കോഴിക്കോട്: കൂരാച്ചുണ്ട് സ്വദേശിയായ യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്കി.
കര്‍ണാടകത്തിലെ മാണ്ഡ്യയിലെ റെയില്‍വേ ട്രാക്കിനടുത്താണ് കൂരാച്ചുണ്ട് സ്വദേശി ജംഷീദിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒമാനില്‍ നിന്നെത്തിയ സുഹൃത്തുക്കള്‍ക്കൊപ്പം ബെംഗളൂരുവില്‍ പോയതായിരുന്നു ജംഷീദ്.
ജംഷീദിന് അപകടം പറ്റിയെന്നാണ് സുഹൃത്തുക്കള്‍ വീട്ടുകാരെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ മാണ്ഡ്യയിലെത്തിയപ്പോഴാണ് മകന്റെ മരണ വിവരം അറിയുന്നത്.
തീവണ്ടി തട്ടി ജംഷീദ് മരിച്ചെന്നാണ് സുഹൃത്തുക്കള്‍ വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍ ഇതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.
Incident in which a young man from Koorachund died; Family accused of suspicion