തക്കാളി പനി; ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങൾ

തക്കാളി പനി; ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങൾ
Advertisement
May 15, 2022 10:43 AM | By Susmitha Surendran

കേരളത്തിൽ തക്കാളി പനി റിപ്പോർട്ട് ചെയ്തുവരികയാണ്. എന്താണ് തക്കാളി പനി (tomato fever) എന്നറിയപ്പെടുന്നത്? HFMD അഥവാ ഹാൻഡ് ഫൂട്ട് ആന്റ് മൗത്ത് ഡിസീസ് (Hand, Foot, and Mouth Disease (HFMD) ആണ് തക്കാളി പനി. ഇത് വൈറസ് കൊണ്ട് ഉണ്ടാകുന്ന രോ​ഗമാണ്.

കോക്സാകി വൈറസ് എ 16 (Coxsackievirus A16) ആണ് രോ​ഗം പടർത്തുന്നത്. ആദ്യമായല്ല കേരളത്തിൽ ഹാൻഡ് ഫൂട്ട് ആന്റ് മൗത്ത് ഡിസീസ് റിപ്പോർട്ട് ചെയ്യുന്നത്. രോഗം ബാധിച്ച കുട്ടിക്ക് ചൊറിച്ചിൽ, ചർമ്മത്തിൽ അസ്വസ്ഥത, തടിപ്പ് , നിർജ്ജലീകരണം എന്നിവ അനുഭവപ്പെടും.

ഇതിന് പുറമെ ശരീരത്തിന്റെ പല ഭാഗങ്ങളിലും കുമിളകൾ പോലെ തുടുത്തു വരും. ഈ കുമിളകളുടെ നിറം സാധാരണയായി ചുവപ്പാണ്, അതിനാൽ ആണ് ഇതിനെ തക്കാളി പനി എന്ന് വിളിക്കുന്നത്. മറ്റ് വൈറൽ പനികളെ പോലെ തക്കാളി പനിയും ഒരാളിൽ നിന്ന് മറ്റേ ആളിലേക്ക് പകരാം. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം.

ചുവന്ന തടിപ്പുകൾ ചൊറിഞ്ഞ് പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഒപ്പം നന്നായി വിശ്രമിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും വേണം. ശുചിത്വം പാലിക്കണം. തക്കാളി പനിയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ വിശ്രമം ആവശ്യമാണ്.

'സാധാരണയായി അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് വൈറസ് ബാധിക്കുന്നത്, എന്നാൽ 12 വയസും 14 വയസും പ്രായമുള്ള കുട്ടികളിൽ പോലും ഈ രോ​ഗം ബാധിക്കുന്നു...'- പ്രമുഖ ശിശുരോഗ വിദഗ്ധനും എഐപിഎച്ച് സർവകലാശാലയിലെ സ്കൂൾ ഓഫ് അലൈഡ് ഹെൽത്ത് സയൻസസ് ഡീനുമായ ഡോ അരിജിത് മൊഹപത്ര പറഞ്ഞു.

Tomato fever; Some things to look out for

Next TV

Related Stories
യുവാക്കൾക്ക് സെക്സ് ദൗർലഭ്യമെന്ന് പഠനം; കാരണം ഡേറ്റിംഗ് സംസ്കാരം

Jun 21, 2022 02:54 PM

യുവാക്കൾക്ക് സെക്സ് ദൗർലഭ്യമെന്ന് പഠനം; കാരണം ഡേറ്റിംഗ് സംസ്കാരം

യുവാക്കൾക്ക് സെക്സ് ദൗർലഭ്യമെന്ന് പഠനം; കാരണം ഡേറ്റിംഗ് സംസ്കാരം ...

Read More >>
കോണ്ടം ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ...?  നിങ്ങൾക്ക് ഈ പ്രശ്നം ഉണ്ടാകാറുണ്ടോ?

Jun 19, 2022 10:09 PM

കോണ്ടം ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ...? നിങ്ങൾക്ക് ഈ പ്രശ്നം ഉണ്ടാകാറുണ്ടോ?

കോണ്ടം ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ...? നിങ്ങൾക്ക് ഈ പ്രശ്നം...

Read More >>
അച്ഛനാകാൻ ഏറ്റവും നല്ല പ്രായം എപ്പോഴാണ്...? പഠനങ്ങൾ പറയുന്നത്

Jun 15, 2022 07:13 PM

അച്ഛനാകാൻ ഏറ്റവും നല്ല പ്രായം എപ്പോഴാണ്...? പഠനങ്ങൾ പറയുന്നത്

അച്ഛനാകാൻ ഏറ്റവും നല്ല പ്രായം എപ്പോഴാണ്...? പഠനങ്ങൾ...

Read More >>
14 ദിവസം പ്രായമുള്ള കുഞ്ഞിന് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ സ്റ്റാർകെയറിൽ പുതുജീവൻ

Jun 14, 2022 10:45 PM

14 ദിവസം പ്രായമുള്ള കുഞ്ഞിന് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ സ്റ്റാർകെയറിൽ പുതുജീവൻ

14 ദിവസം പ്രായമുള്ള കുഞ്ഞിന് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ സ്റ്റാർകെയറിൽ...

Read More >>
പുകയില ഉപയോ​ഗം; സെക്സ് ലെെഫിനെയും ​ഗർഭധാരണത്തെയും ബാധിക്കും

May 30, 2022 10:21 PM

പുകയില ഉപയോ​ഗം; സെക്സ് ലെെഫിനെയും ​ഗർഭധാരണത്തെയും ബാധിക്കും

പുകയില ഉപയോ​ഗം; സെക്സ് ലെെഫിനെയും ​ഗർഭധാരണത്തെയും ബാധിക്കും...

Read More >>
ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് 10 മിനിറ്റിനുള്ളിൽ 66കാരന് ഓർമ്മ നഷ്‌ടമായതായി റിപ്പോർട്ട്

May 29, 2022 09:58 PM

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് 10 മിനിറ്റിനുള്ളിൽ 66കാരന് ഓർമ്മ നഷ്‌ടമായതായി റിപ്പോർട്ട്

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് 10 മിനിറ്റിനുള്ളിൽ 66കാരന് ഓർമ്മ നഷ്‌ടമായതായി...

Read More >>
Top Stories