എരുമേലിക്കടുത്ത് പ്ലാച്ചേരിയിൽ വാഹനാപകടം; യുവാവ് മരിച്ചു

എരുമേലിക്കടുത്ത് പ്ലാച്ചേരിയിൽ വാഹനാപകടം; യുവാവ് മരിച്ചു
May 17, 2022 02:15 PM | By Susmitha Surendran

എരുമേലി: പ്ലാച്ചേരിയിൽ അമിത വേഗത്തിലെത്തിയ കാർ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. റാന്നി മക്കപ്പുഴ സ്വദേശി പ്ലാമൂട്ടിൽ സഞ്ജു തോമസ് (22) ആണ് മരിച്ചത്.

രാവിലെ പതിനൊന്നരയോടെ എരുമേലി- പ്ലാച്ചേരി റൂട്ടിൽ, പ്ലാച്ചേരിക്കും മുക്കടയ്ക്കും ഇടയിലായിരുന്നു അപകടം. സഞ്ജു ഓടിച്ചിരുന്ന കാർ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സഞ്ജുവിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അമിത വേഗത്തിൽ വന്ന വാഹനം വഴിയോരത്തെ പോസ്റ്റിൽ ഇടിച്ച ശേഷമാണ് താഴ്ചയിലേക്ക് മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മണിമല പൊലീസും, റാന്നിയിൽ നിന്നുള്ള ഫയർഫോഴ്സും സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനത്തിനുള്ളിൽ നിന്നും സഞ്ജുവിനെ പുറത്തെടുത്തത്.

The young man died when his speeding car overturned in Placheri.

Next TV

Related Stories
#accident | കണ്ണൂരിൽ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറി അപകടം; യുവാവിന് ദാരുണാന്ത്യം

Apr 19, 2024 10:47 AM

#accident | കണ്ണൂരിൽ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറി അപകടം; യുവാവിന് ദാരുണാന്ത്യം

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറുകയായിരുന്നുവെന്നാണ്...

Read More >>
#clash | കുടുംബവഴക്കിനെ തുടര്‍ന്ന് സംഘര്‍ഷം; പരിക്കേറ്റ അച്ഛനും മകനും ആശുപത്രിയില്‍

Apr 19, 2024 10:36 AM

#clash | കുടുംബവഴക്കിനെ തുടര്‍ന്ന് സംഘര്‍ഷം; പരിക്കേറ്റ അച്ഛനും മകനും ആശുപത്രിയില്‍

കു​ള​ത്തൂ​പ്പു​ഴ ഇ. ​എ​സ്. എം. ​കോ​ള​നി പൂ​മ്പാ​റ ബ്ലോ​ക്ക് ന​മ്പ​ര്‍ 34ല്‍ ​രാ​ധാ​കൃ​ഷ്ണ​ന്‍, മ​ക​ന്‍ ജി​ഷ്ണു എ​ന്നി​വ​ര്‍ക്കാ​ണ്...

Read More >>
#goldrate |സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

Apr 19, 2024 10:36 AM

#goldrate |സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില....

Read More >>
#RiyazMaulvimurder | റിയാസ് മൗലവി വധം: ജനകീയ കൺവെൻഷൻ തടഞ്ഞ പൊലീസ് നടപടി പ്രതിഷേധാർഹം - സോളിഡാരിറ്റി

Apr 19, 2024 10:10 AM

#RiyazMaulvimurder | റിയാസ് മൗലവി വധം: ജനകീയ കൺവെൻഷൻ തടഞ്ഞ പൊലീസ് നടപടി പ്രതിഷേധാർഹം - സോളിഡാരിറ്റി

നീതി നിഷേധിക്കപ്പെടുന്നുവെന്ന് മാത്രമല്ല, നീതി ചോദിക്കുന്നതുപോലും തടയപ്പെടുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്നും പ്രസ്താവനയിൽ...

Read More >>
#wildboar | മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിലേക്ക് പാഞ്ഞു കയറി കാട്ടുപന്നി

Apr 19, 2024 09:53 AM

#wildboar | മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിലേക്ക് പാഞ്ഞു കയറി കാട്ടുപന്നി

അതേസമയം, പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും ആർക്കും അപകടമൊന്നും ഉണ്ടായില്ലെന്നാണ്...

Read More >>
Top Stories