Featured

ഷഹാനയുടെ പോസ്റ്റ്മോർട്ടം വീഡിയോയിൽ പകർത്തും - പൊലീസ് കമ്മീഷണർ

Kerala |
May 13, 2022 12:40 PM

കോഴിക്കോട് : ജനൽ കമ്പിയിൽ തൂങ്ങിയതെന്ന് പറയുന്ന കയർ ശാസത്രീയ പരിശോധന നടത്തുമെന്നും ഷഹാനയുടെ പോസ്റ്റ്മോർട്ടം വീഡിയോയിൽ പകർത്തും മെന്നും കോഴിക്കോട് എസി പി സുദർശനൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

തൂങ്ങിമരിച്ച നിലയിൽ തങ്ങൾ കണ്ടില്ലെന്നും സജാദിൻ്റെ മടിയിൽ ഷഹാന കിടക്കുന്നതാണ് കണ്ടതെന്നും നാട്ടുകാരും പ്രതികരിച്ചു.


കാസർക്കോട് സ്വദേശിനിയായ ഷഹാനയുടെ പോസ്റ്റ്‌മോർട്ടം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കുകയാണ്. ഇതിനിടയിൽ ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് ചേവായൂരിലെ വാടക വീട്ടിലാണ് നടിയും മോഡലുമായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർഗോഡ് ചെറുവത്തൂർ സ്വദേശിനി ഷഹന(20)യാണ് മരിച്ചത്. ഭർത്താവ് സജാദിനെ ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തു.


"ഷഹാന ഒരിക്കലും ജീവനൊടുക്കില്ല, സത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ച ഭർത്താവ് സജാദ് അവളെ കൊന്നതാ"ണെന്നും അമ്മ ഉമൈബയുടെ വെളിപ്പെടുത്തൽ.

ഭർത്താവ് സാജിദ് തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഷഹന പറഞ്ഞതായി മാതാവ് പറഞ്ഞു ഇന്നലെ രാത്രി ദുരൂഹസാഹചര്യത്തിൽ വാടകവീട്ടിൽ ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.


ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രി ഒന്നരയോടെയാണ് ഷഹനയുടെ ബന്ധുക്കൾ ആത്മഹത്യാ വിവരം അറിഞ്ഞത്.

Shahana's postmortem will be videotaped - Commissioner of Police

Next TV

Top Stories