മൂന്നാര്‍: സഹപാഠിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വെട്ടിയ ശേഷം ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരും അപകട നില തരണം ചെയ്തു. കഴുത്തിലും കൈയ്യിലും പരിക്കേറ്റ പെണ്‍കുട്ടി കോയമ്പത്തൂരിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
മുറിവില്‍ തുന്നലുകള്‍ ഉണെങ്കിലും സ്ഥിതി ഗുരുതരമല്ല. പെണ്‍കുട്ടിയെ വെട്ടിയ ശേഷം കത്തി കൊണ്ട് കഴുത്തും കൈത്തണ്ടയും സ്വയം മുറിച്ച വിദ്യാര്‍ത്ഥി കോലഞ്ചേരി ആശുപത്രിയിലാണ്. കഴുത്തിലെ മുറിവ് ഗുരുതരമാണെങ്കിലും അപകട നില തരണം ചെയ്തെന്നാണ് വിവരം.
അധികം രക്തം വാര്‍ന്നതും സ്ഥിതി വഷളാക്കിയിരുന്നു. കഴിഞ്ഞ ദിവസം മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റ് സെവന്‍മല നാഗര്‍മുടി ഡിവിഷന് സ്വദേശിയായ പെണ്‍കുട്ടിയെയാണ് കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥി ആക്രമിച്ചത്.
പെണ്‍കുട്ടി തന്നില്‍ നിന്നും അകലുന്നു എന്ന സംശയമാണ് ആക്രമണത്തിലേക്ക് നയിച്ചത്. സ്കൂള്‍ ബസില്‍ വീടിനു സമീപം ഇറങ്ങിയ വിദ്യാര്‍ത്ഥിനിയെ സമീപമുള്ള കെട്ടിടത്തിനു സമീപം കൂട്ടിക്കൊണ്ടു പോയ വിദ്യാര്‍ത്ഥി സംസാരിച്ചു നില്ക്കുന്നതിനിടയില് കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.
അധികം രക്തം വാര്‍ന്നതും സ്ഥിതി വഷളാക്കിയിരുന്നു. കഴിഞ്ഞ ദിവസം മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റ് സെവന്‍മല നാഗര്‍മുടി ഡിവിഷന് സ്വദേശിയായ പെണ്‍കുട്ടിയെയാണ് കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥി ആക്രമിച്ചത്. പെണ്‍കുട്ടി തന്നില്‍ നിന്നും അകലുന്നു എന്ന സംശയമാണ് ആക്രമണത്തിലേക്ക് നയിച്ചത്.
സ്കൂള്‍ ബസില്‍ വീടിനു സമീപം ഇറങ്ങിയ വിദ്യാര്‍ത്ഥിനിയെ സമീപമുള്ള കെട്ടിടത്തിനു സമീപം കൂട്ടിക്കൊണ്ടു പോയ വിദ്യാര്‍ഥി സംസാരിച്ചു നില്ക്കുന്നതിനിടയില് കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.
Both men survived an accident in which a Plus One student tried to commit suicide after being hacked.