ചെന്നൈയിൽ വീണ്ടും ദാരുണമായ കൊലപാതകം, ഡിഎംകെ പ്രാദേശിക നേതാവിനെ കൊന്ന് വെട്ടിനുറുക്കി

ചെന്നൈയിൽ വീണ്ടും ദാരുണമായ കൊലപാതകം, ഡിഎംകെ പ്രാദേശിക നേതാവിനെ കൊന്ന് വെട്ടിനുറുക്കി
Advertisement
May 14, 2022 02:11 PM | By Susmitha Surendran

ചെന്നൈ: ചെന്നൈയിൽ വീണ്ടും ദാരുണമായ കൊലപാതകം. ഡിഎംകെ പ്രാദേശിക നേതാവിനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി (DMK Leader Killed in Chennai). തിരുവട്ടിയൂർ മണലി സ്വദേശി ചക്രപാണി ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഒരു സ്ത്രീയടക്കം രണ്ട് പേരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ഡിഎംകെ വാർഡ് ഭാരവാഹിയായ ചക്രപാണിയെ ഈ മാസം പത്ത് മുതൽ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.

ഇദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം കണ്ടെത്തിയത്. രായപുരം ഗ്രേസ് ഗാർഡന് സമീപം ചക്രപാണിയുടെ ഇരുചക്രവാഹനം പൊലീസ് കണ്ടെത്തി.

രണ്ടാം സ്ട്രീറ്റിലെ വീടിന് സമീപം മൊബൈൽ ഫോണുണ്ടെന്നും കണ്ടെത്തിയ പൊലീസ് തുടർന്ന് നടത്തിയ തെരച്ചിലിൽ ശുചിമുറിയിൽ നിന്നും കഷണങ്ങളാക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ചക്രപാണിയുടെ മൃതശരീരം കണ്ടെടുത്തു. മൃതദേഹത്തിൽ തല ഉണ്ടായിരുന്നില്ല.

പലിശയ്ക്ക് പണം കൊടുക്കുന്ന ചക്രപാണിക്ക് ഇടപാടുകാരിയായ തമീൻ ബാനു എന്ന വീട്ടമ്മയുമായി ബന്ധമുണ്ടായിരുന്നു. ഇവരെ കാണാൻ എത്തിയത് ചോദ്യം ചെയ്ത സഹോദരൻ വസീം പാഷയുമായുണ്ടായ തർക്കമാണ് കയ്യേറ്റത്തിലും കൊലപാതകത്തിലും കലാശിച്ചത്.

ചക്രപാണിയുടെ അറുത്തെടുത്ത തല അഡയാർ പാലത്തിൽ നിന്ന് കൂവം നദിയിലേക്ക് വലിച്ചെറിഞ്ഞെന്ന് വസീം പാഷ പൊലീസിനോട് സമ്മതിച്ചു. ഇതിനായി കൂവം നദിയിൽ തെരച്ചിൽ തുടരുകയാണ്.

രണ്ട് ദിവസം മുമ്പാണ് കൊല നടന്നെതെന്നാണ് പൊലീസിന്റെ നിഗമനം. ദൂരെ എവിടെയെങ്കിലും ഉപേക്ഷിക്കാൻ തക്കം നോക്കിയാണ് മൃതദേഹം വെട്ടിമുറിച്ച് ശുചിമുറിയിൽ സൂക്ഷിച്ചിരുന്നത്. തമീൻ ബാനുവിനേയും വസീം പാഷയേയും പൊലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന ദില്ലി ബാബു എന്ന ഓട്ടോറിക്ഷാ ഡ്രൈവർക്കായി അന്വേഷണം തുടരുകയാണ്.

In Chennai, a local DMK leader was killed and his body mutilated.

Next TV

Related Stories
നടി ചേതന രാജിന്റെ മരണം; കോസ്മെറ്റിക് ക്ലിനിക്കിലെ ഡോക്ടറെ ചോദ്യം ചെയ്യുന്നു

May 18, 2022 12:35 PM

നടി ചേതന രാജിന്റെ മരണം; കോസ്മെറ്റിക് ക്ലിനിക്കിലെ ഡോക്ടറെ ചോദ്യം ചെയ്യുന്നു

കന്നഡ നടി ചേതന രാജിൻറെ മരണവുമായി ബന്ധപ്പെട്ട് ഷെട്ടീസ് കോസ്മെറ്റിക്ക് ക്ലിനിക്കിലെ ഡോക്ടറെ ചോദ്യം...

Read More >>
രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍ ഉത്തരവ്

May 18, 2022 11:45 AM

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍ ഉത്തരവ്

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍...

Read More >>
 വിവാഹസമ്മാനം പൊട്ടിത്തെറിച്ചു; നവവരന്‍റെ കൈപത്തി അറ്റുവീണു

May 18, 2022 11:33 AM

വിവാഹസമ്മാനം പൊട്ടിത്തെറിച്ചു; നവവരന്‍റെ കൈപത്തി അറ്റുവീണു

വിവാഹസമ്മാനം പൊട്ടിത്തെറിച്ചു, നവവരന്‍റെ കൈപത്തി...

Read More >>
ഡീസലിന് അധിക വില; കെ എസ് ആർ ടി സി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

May 18, 2022 07:33 AM

ഡീസലിന് അധിക വില; കെ എസ് ആർ ടി സി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഡീസലിന് അധിക വില; കെ എസ് ആർ ടി സി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി...

Read More >>
ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് മൂന്ന്  പേർ മരണപ്പെട്ടു

May 17, 2022 04:13 PM

ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് മൂന്ന് പേർ മരണപ്പെട്ടു

ഉത്തർപ്രദേശിലെ ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് 3 പേർ...

Read More >>
കാര്‍ത്തി ചിദംബരത്തിന്‍റെ വീട്ടില്‍ റെയ്ഡ്

May 17, 2022 11:41 AM

കാര്‍ത്തി ചിദംബരത്തിന്‍റെ വീട്ടില്‍ റെയ്ഡ്

കാർത്തി ചിദംബരത്തിന്‍റെ വീടുകളിലും ഓഫീസിലും സിബിഐ റെയ്ഡ്. ചെന്നൈ, ദില്ലി അടക്കം ഒന്‍പത് നഗരങ്ങളിലാണ് പരിശോധന....

Read More >>
Top Stories