വീട്ടിൽ വളർത്താൻ 10 ലക്ഷം കഞ്ചാവുചെടി നൽകാൻ തായ് സർക്കാർ

വീട്ടിൽ വളർത്താൻ 10 ലക്ഷം കഞ്ചാവുചെടി നൽകാൻ തായ് സർക്കാർ
May 14, 2022 01:54 PM | By Susmitha Surendran

വീട്ടിൽ കഞ്ചാവ്  കൃഷി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഭൂരിഭാ​ഗവും നീക്കുകയാണ് തായ്‍ലാൻഡ്. ഇതിനോടൊപ്പം അടുത്ത മാസം രാജ്യത്തുടനീളമുള്ള വീടുകളിൽ 10 ലക്ഷം കഞ്ചാവുചെടികൾ (a million cannabis plants) വിതരണം ചെയ്യാനുള്ള പദ്ധതിയും തായ് സർക്കാർ പ്രഖ്യാപിച്ചു.

ഗാർഹിക വിളകൾ പോലെ കഞ്ചാവ് ചെടികൾ വളർത്താനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രി അനുതിൻ ചർൺവിരാകുൽ (Anutin Charnvirakul) ഈ മാസം ആദ്യം ഫേസ്ബുക്കിൽ പ്രഖ്യാപിച്ചു. കഞ്ചാവ് വളർത്തുന്നതിനും ഉപയോ​ഗിക്കുന്നതിനും മേലുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യാൻ വേണ്ടി പ്രവർത്തിച്ചവരിൽ‌ പ്രധാനിയാണ് മന്ത്രി.

ഇവിടെ മൂന്നിലൊന്ന് തൊഴിലാളികളും കഞ്ചാവുകൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. അതിനാൽ തന്നെ തായ്‍ലാൻഡിൽ ഇതിനെ ഒരു നാണ്യവിളയായി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. 2018 -ലാണ് ഇവിടെ മെഡിക്കൽ ഉപയോഗത്തിനായി കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കുന്നത്.

അങ്ങനെ ചെയ്യുന്ന തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ ആദ്യത്തെ രാജ്യമായി തായ്‍ലാൻഡ് ഇതോടെ മാറി. അടുത്തമാസം ചെടികൾ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിക്കും. കൂടാതെ, താമസക്കാർക്ക് അവരുടെ സ്വന്തം ഉപയോ​ഗത്തിനോ അല്ലെങ്കിൽ ചെറുകിട വാണിജ്യ സംരംഭത്തിന്റെ ഭാ​ഗമായോ കഞ്ചാവ് കൃഷി ചെയ്യാം.

വൻകിട ബിസിനസുകൾക്ക് ഇപ്പോഴും സർക്കാർ അനുമതി ആവശ്യമാണ്. “ഇത് ആളുകൾക്കും സർക്കാരിനും പ്രതിവർഷം ഏകദേശം 22,27,000 രൂപ കഞ്ചാവിൽ നിന്നും അനുബന്ധവസ്തുക്കളിൽ നിന്നും വരുമാനം ഉണ്ടാക്കാൻ സഹായിക്കും” അനുതിൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പദ്ധതിയിലൂടെ തായ് സർക്കാർ ഉദ്ദേശിക്കുന്നത് മെഡിക്കൽ ആവശ്യങ്ങൾക്കുള്ള കഞ്ചാവ് വീട്ടിൽ വളർത്താൻ പ്രോത്സാഹിപ്പിക്കുക എന്നതാണ്. അങ്ങനെ വളർന്നുവരുന്ന കഞ്ചാവ് വ്യവസായത്തിലൂടെ ഓരോ വർഷവും നൂറുകണക്കിന് മില്ല്യൺ ഡോളർ സമ്പാദിക്കാനാവും എന്നും സർക്കാർ പ്രതീക്ഷിക്കുന്നു.

ഒപ്പം തന്നെ അന്തർദേശീയതലത്തിൽ വിനോദസഞ്ചാരികളെ ആകർഷിക്കുക, മെഡിക്കൽ ടൂറിസം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട് തായ് സർക്കാരിന്. പ്രാദേശിക അധികൃതരെ വിവരം അറിയിച്ചുകൊണ്ട് ജൂൺ ഒമ്പതു മുതലാണ് കഞ്ചാവ് വീട്ടിൽ വളർത്താനാവുക. വീട്ടിൽ വളർത്തുന്ന കഞ്ചാവ് നിർബന്ധമായും മെഡിക്കൽ ​ഗ്രേഡ് ആയിരിക്കണം. എക്സ്ട്രാക്ട് ചെയ്‍തെടുക്കുന്നവയിൽ 0.2 ശതമാനത്തിൽ കൂടുതൽ ടിഎച്ച്‍സി അടങ്ങുന്നത് നിയമവിരുദ്ധമായി തന്നെ തുടരും.

10 lakh cannabis plants to grow at home, Thai government

Next TV

Related Stories
#death |വൃദ്ധ ദമ്പതികൾക്ക് ആടിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം, ഭ്രാന്തൻ ആടിനെ വെടിവച്ച് കൊന്ന് പൊലീസ്

Apr 19, 2024 09:08 AM

#death |വൃദ്ധ ദമ്പതികൾക്ക് ആടിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം, ഭ്രാന്തൻ ആടിനെ വെടിവച്ച് കൊന്ന് പൊലീസ്

മകൻ നൽകിയ വിവരം അനുസരിച്ച് സംഭവ സ്ഥലം പരിശോധിച്ച പൊലീസാണ് അക്രമി ഭ്രാന്തൻ ചെമ്മരിയാടാണെന്ന്...

Read More >>
#babydeath |കുഞ്ഞിന് സൂര്യപ്രകാശം മാത്രം നൽകി, മുലയൂട്ടാൻ സമ്മതിച്ചില്ല, ദാരുണാന്ത്യം; ഇൻഫ്ലുവൻസർക്ക് തടവുശിക്ഷ

Apr 17, 2024 12:44 PM

#babydeath |കുഞ്ഞിന് സൂര്യപ്രകാശം മാത്രം നൽകി, മുലയൂട്ടാൻ സമ്മതിച്ചില്ല, ദാരുണാന്ത്യം; ഇൻഫ്ലുവൻസർക്ക് തടവുശിക്ഷ

ഒരു മാസം പ്രായമുള്ള കുഞ്ഞാണ് പോഷകാഹാരക്കുറവ് കാരണം മരിച്ചത്. തുടർന്ന് മാക്സിം ല്യുട്ടി എന്ന റഷ്യൻ ഇൻഫ്ലുവൻസർക്കാണ് തടവുശിക്ഷ...

Read More >>
#stabbed | സിഡ്നിയിലെ പള്ളിയിൽ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണം; 16 കാരൻ അറസ്റ്റിൽ

Apr 17, 2024 07:24 AM

#stabbed | സിഡ്നിയിലെ പള്ളിയിൽ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണം; 16 കാരൻ അറസ്റ്റിൽ

പരുക്കേറ്റത് ഫാ. ഐസക് റോയെൽ, ബിഷപ് മാർ മാരി ഇമ്മാനുവൽ എന്നിവർക്കാണെന്ന് പള്ളി അധികാരികൾ വെളിപ്പെടുത്തി. പള്ളിയിലെ ആരാധന ലൈവ് ആയി സംപ്രേഷണം...

Read More >>
#Iran | ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; രാജ്യമെങ്ങും യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

Apr 14, 2024 06:47 AM

#Iran | ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; രാജ്യമെങ്ങും യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്....

Read More >>
#CrocodileMeat | മുതലയിറച്ചി സ്ഥിരമായി കഴിച്ചത് പണിയായി, രണ്ട് വർഷമായി സ്ത്രീയുടെ കണ്ണിൽ വളർന്നത് ആർമിലിഫർ ​​ഗ്രാൻഡിസ്

Apr 12, 2024 05:02 PM

#CrocodileMeat | മുതലയിറച്ചി സ്ഥിരമായി കഴിച്ചത് പണിയായി, രണ്ട് വർഷമായി സ്ത്രീയുടെ കണ്ണിൽ വളർന്നത് ആർമിലിഫർ ​​ഗ്രാൻഡിസ്

മുതലയുടെ മാംസം കഴിക്കുന്നവരിൽ മുമ്പ് ആർമിലിഫർ ​​ഗ്രാൻഡിസ് അണുബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, മുതലകൾക്ക് പെൻ്റാസ്റ്റോമിഡുകൾ വഹിക്കാൻ...

Read More >>
Top Stories