അമേരിക്കന്‍ യാത്ര സഞ്ചാരികൾക്ക് നവംബർ മുതൽ പ്രവേശനം

അമേരിക്കന്‍ യാത്ര  സഞ്ചാരികൾക്ക് നവംബർ മുതൽ പ്രവേശനം
Oct 8, 2021 11:49 PM | By Anjana Shaji

പതിനെട്ടു മാസത്തെ യാത്രാ വിലക്കിന് ശേഷം, ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികള്‍ക്ക് വീണ്ടും പ്രവേശനം നല്‍കാനൊരുങ്ങി യു.എസ്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവരും പൂർണ പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരുമായ യാത്രക്കാര്‍ക്ക് നവംബർ മുതൽ അമേരിക്കയിലേക്ക് പ്രവേശനം സാധ്യമാകുമെന്ന് വൈറ്റ്‌ഹൗസ്‌ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

കോവിഡ് -19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യമായതിനാല്‍ നിയന്ത്രണങ്ങൾ നീക്കാൻ ശരിയായ സമയമല്ല ഇതെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഭരണകൂടം കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.

ഫ്രാൻസ്, ജർമനി, ഇറ്റലി, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ഗ്രീസ് എന്നിവയുൾപ്പെടെ യൂറോപ്പിലെ ഷെങ്കൻ രാജ്യങ്ങളിൽ നിന്നും ബ്രിട്ടൻ, അയർലൻഡ്, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇറാൻ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുമുള്ളവരും പൂര്‍ണ വാക്സിനേഷൻ സ്വീകരിച്ചവരുമായ യാത്രക്കാര്‍ക്കാണ് പുതുതായി പ്രവേശനം നല്‍കുക.

പൂർണ കുത്തിവയ്പ് എടുത്ത യാത്രക്കാര്‍ ക്വാറന്റൈൻ ചെയ്യേണ്ടതില്ല. നവംബറില്‍ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ വിമാനത്തില്‍ കയറുന്നതിനു മുന്‍പ്, വിസ, പ്രതിരോധ കുത്തിവയ്പ്പ് രണ്ടും ഡോസും എടുത്തതായി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയെല്ലാം കയ്യിലുണ്ടെന്ന് ഉറപ്പുവരുത്തണം.

കൂടാതെ യാത്രക്ക് മൂന്നു ദിവസത്തില്‍ കൂടാത്ത കാലയളവില്‍ എടുത്ത നെഗറ്റീവ് കോവിഡ് പരിശോധനാ റിപ്പോര്‍ട്ടും കയ്യില്‍ കരുതണം. കുത്തിവയ്പ് എടുക്കാത്ത അമേരിക്കൻ പൗരന്മാർക്കുള്ള നിയമങ്ങളും കർശനമാക്കും. ഇവര്‍ യുഎസിലേക്ക് മടങ്ങുന്നതിന് ഒരു ദിവസത്തിനുള്ളില്‍ പരിശോധന നടത്തണം.

കൂടാതെ, വീട്ടിലെത്തിയതിനുശേഷവും പരിശോധന നടത്തണം. ചെറിയ കുട്ടികള്‍ക്ക് യാത്രക്കായി വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. നിലവിൽ യുഎസിൽ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന വിദേശികൾക്കാണ് ഇത് ഏറ്റവും കൂടുതല്‍ ഉപകാരപ്രദമാവുക.

യുഎസ് പൗരന്മാർക്കും സ്പെഷ്യല്‍ വിസയുള്ള താമസക്കാർക്കും വിദേശികൾക്കും മാത്രമേ നിലവില്‍ രാജ്യത്ത് പ്രവേശിക്കാൻ അനുവാദമുള്ളൂ. യൂറോപ്യൻ യൂണിയനും യുകെയും മുമ്പ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത യുഎസ് യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു.

Admission for American travelers from November

Next TV

Related Stories
ഇത്​ തുർക്കിയിലെ വ്യത്യസ്​തമായ മ്യൂസിയം

Oct 17, 2021 09:16 PM

ഇത്​ തുർക്കിയിലെ വ്യത്യസ്​തമായ മ്യൂസിയം

സ്​കൂബ ഡൈവ്​ ചെയ്​ത്​ കടലിനടിയിൽ പോയാൽ സാധാരണ കാണാനാവുക പ്രകൃതി ഒളിപ്പിച്ചുവെച്ച അത്​ഭുത കാഴ്ചകളാണ്​. ബഹുവർണ നിറത്തിലെ മത്സ്യങ്ങൾ, വിവിധ...

Read More >>
പെട്രോളിന് വെറും 29 രൂപയുള്ള നാട്

Oct 16, 2021 06:31 PM

പെട്രോളിന് വെറും 29 രൂപയുള്ള നാട്

ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം, ഏറ്റവും കൂടുതൽ ആളുകൾക്ക് സ്വന്തമായി കാറുകൾ ഉള്ള നാട്. അങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് ഈ കൊച്ചു രാജ്യത്തിന്....

Read More >>
കുറുവ വീണ്ടും സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങി

Oct 14, 2021 09:16 PM

കുറുവ വീണ്ടും സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങി

കേരളത്തിലെ ഏറ്റവും വലിയ നദീജന്യദ്വീപാണ്‌ കുറുവ. 157 ഹെക്‌ട‌‌റിൽ നൂറോളം ചെറുതുരുത്തുകളുടെ ഒരു സമൂഹമാണ്‌ ഈ ദ്വീപ്‌.നിരവധി ഇനങ്ങളിലുള്ള...

Read More >>
വിസ്മയങ്ങളുടെ വിരുന്നൊരുക്കി സഞ്ചാരികൾക്കായൊരു രാജ്യം

Oct 14, 2021 05:45 PM

വിസ്മയങ്ങളുടെ വിരുന്നൊരുക്കി സഞ്ചാരികൾക്കായൊരു രാജ്യം

മലയും കുന്നുകളും മാത്രമല്ല സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെ ഉണ്ട്. പടിഞ്ഞാറൻ കാലിഫോർണിയ എന്നും ഈ...

Read More >>
യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക്‌   ഒക്ടോബറിൽ യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങൾ

Oct 12, 2021 05:49 PM

യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക്‌ ഒക്ടോബറിൽ യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങൾ

യാത്രകൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് യാത്ര ചെയ്യാൻ പറ്റിയ മാസമാണ് ഒക്ടോബർ. കാരണം ദസറയുൾപ്പടെ നിരവധി അവധി ദിവസങ്ങളാണ് ഈ മാസത്തിൽ...

Read More >>
വീണ്ടും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറി ദേവികുളം ഗ്യാപ് റോഡ്

Oct 11, 2021 09:38 PM

വീണ്ടും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറി ദേവികുളം ഗ്യാപ് റോഡ്

ഗ്യാപ് റോഡിൽ പല തവണ മലയിടിച്ചിലുണ്ടായതോടെ ഇതു വഴിയുള്ള ഗതാഗതം 2 വർഷത്തോളമാണ് നിരോധിച്ചത്. മൂന്നാഴ്ച മുൻപ് ഗ്യാപ് റോഡിൽ മലയിടിഞ്ഞ് ഏതാനും ദിവസം...

Read More >>
Top Stories