പാറശാലയിൽ മദ്യപർ തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ഓട്ടോറിക്ഷ അടിച്ച് തകർത്തു

പാറശാലയിൽ മദ്യപർ തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ഓട്ടോറിക്ഷ അടിച്ച് തകർത്തു
Advertisement
May 14, 2022 05:37 PM | By Susmitha Surendran

തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയിൽ മദ്യപർ തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ഓട്ടോറിക്ഷ അടിച്ച് തകർത്തു. ഒരുമിച്ച് മദ്യപിച്ച സുഹൃത്തിന്‍റെ വാഹനമാണ് സുഹൃത്തുക്കൾ അടിച്ച് തകർത്തത്. നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും നോക്കി നിൽക്കേയായിരുന്നു ആക്രമണം.

ഓട്ടോ ഡ്രൈവറുടെ പരാതിയിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാറശാലയ്ക്കടുത്ത് കൊറ്റാമത്തെ സ്റ്റാന്‍റിൽ നിർത്തിയിട്ട ഓട്ടോറിക്ഷയാണ് നട്ടുച്ചയ്ക്ക് ഒരു സംഘം ആളുകൾ അടിച്ച് തകർത്തത്. സന്തോഷ് എന്ന ആളുടെ ഓട്ടോറിക്ഷയാണ് സുഹൃത്ത് അജയന്‍റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്.

വാഹനം അടിച്ച് തകർത്ത സംഘം നാട്ടുകാർ നോക്കി നിൽക്കെ കാറിൽ രക്ഷപ്പെട്ടു. സന്തോഷും അജയനും പതിവായി ഒരുമിച്ച് മദ്യപിക്കാറുണ്ട്. ഇന്ന് മദ്യപിക്കാനായി ഒത്തുകൂടിയപ്പോൾ ആഹാര വസ്തുക്കൾ വാങ്ങാനായി സന്തോഷിനെ പറഞ്ഞയച്ചു.

തിരിച്ചെത്തിയ സന്തോഷ് ഓട്ടോക്കൂലി ചോദിച്ചതിനെ തുടർന്ന് വാക്കേറ്റവും കയ്യാങ്കളിയുമായി. പിന്നാലെ മറ്റ് ചിലരെക്കൂട്ടി വന്ന അജയൻ ഓട്ടോ അടിച്ച് തകർക്കുകയായിരുന്നു. സന്തോഷിന്‍റെ പരാതിയിൽ അജയൻ, മനു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു.

The autorickshaw was smashed following a clash between drunkards at the rock.

Next TV

Related Stories
മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

May 18, 2022 02:58 PM

മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന്...

Read More >>
എൽഡിഎഫ് സ്ഥാനാർത്ഥി സോജിത്തിന് മിന്നും വിജയം; ഭൂരിപക്ഷം വർദ്ധിപ്പിച്ചു

May 18, 2022 01:54 PM

എൽഡിഎഫ് സ്ഥാനാർത്ഥി സോജിത്തിന് മിന്നും വിജയം; ഭൂരിപക്ഷം വർദ്ധിപ്പിച്ചു

കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷൻ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ സി സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തിൽ...

Read More >>
ബിനോയ് വിശ്വം എം പി അറസ്റ്റിൽ

May 18, 2022 01:29 PM

ബിനോയ് വിശ്വം എം പി അറസ്റ്റിൽ

ബിനോയ് വിശ്വം എം പി...

Read More >>
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

May 18, 2022 01:08 PM

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു ഡി എഫിനെതിരെ പരാതിയുമായി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ബോസ്കോ...

Read More >>
നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി  എം.ടി. രമേശ്

May 18, 2022 12:54 PM

നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി എം.ടി. രമേശ്

നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി എം.ടി....

Read More >>
കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ മരിച്ചു

May 18, 2022 11:16 AM

കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ മരിച്ചു

കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ...

Read More >>
Top Stories