സോളാർ കേസ്, കെബി ഗണേഷ് കുമാർ എംഎൽഎയുടെ മൊഴിയെടുത്തു

സോളാർ കേസ്, കെബി ഗണേഷ് കുമാർ എംഎൽഎയുടെ മൊഴിയെടുത്തു
Advertisement
May 14, 2022 08:19 AM | By Susmitha Surendran

തിരുവനന്തപുരം: സോളാർ കേസിൽ കെബി ഗണേഷ് കുമാർ എംഎൽഎയുടെ മൊഴിയെടുത്തു. സിബിഐ സംഘമെത്തിയാണ് മൂന്നു ദിവസം മുമ്പ് തിരുവനന്തപുരത്ത് വച്ച് ഗണേഷ് കുമാറിന്റെ മൊഴിയെടുത്തത്.

പരാതിക്കാരിയുമായുള്ള ബന്ധത്തെ കുറിച്ചും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ ഉള്ളവർക്കെതിരെയുള്ള വെളിപ്പെടുത്തലുകളെ കുറിച്ചും ഗണേഷ് കുമാറിനോട് ചോദിച്ചറിഞ്ഞു. ഗണേഷിന്റെ പി എയെയും സിബിഐ സംഘം ചോദ്യം ചെയ്യും.

ഒരാഴ്ചയ്ക്കകം ഹാജരാകാൻ ഗണേഷിന്റെ മുൻ പിഎ പ്രദീപ് കോട്ടത്തലക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. സോളാർപീഡന കേസില്‍ ഹൈബി ഈഡൻ എം പിയെ സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കൊച്ചിയിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ.

ഹൈബി ഈഡൻ പ്രതിയായ കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. സോളാർ പീഡനക്കേസിൽ ആറു കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തത്. സോളാർ പദ്ധതിയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ജനപ്രതിനിധികളം രാഷ്ട്രീയ നേതാക്കാളും പീഡനിച്ചുവെന്നാണ് പരാതി.

ഹൈബി ഈഡൻ എംഎൽഎയായിരുന്നപ്പോള്‍ മണ്ഡലത്തിലെ സോളാർ പദ്ധതി ചർച്ച ചെയ്യാൻ പോയപ്പോള്‍ എംഎൽഎ ഹോസ്റ്റൽ മുറിയിൽ വച്ച് പീഡിച്ചുവെന്നാണ് കേസ്. 2012 ഡിസംബർ 9ന് പീഡിപ്പിച്ചുവെന്നാണ് പരാതി. ഈ മുറിയിൽ പരാതിക്കാരിയുടെ സാനിധ്യത്തിൽ തെളിവെടുപ്പ് നടത്തിയിരുന്നു.

ഇതിനുശേഷമാണ് ഹൈ‍ബി ഈ‍ഡൻെറ ചോദ്യ ചെയ്യൽ. കൊച്ചി സെൻട്രൽ പി.ഡബ്യു.ഡി ഗസ്റ്റ് ഹൗസിലായിരുന്നു മൊഴിയെടുത്തത്. ഒരു മണിക്കൂർ നീണ്ടുനിന്നതായിരുന്നു ചോദ്യം ചെയ്യൽ. ഹൈബി ഈഡൻെറ വിശദീകരണം പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യും.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി, ബിജെപി നേതാവ് അബ്ദുള്ളകുട്ടി സഹിതം കേസിൽ പ്രതികളാണ്. ഉമ്മൻചാണ്ടിക്കെതിരായ കേസിൽ ക്ലിഫ് ഹൗസിലും സിബിഐ തെളിവെടുത്തിരുന്നു. തെളിവെടുപ്പുകള്‍ പൂർത്തിയാക്കിയ ശേഷം പ്രതികളായ ചോദ്യം ചെയ്യാനുള്ള അടുത്ത ഘട്ടത്തിലേക്ക് സിബിഐ കടന്നിരിക്കുകയാണ്.

KB Ganesh Kumar's statement in the solar case

Next TV

Related Stories
മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

May 18, 2022 02:58 PM

മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന്...

Read More >>
എൽഡിഎഫ് സ്ഥാനാർത്ഥി സോജിത്തിന് മിന്നും വിജയം; ഭൂരിപക്ഷം വർദ്ധിപ്പിച്ചു

May 18, 2022 01:54 PM

എൽഡിഎഫ് സ്ഥാനാർത്ഥി സോജിത്തിന് മിന്നും വിജയം; ഭൂരിപക്ഷം വർദ്ധിപ്പിച്ചു

കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷൻ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ സി സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തിൽ...

Read More >>
ബിനോയ് വിശ്വം എം പി അറസ്റ്റിൽ

May 18, 2022 01:29 PM

ബിനോയ് വിശ്വം എം പി അറസ്റ്റിൽ

ബിനോയ് വിശ്വം എം പി...

Read More >>
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

May 18, 2022 01:08 PM

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു ഡി എഫിനെതിരെ പരാതിയുമായി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ബോസ്കോ...

Read More >>
നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി  എം.ടി. രമേശ്

May 18, 2022 12:54 PM

നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി എം.ടി. രമേശ്

നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി എം.ടി....

Read More >>
കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ മരിച്ചു

May 18, 2022 11:16 AM

കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ മരിച്ചു

കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ...

Read More >>
Top Stories