ആന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ഇറങ്ങി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ആന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ഇറങ്ങി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
Advertisement
May 14, 2022 09:49 PM | By Susmitha Surendran

ന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ഗൂഗിള്‍ (Android 13 beta 2) പ്രഖ്യാപിച്ചു. ഗൂഗിള്‍ ഡെവലപേര്‍സ് കോണ്‍ഫ്രന്‍സായ ഗൂഗിള്‍ ഐഒ 2022 (I/O 2022) യിലാണ് പുതിയ മൊബൈല്‍ ഒഎസ് ബീറ്റ, ഗൂഗിള്‍ പ്രഖ്യാപിച്ചത്. പിക്സല്‍ ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ഉടന്‍ എത്തിയേക്കും.

പുതിയ ബീറ്റ പതിപ്പുകളില്‍ ചില മാറ്റങ്ങള്‍ ആന്‍ഡ്രോയ്ഡ് ബീറ്റ പതിപ്പില്‍ ഉണ്ടെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ബീറ്റ വെബ്‌സൈറ്റില്‍നിന്നു പിക്‌സല്‍ ഉപഭോക്താക്കള്‍ക്ക് ബീറ്റ പതിപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. മറ്റ് ചില കമ്പനികളുടെ മുന്‍നിര ഫോണുകളിലും ആന്‍ഡ്രോയിഡ് 13 ബീറ്റ ലഭ്യമാക്കും.

റിയല്‍മി ജിടി2 പ്രോ, വണ്‍പ്ലസ് 10 പ്രോ തുടങ്ങിയവയില്‍ ആന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ലഭിക്കും. ഔദ്യോഗിക പുറത്തിറങ്ങലിന്‍റെ അവസാന ഘട്ടത്തിലാണ് ആന്‍ഡ്രോയ്ഡ് 13. ഇതിന്‍റെ തുടര്‍ച്ചയായ ഉപയോഗത്തിലൂടെ ന്യൂനതകള്‍ കണ്ടെത്താനും, പുതിയ അപ്ഡേഷനുകള്‍ നടത്താനുമാണ് ഡെവലപ്പര്‍മാര്‍ക്ക് ഗൂഗിള്‍ ബീറ്റ പതിപ്പ് ലഭ്യമാക്കുന്നത്.

ബീറ്റ ടെസ്റ്റ് കഴിഞ്ഞതിന് ശേഷമേ ഓഎസിന്റെ അന്തിമ പതിപ്പ് അവതരിപ്പിക്കുകയുള്ളൂ. ആപ്പ് നോട്ടിഫിക്കേഷന്‍ നിയന്ത്രിക്കുന്ന പുതിയ സെറ്റിംഗോടെയാണ് ആന്‍ഡ്രോയ്ഡ് പുതിയ പതിപ്പ് ഇറങ്ങുക എന്നാണ് വിവരം. പെയറിംഗ് പെര്‍മിഷനില്‍ വലിയ വ്യത്യാസങ്ങള്‍ ഗൂഗിള്‍ പുതിയ സംവിധാനം ആന്‍ഡ്രോയ്ഡ് പുതിയ പതിപ്പില്‍ ലഭ്യമാണ്.

സ്വകാര്യത സംരക്ഷിച്ചുകൊണ്ടുള്ള ഫോട്ടോ പിക്കര്‍, എച്ച്ഡിആര്‍ വീഡിയോ സപ്പോര്‍ട്ട് എന്നിവയും ആന്‍ഡ്രോയ്ഡ് 13 ല്‍ ഉണ്ടാകും. മെച്ചപ്പെട്ട മെറ്റീരിയല്‍ യു ഡിസൈന്‍ ലാഗ്വേജാണ് ആന്‍ഡ്രോയിഡ് 13-ലുള്ളത്. തീമുകള്‍ക്കനുസരിച്ച് ഐക്കണുകളുടെ നിറം ക്രമീകരിക്കാന്‍ ഇതില്‍ സൗകര്യമുണ്ടാവും.ടാബ് ലെറ്റുകള്‍ക്കും, ഫോള്‍ഡബിള്‍ ഫോണുകള്‍ക്ക് വേണ്ടിയും ഉള്ള പലവിധ പരിഷ്‌കാരങ്ങള്‍ ആന്‍ഡ്രോയിഡ് 13-ലുണ്ട്.

Android 13 Beta 2 released; New changes like this

Next TV

Related Stories
ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍; മോട്ടോ എഡ്ജ് 30 വിലയും പ്രത്യേകതയും

May 16, 2022 12:02 PM

ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍; മോട്ടോ എഡ്ജ് 30 വിലയും പ്രത്യേകതയും

വിപണിയിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ എന്ന് അവകാശപ്പെട്ടാണ് മോട്ടോറോള എഡ്ജ് 30 ഇന്ത്യന്‍ വിപണിയില്‍...

Read More >>
പ്ലേസ്റ്റോറില്‍ ഇന്നു മുതല്‍ കോള്‍ റെക്കോഡിംഗ് ആപ്പുകള്‍ക്ക് നിരോധനം

May 11, 2022 03:15 PM

പ്ലേസ്റ്റോറില്‍ ഇന്നു മുതല്‍ കോള്‍ റെക്കോഡിംഗ് ആപ്പുകള്‍ക്ക് നിരോധനം

പ്ലേസ്റ്റോറില്‍ ഇന്നു മുതല്‍ കോള്‍ റെക്കോഡിംഗ് ആപ്പുകള്‍ക്ക് നിരോധനം...

Read More >>
 ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; പുതിയ അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ച്‌ വാട്‌സ് ആപ്പ്

May 10, 2022 11:48 PM

ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; പുതിയ അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ച്‌ വാട്‌സ് ആപ്പ്

ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്.... അംഗങ്ങളുടെ കടുംകൈകള്‍ നിസഹായരായി നോക്കിനിന്ന വാട്‌സ് ആപ്പ് അഡ്മിന്‍മാരുടെ കാലം...

Read More >>
നിങ്ങളുടെ മൊബൈൽ ഫോണിൽ വൈറസ് കയറിയോ എന്നറിയാൻ...?

May 3, 2022 12:59 PM

നിങ്ങളുടെ മൊബൈൽ ഫോണിൽ വൈറസ് കയറിയോ എന്നറിയാൻ...?

നിങ്ങളുടെ മൊബൈൽ ഫോണിൽ വൈറസ് കയറിയോ എന്നറിയാൻ...? ഈ ലക്ഷണങ്ങൾ...

Read More >>
ഫ്ലിപ്കാര്‍ട്ട് മെഗാ സേവിംഗ് ഡേയ്സ് സെയില്‍ മെയ് 4 മുതല്‍

May 2, 2022 04:16 PM

ഫ്ലിപ്കാര്‍ട്ട് മെഗാ സേവിംഗ് ഡേയ്സ് സെയില്‍ മെയ് 4 മുതല്‍

ഫ്ലിപ്കാര്‍ട്ട് മെഗാ സേവിംഗ് ഡേയ്സ് സെയില്‍ മെയ് 4 മുതല്‍...

Read More >>
ട്വിറ്റര്‍ മസ്‌കിന് സ്വന്തം; 44 ബില്യണ്‍ ഡോളറിന് കരാര്‍ ഉറപ്പിച്ചു

Apr 26, 2022 08:02 AM

ട്വിറ്റര്‍ മസ്‌കിന് സ്വന്തം; 44 ബില്യണ്‍ ഡോളറിന് കരാര്‍ ഉറപ്പിച്ചു

ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന്റെ ഓഫര്‍ സ്വീകരിച്ച് സമൂഹമാധ്യമമായ ട്വിറ്റര്‍. 43 ബില്യണ്‍ യു.എസ് ഡോളറില്‍ നിന്ന് 44 ബില്യണ്‍ ഡോളറിനാണ് കരാര്‍. ഒരു...

Read More >>
Top Stories