ബന്ധപ്പെടാന്‍ വജൈനിസ്മസ് തടസമായി വരുമ്പോള്‍.... അറിയണം ഇത്

ബന്ധപ്പെടാന്‍ വജൈനിസ്മസ് തടസമായി വരുമ്പോള്‍.... അറിയണം ഇത്
Oct 8, 2021 11:15 PM | By Susmitha Surendran

സെക്‌സ് സാധ്യമാകാതെ വരുന്ന പല അവസ്ഥകളുമുണ്ട്. ഇത് പുരുഷനും സ്ത്രീയ്ക്കുമുണ്ടാകാം. സ്ത്രീകളെ ബാധിയ്ക്കുന്ന ഇത്തരം അവസ്ഥയാണ് വജൈനിസ്മസ്. ലോകത്ത് 0.04 ശതമാനം സ്ത്രീകള്‍ക്ക് വജൈനിസ്മസ് കണ്ടു വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വജൈനയുടെ ആന്തരിക ഭാഗത്തെ പെല്‍വിക് മസിലുകള്‍ മുറുകുന്നതാണ് ഇതിന് കാരണം.

ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താത്പര്യമില്ലാതിരിക്കുക, ശ്രമിച്ചാലും അതികഠിനമായ വേദന അനുഭവപ്പെടുക, വേദന ഇല്ലെങ്കില്‍ പോലും മസിലുകള്‍ വല്ലാതെ ദൃഢമാവുന്നതിനാല്‍ ശരിയായ ശാരീരിക ബന്ധം നടക്കാതിരിക്കുക എന്നിവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്.ഇത് മനപൂര്‍വം ചെയ്യുന്ന ഒന്നല്ല.കുട്ടിക്കാലത്തുണ്ടായിട്ടുള്ള ശാരീരിക അതിക്രമങ്ങള്‍, നി‍ര്‍ബന്ധപൂര്‍വമുള്ള ശാരീരിക ബന്ധം, പൊള്ളല്‍, ആഴത്തിലുള്ള മുറിവുകള്‍ എന്നിവയെല്ലാം ഇതിന് കാരണമാകാം.


ആരോഗ്യപരമായ ചില കാരണങ്ങള്‍ ഇതിലുണ്ട്. യൂറിനണി ഇന്‍ഫെക്ഷനുകള്‍ ചിലപ്പോള്‍ ഇതിന് കാരണമാകാറുണ്ട്. ബ്ലാഡര്‍ ഇന്‍ഫെക്ഷനുകള്‍, യൂറിനറി ഇന്‍ഫെക്ഷനുകള്‍, വജൈനല്‍ അണുബാധ എന്നിവയെല്ലാം തന്നെ വജൈനിസ്മസ് വേദന വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളാണ്. ഇതല്ലാതെ പ്രസവ ശേഷം വജൈനല്‍ ഭാഗത്തുണ്ടാകുന്ന മുറിവ്, കീറല്‍ ഇതിനു കാരണമാകാറുണ്ട്. ഇതു കാരണം സ്ത്രീകള്‍ക്ക് ബന്ധപ്പെടുന്നത് വേദനിപ്പിയ്ക്കുന്നതാകാറുണ്ട്.

ഇതു കൊണ്ടു തന്നെ ഇത്തരം വേദന ഭയത്തിലേയ്ക്കും ഇതേക്കുടര്‍ന്നുള്ള വജൈനിസ്മസിലേയ്ക്കും കടക്കാറുമുണ്ട്.സെക്സിനെക്കുറിച്ചുള്ള ഭയമോ തെറ്റിദ്ധാരണകളോ ശരിയായ അവബോധമോ വിദ്യാഭ്യാസമോ ഇല്ലാത്തതും കാരണമാകാം. പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെയും ഇത്തരം രോഗാവസ്ഥ ഉണ്ടാകാം എന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇത്തരം പ്രശ്‌നമുണ്ടെങ്കില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ പല കാര്യങ്ങളുമുണ്ട്.

വജൈനിസ്മസ് പ്രശ്‌നത്തിന് ജെല്‍ ഉപയോഗിയ്ക്കുന്നവര്‍ ഉണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള വജൈനിസ്മസ് ആണെങ്കില്‍ ജെല്‍ കൊണ്ടു മാത്രം ഗുണം കിട്ടില്ല. ചിലപ്പോള്‍ കൗണ്‍സിലിംഗിന് വിടും. ഇത് വജൈനിസ്മസിന്റെ ചികിത്സയില്‍ ഒന്നു മാത്രമാണ്. ഇതു കൊണ്ടു മാത്രവും ഇതു സാധിയ്ക്കില്ല. മാത്രമല്ല, ഡയലേറ്റേഴ്‌സ് ഉപയോഗിച്ചതു കൊണ്ടും ഇതിന് ഗുണം ലഭിയ്ക്കില്ല. അതായത് വജൈനിസ്മസിന് മുകളില്‍ പറഞ്ഞ വഴികളിലൂടെ മാത്രം ആശ്വാസം ലഭിയ്ക്കില്ല.

ഇതു പോലെ ഹൈമനെക്ടമി എന്ന ഒന്നുണ്ട്. കന്യാചര്‍മത്തില്‍ ചെറിയ സുഷിരമുണ്ടാക്കുന്ന ഒന്നാണിത്. എന്നാല്‍ ഇതു കൊണ്ടും വജൈനിസ്മസിന് പരിഹാരമാകണമെന്നില്ല. ഇതിനാല്‍ കന്യാചര്‍മം ബന്ധപ്പെടുവാനായി ഏതെങ്കിലും രീതിയില്‍ തടസമുണ്ടാകുന്നുവെങ്കില്‍ ഇതിന് പരിഹാരമാകുമെന്നല്ലാതെ മറ്റു ഗുണങ്ങളില്ല. വജൈനിസ്മസിന് ഇത് ചികിത്സയല്ലെന്നത് സാരം. ഇതിന് ചികിത്സയുടെ ഭാഗം മാത്രമാണ്.

ഇത്തരം പ്രശ്‌നങ്ങള്‍ ബാധിയ്ക്കുന്നത്, ദമ്പതികളെ പ്രത്യേകിച്ചും ഇത് സ്ത്രീകളെ ആയതിനാല്‍ തന്നെ വജൈനിസ്മസ് എന്ന അവസ്ഥയ്ക്ക് ചികിത്സ തേടുമ്പോള്‍ സ്ത്രീ മാത്രം ചികിത്സ തേടിയാല്‍ മതി എന്ന ധാരണയും തെറ്റാണ്. ഇതിന് ദമ്പതിമാര്‍ ഒരുമിച്ചാണ് ചികിത്സ തേടേണ്ടത്. ഇതു പോലെ തന്നെ ഇക്കാര്യം വീട്ടുകാരെ അറിയിക്കേണ്ടതുമില്ല. കാരണം ഇത് വീട്ടുകാരെ അറിയിച്ചിട്ട് പ്രത്യേകിച്ചു ഗുണമില്ലാത്തതു കൊണ്ടു തന്നെ.


ഇതിനായി ഉളള ചികിത്സയുടെ ഭാഗമായി വ്യായാമങ്ങള്‍ കൂടി വരുന്നുണ്ട്. ഇത് ഡോക്ടേഴ്‌സിന് പറഞ്ഞു തരാന്‍ സാധിയ്ക്കും. തുടക്കത്തില്‍ ഇത് അല്‍പം ബുദ്ധിമുട്ടായി തോന്നിയേക്കാം. ഇത്തരം വ്യായാമങ്ങൡ പെല്‍വിക് ഫ്‌ളോര്‍ വ്യായാമങ്ങളും പ്രധാനമാണ്. ഇതു പോലെ സെക്‌സ് തെറാപ്പ്ി, സൈക്കോ തെറാപ്പി, കൗണ്‍സിലിംഗ് പോലുള്ളവയും ഇതിന്റെ ഭാഗമായി വരുന്നു. ടോപിക്കല്‍ തെറാപ്പി, പെല്‍വിക് ഫ്‌ളോര്‍ ഫിസിക്കല്‍ തെറാപ്പി, വജൈനല്‍ ഡയലേറ്റര്‍ തെറാപ്പി, കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, സെക്‌സ് തെറാപ്പി എന്നിവയാണ് ഈ പ്രശ്‌നത്തിനായി പൊതുവായി ഉപയോഗിയ്ക്കപ്പെടുന്ന ചികിത്സാ രീതികള്‍.

When vaginismus becomes an obstacle to contact .... be aware of this

Next TV

Related Stories
ബദാം പാൽ ചിലരിൽ ഈ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം; എന്തെന്നല്ലേ...

Oct 18, 2021 08:45 AM

ബദാം പാൽ ചിലരിൽ ഈ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം; എന്തെന്നല്ലേ...

അതിനാൽ, നിങ്ങളുടെ ഡോക്ടറുമായി ആലോചിക്കാതെ ബദാം പാൽ ദൈനംദിന ഭക്ഷണക്രമത്തിന്റെ ഭാഗമാക്കരുത്, ശ്രദ്ധയോടെയും മിതമായും കഴിക്കേണ്ടത്...

Read More >>
ജല ഉപവാസം ആരോഗ്യത്തിന് നല്ലത്

Oct 16, 2021 07:07 AM

ജല ഉപവാസം ആരോഗ്യത്തിന് നല്ലത്

ജലം മാത്രം കുടിച്ച് ഉപവസിയ്ക്കുന്ന രീതിയാണിത്. വെള്ളം മാത്രം കുടിക്കുന്ന തരം ഉപവാസ രീതിയാണ് ഇത്. ഇത് സാധാരണയായി 24 മണിക്കൂർ മുതൽ 72 മണിക്കൂർ വരെ...

Read More >>
പല്ല് തേക്കുമ്പോഴും നാവ് വടിക്കുമ്പോഴും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

Oct 15, 2021 09:37 PM

പല്ല് തേക്കുമ്പോഴും നാവ് വടിക്കുമ്പോഴും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

മുഖവും വായും നമ്മുടെ വ്യക്തിത്വത്തിൽ നിർണായകമാണ്. സൗന്ദര്യമല്ല, പകരം വൃത്തിയായി സൂക്ഷിക്കലാണ് പ്രധാനം. അതുപോലെ തന്നെ നല്ല ആരോഗ്യം എന്നാൽ...

Read More >>
ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത ചിലരില്‍ കൂടുതലാണ്; കാരണം ഇതാ

Oct 14, 2021 09:30 PM

ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത ചിലരില്‍ കൂടുതലാണ്; കാരണം ഇതാ

ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത ചിലരില്‍ കൂടുതലാണ്.കാരണം...

Read More >>
പുരുഷന്മാരിൽ കാണുന്ന ഉദ്ധാരണശേഷി കുറവ്; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

Oct 13, 2021 10:33 PM

പുരുഷന്മാരിൽ കാണുന്ന ഉദ്ധാരണശേഷി കുറവ്; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

ഭക്ഷണരീതികളിൽ കാര്യമായ മാറ്റങ്ങൾ കൊണ്ട് വന്നാൽ ഉദ്ധാരണശേഷി വർധിപ്പിക്കാനാകുമെന്ന് വിദ​ഗ്ധർ പറയുന്നു. ഉദ്ധാരണശേഷി വർദ്ധിപ്പിക്കുകയും...

Read More >>
തണ്ണിമത്തന്‍ തോടിന്റെ വെള്ളഭാഗം കഴിയ്ക്കണം...എന്തിനെന്നല്ലേ

Oct 12, 2021 09:10 AM

തണ്ണിമത്തന്‍ തോടിന്റെ വെള്ളഭാഗം കഴിയ്ക്കണം...എന്തിനെന്നല്ലേ

വേനല്‍ക്കാലത്ത് വിശപ്പും ദാഹവും ഒരുപോലെ ശമിപ്പിയ്ക്കുന്ന ഒന്നാണ്...

Read More >>
Top Stories