100 ദിന പരിപാടിയിൽ ഒരുങ്ങിയത് 20808 വീട്: താക്കോൽ ദാനം 17 ന്

100 ദിന പരിപാടിയിൽ ഒരുങ്ങിയത് 20808 വീട്: താക്കോൽ ദാനം 17 ന്
Advertisement
May 14, 2022 04:07 PM | By Susmitha Surendran

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വര്‍ഷത്തിൽ നൂറ് ദിന കര്‍മ്മ പരിപാടി വഴി ഒരുക്കിയത് 20808 വീട്. ഭവന രഹിതരെ സഹായിക്കാൻ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടുകളുടെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും.

മെയ് 17 ന് വൈകീട്ട് തിരുവനന്തപുരം കഠിനംകുളത്താണ് ഉദ്ഘാടന ചടങ്ങ്. കഠിനംകുളം പഞ്ചായത്തിലെ 16ാം വാര്‍ഡിൽ അമിറുദ്ദീന്റെയും ഐഷാ ബീവിയുടേയും വീട്ടിന്റെ താക്കോൽദാനം മുഖ്യമന്ത്രി നേരിട്ട് നിര്‍വ്വഹിക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പൂര്ത്തിയായ വീടുകളുടെ താക്കോൽദാനവും നടക്കും. നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 20000 വീടുകൾ പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ലൈഫ് പദ്ധതിയിൽ 2,95,006 വീടുകൾ ഇത് വരെ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി എംവി ഗോവിന്ദൻ അറിയിച്ചു.

34374 വീടുകൾ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 27 ഭവന സമുച്ഛയങ്ങളിൽ നാലെണ്ണം അടുത്ത മാസം പൂര്‍ത്തിയാകുമെന്നും സര്‍ക്കാര്‍ പറയുന്നു സര്‍ക്കാരിന്റെ ഒന്നാം നൂറ് ദിന പരിപാടിയുടെ ഭഗമായി 12000 വീടുകളാണ് പൂര്‍ത്തിയാക്കിയത്.

തദ്ദേശ സ്ഥാപനങ്ങളുമായി കരാറിൽ ഏര്‍പ്പെട്ടിട്ടും വീട് പണി പൂര്‍ത്തിയാക്കാൻ പറ്റാത്ത പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളിലുള്ളവരും തീരദേശമേഖലിയിലും ഉള്ള ഗുണഭോക്താക്കളെ സഹായിക്കാൻ അതാത് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക സമിതികൾ ഉണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഭൂരഹിത ഭവന രഹിതരെ സഹായിക്കാൻ മനസ്സോടിത്തിരി മണ്ണ് എന്ന കാമ്പെയിനും തുടങ്ങി. 35 തദ്ദേശ സ്ഥാപനങ്ങളിലായി ഇതിനകം 1712. 56 സെന്റ് കണ്ടെ്താനായിട്ടുണ്ട്. 1000 പേര്ഡക്ക് ഭൂമി നൽകാൻ 25 കോടിക്ക് സ്പോൺസര്‍ഷിപ്പുമായി.

In the first year of the second Pinarayi government, 20808 houses were prepared through the 100 day Karma program.

Next TV

Related Stories
മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

May 18, 2022 02:58 PM

മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന്...

Read More >>
എൽഡിഎഫ് സ്ഥാനാർത്ഥി സോജിത്തിന് മിന്നും വിജയം; ഭൂരിപക്ഷം വർദ്ധിപ്പിച്ചു

May 18, 2022 01:54 PM

എൽഡിഎഫ് സ്ഥാനാർത്ഥി സോജിത്തിന് മിന്നും വിജയം; ഭൂരിപക്ഷം വർദ്ധിപ്പിച്ചു

കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷൻ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ സി സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തിൽ...

Read More >>
ബിനോയ് വിശ്വം എം പി അറസ്റ്റിൽ

May 18, 2022 01:29 PM

ബിനോയ് വിശ്വം എം പി അറസ്റ്റിൽ

ബിനോയ് വിശ്വം എം പി...

Read More >>
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

May 18, 2022 01:08 PM

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു ഡി എഫിനെതിരെ പരാതിയുമായി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ബോസ്കോ...

Read More >>
നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി  എം.ടി. രമേശ്

May 18, 2022 12:54 PM

നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി എം.ടി. രമേശ്

നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി എം.ടി....

Read More >>
കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ മരിച്ചു

May 18, 2022 11:16 AM

കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ മരിച്ചു

കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ...

Read More >>
Top Stories