കോഴിക്കോട്: ഫറോക്കില്‍ തീവണ്ടി തട്ടി പുഴയില്‍ വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. പത്താംക്ലാസ് വിദ്യാര്‍ത്ഥിനി നഫാസ് ഫത്താഹ് ആണ് മരിച്ചത്.
ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. കോയമ്പത്തൂര്‍ മംഗലാപുരം പാസഞ്ചര്‍ കടന്നുപോകുമ്പോഴായിരുന്നു അപകടം. ഫറൂഖ് പാളത്തില്‍ നിന്നാണ് വിദ്യാര്‍ത്ഥികളെ തീവണ്ടി തട്ടുന്നത്.
കൂടെയുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
Student killed in Kozhikode train accident