ത്രീകൾക്ക് ലിബിഡോ കുറയുകയും ലൈംഗികതയോടുള്ള ആഗ്രഹം കുറയുകയും ചെയ്തേക്കാം.

ലൈംഗിക ജീവിതത്തിൽ ഈ സ്വാധീനം പുരുഷന്മാരുടെയും സ്ത്രീകളുടെയും മാനസിക ആരോഗ്യത്തിലും സ്വാധീനം ചെലുത്തും. പലരും സമ്മർദ്ദവും ഉത്കണ്ഠയും അനുഭവിക്കുന്നു. ചിലർക്ക് ക്ലിനിക്കൽ ഡിപ്രഷൻ പോലും അനുഭവപ്പെടാം.

സെക്സ് ഒഴിവാക്കുമ്പോൾ സംഭവിക്കുന്നത്...

സെക്സ് ആരോഗ്യത്തിന് പല ഗുണങ്ങളും നൽകുന്നുണ്ട്. സെക്സ് എന്നാൽ പ്രത്യുത്പാദനത്തിന് സഹായിക്കുന്ന ഒരു ശാരീരിക പ്രക്രിയ മാത്രമല്ല, ആരോഗ്യമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്ന് കൂടിയാണ്. ആരോഗ്യത്തിന് മാത്രമല്ല, ശരീരത്തിനും കൂടി ഇത് ഗുണകരമാണ്.

എന്നാൽ ഇന്ന് ചില ​ദമ്പതികൾക്ക് സെക്സിനോട് താൽപര്യം കുറയുന്നത് കണ്ട് വരുന്നു. പലകാരണങ്ങൾ കൊണ്ടാണ് സെക്സിനോട് താൽപര്യം കുറയുന്നത്. സെക്സ് (Sex) ഒഴിവാക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്ന ചില മാറ്റങ്ങളുണ്ട്.

വ്യായാമെന്ന നിലയിൽ സെക്സ് സമ്മർദ്ദം (stress) കുറയ്ക്കാൻ സഹായിക്കുന്നതായി ബയോളജിക്കൽ സൈക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എൻഡോർഫിൻ (endorphins) എന്ന ഹോർമോൺ ആണ് മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്നത്. സെക്സ് പലപ്പോഴും ആളുകളെ സന്തോഷകരവും ആരോഗ്യകരവുമാക്കുന്നു.

സെക്‌സ് ആരോഗ്യകരവും നല്ലതുമായ വ്യായാമമാണ് (exercise). സെക്‌സ് കലോറി കുറയ്ക്കാൻ സഹായിക്കും. ഇത് വേഗത്തിലുള്ള നടത്തത്തിന് തുല്യമാണെന്ന് വിദ​ഗ്ധർ പറയുന്നു. ആഴ്‌ചയിൽ ഒരിക്കലെങ്കിലും നിങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ബന്ധം ശക്തമാക്കാനും ആത്മവിശ്വാസം വളർത്താനും സഹായിക്കും.

സെക്സിൽ നിന്ന് മാറി നിൽക്കുന്നത് യോനിയിൽ സ്വാഭാവിക ലൂബ്രിക്കേഷൻ കുറയുന്നതിന് കാരണമാകുന്നു. അതിനാൽ, ദീർഘനാളുകൾക്ക് ശേഷം ലൈംഗിക ബന്ധത്തിലേർപ്പെടുകയാണെങ്കിൽ സ്ത്രീകൾ ലൂബ്രിക്കന്റുകൾ ഉപയോഗിക്കുന്നത് നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു.

Can Blood Pressure Affect Sex Life? New report

Next TV

Related Stories
യുവാക്കൾക്ക് സെക്സ് ദൗർലഭ്യമെന്ന് പഠനം; കാരണം ഡേറ്റിംഗ് സംസ്കാരം

Jun 21, 2022 02:54 PM

യുവാക്കൾക്ക് സെക്സ് ദൗർലഭ്യമെന്ന് പഠനം; കാരണം ഡേറ്റിംഗ് സംസ്കാരം

യുവാക്കൾക്ക് സെക്സ് ദൗർലഭ്യമെന്ന് പഠനം; കാരണം ഡേറ്റിംഗ് സംസ്കാരം ...

Read More >>
കോണ്ടം ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ...?  നിങ്ങൾക്ക് ഈ പ്രശ്നം ഉണ്ടാകാറുണ്ടോ?

Jun 19, 2022 10:09 PM

കോണ്ടം ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ...? നിങ്ങൾക്ക് ഈ പ്രശ്നം ഉണ്ടാകാറുണ്ടോ?

കോണ്ടം ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ...? നിങ്ങൾക്ക് ഈ പ്രശ്നം...

Read More >>
അച്ഛനാകാൻ ഏറ്റവും നല്ല പ്രായം എപ്പോഴാണ്...? പഠനങ്ങൾ പറയുന്നത്

Jun 15, 2022 07:13 PM

അച്ഛനാകാൻ ഏറ്റവും നല്ല പ്രായം എപ്പോഴാണ്...? പഠനങ്ങൾ പറയുന്നത്

അച്ഛനാകാൻ ഏറ്റവും നല്ല പ്രായം എപ്പോഴാണ്...? പഠനങ്ങൾ...

Read More >>
14 ദിവസം പ്രായമുള്ള കുഞ്ഞിന് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ സ്റ്റാർകെയറിൽ പുതുജീവൻ

Jun 14, 2022 10:45 PM

14 ദിവസം പ്രായമുള്ള കുഞ്ഞിന് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ സ്റ്റാർകെയറിൽ പുതുജീവൻ

14 ദിവസം പ്രായമുള്ള കുഞ്ഞിന് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ സ്റ്റാർകെയറിൽ...

Read More >>
പുകയില ഉപയോ​ഗം; സെക്സ് ലെെഫിനെയും ​ഗർഭധാരണത്തെയും ബാധിക്കും

May 30, 2022 10:21 PM

പുകയില ഉപയോ​ഗം; സെക്സ് ലെെഫിനെയും ​ഗർഭധാരണത്തെയും ബാധിക്കും

പുകയില ഉപയോ​ഗം; സെക്സ് ലെെഫിനെയും ​ഗർഭധാരണത്തെയും ബാധിക്കും...

Read More >>
ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് 10 മിനിറ്റിനുള്ളിൽ 66കാരന് ഓർമ്മ നഷ്‌ടമായതായി റിപ്പോർട്ട്

May 29, 2022 09:58 PM

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് 10 മിനിറ്റിനുള്ളിൽ 66കാരന് ഓർമ്മ നഷ്‌ടമായതായി റിപ്പോർട്ട്

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് 10 മിനിറ്റിനുള്ളിൽ 66കാരന് ഓർമ്മ നഷ്‌ടമായതായി...

Read More >>
Top Stories