കൊച്ചി: അങ്കമാലിയിൽ മിനി ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് വടകര സ്വദേശിനിയായ അമേയ പ്രകാശാണ് മരിച്ചത്. കാലടി യൂണിവേഴ്സിറ്റി കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
കലോത്സവം കഴിഞ്ഞ ശേഷം രാത്രി പതിനൊന്ന് മണിയോടെ തിരികെ നാട്ടിലേക്ക് പോകാൻ ബസ് കയറായായി അങ്കമാലി ബസ് സ്റ്റാൻഡിലെത്തിയതായിരുന്നു അമേയ.
റോഡ് മുറിച്ച് കടക്കവേയാണ് അപകടമുണ്ടായത്. അമേയ തൽക്ഷണം മരിച്ചു. ഇടിച്ച വാഹനം നിർത്താതെ പോയി. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് വേണ്ടി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Student dies after being hit by mini lorry in Angamaly