എൻജിനീയറിങ് കോളജിൽ സീനിയർ-ജൂനിയർ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ; 12 വിദ്യാർത്ഥികൾക്ക് പരിക്ക്

എൻജിനീയറിങ് കോളജിൽ സീനിയർ-ജൂനിയർ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ; 12 വിദ്യാർത്ഥികൾക്ക് പരിക്ക്
Advertisement
May 14, 2022 12:56 PM | By Susmitha Surendran

തലശ്ശേരി: എരഞ്ഞോളി കുണ്ടൂർമലയിൽ പ്രവർത്തിക്കുന്ന തലശ്ശേരി എൻജിനീയറിങ് കോളജിൽ സീനിയർ-ജൂനിയർ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിനിടെ കോളജ് ഓഫിസിന്റെ വാതിൽ ചില്ലുകൾ തകർന്നു.

ഫർണിച്ചറുകൾക്കും കേടുപാടുണ്ടായി. എസ്.എഫ്.ഐ, കാമ്പസ് ഫ്രണ്ട് അനുകൂലികളായ 12 വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ തലശ്ശേരിയിലെ ജനറൽ ആശുപത്രി, കൊടുവള്ളി സഹകരണ ആശുപത്രി, മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി.

വ്യാഴാഴ്ച ഉച്ച മുതൽ കോളജിൽ സംഘർഷം തുടങ്ങിയിരുന്നു. വൈകീട്ടാണ് ചേരിതിരിഞ്ഞ് കൂട്ടത്തല്ലായത്. പ്രശ്നങ്ങൾ രൂക്ഷമാവാതിരിക്കാൻ കോളജ് താൽക്കാലികമായി അടച്ചു. ഫൈൻ ആർട്സ് ഓഫ് സ്റ്റേജ് മത്സരങ്ങളിൽ രണ്ടാംവർഷ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥികളിൽ കഴിവുള്ളവരെ ഒഴിവാക്കിയെന്നതാണ് നാലാംവർഷ വിദ്യാർത്ഥികളുമായി വാക്കേറ്റത്തിനിടയാക്കിയത്.

ഏറ്റുമുട്ടലിൽ ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ടുള്ള അടിയേറ്റാണ് മിക്ക കുട്ടികൾക്കും പരിക്ക്. തലക്ക് പരിക്കേറ്റ കാമ്പസ് ഫ്രണ്ട് അനുകൂല വിദ്യാർത്ഥി തബാബ് (22) ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും എസ്.എഫ്.ഐ വിദ്യാർഥികളായ അനഘ്, അഭിരാം, അഥർവ്, ആകാശ്, ആദർശ്, അർജുൻ എന്നിവർ സഹകരണ ആശുപത്രിയിലും ചികിത്സയിലാണ്.

കോളജിനകത്തുണ്ടായ പ്രശ്നത്തിൽ പുറത്തുനിന്നെത്തിയവരും ഇടപെട്ടതോടെയാണ് സംഘർഷം രൂക്ഷമായതെന്നാണ് വിവരം.

Conflict between senior and junior students in engineering college; 12 students injured

Next TV

Related Stories
മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

May 18, 2022 02:58 PM

മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന്...

Read More >>
എൽഡിഎഫ് സ്ഥാനാർത്ഥി സോജിത്തിന് മിന്നും വിജയം; ഭൂരിപക്ഷം വർദ്ധിപ്പിച്ചു

May 18, 2022 01:54 PM

എൽഡിഎഫ് സ്ഥാനാർത്ഥി സോജിത്തിന് മിന്നും വിജയം; ഭൂരിപക്ഷം വർദ്ധിപ്പിച്ചു

കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷൻ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ സി സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തിൽ...

Read More >>
ബിനോയ് വിശ്വം എം പി അറസ്റ്റിൽ

May 18, 2022 01:29 PM

ബിനോയ് വിശ്വം എം പി അറസ്റ്റിൽ

ബിനോയ് വിശ്വം എം പി...

Read More >>
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

May 18, 2022 01:08 PM

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു ഡി എഫിനെതിരെ പരാതിയുമായി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ബോസ്കോ...

Read More >>
നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി  എം.ടി. രമേശ്

May 18, 2022 12:54 PM

നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി എം.ടി. രമേശ്

നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി എം.ടി....

Read More >>
കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ മരിച്ചു

May 18, 2022 11:16 AM

കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ മരിച്ചു

കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ...

Read More >>
Top Stories