ചെറുതോണിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ ഭര്‍ത്താവ് കൊലപ്പെടുത്തി

ചെറുതോണിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ ഭര്‍ത്താവ് കൊലപ്പെടുത്തി
Advertisement
May 12, 2022 11:09 PM | By Vyshnavy Rajan

ഇടുക്കി : ചെറുതോണിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ചെറുതോണിക്ക് സമീപം ഗാന്ധിനഗറിൽ താമസിക്കുന്ന മുനിസ്വാമിയുടെ ഭാര്യ രഞ്ജിനിയാണ് കൊല്ലപ്പെട്ടത്. മുനിസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച്ച രാത്രിയാണ് സംഭവം. ആറ് മാസത്തിലധികമായി കിടപ്പിലായിരുന്നു മുനിസ്വാമിയുടെ ഭാര്യ രഞ്ജിനി. മുനിസ്വാമിയും രഞ്ജിനിയും ഒറ്റക്കായിരുന്നു താമസം. കൊലപ്പെടുത്തിയ ശേഷം മുനിസ്വാമി ഭാര്യ മരിച്ചതായി അയല്‍വാസികളെ അറിയിച്ചു. മക്കളിലൊരാളെയും വിളിച്ചറിയിച്ചു.

നാട്ടുകാരും ബന്ധുക്കളും അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റിൽ കഴുത്തിൽ പാടുകണ്ടത് കൊലപാതകമാണെന്ന സംശയത്തിനിടയാക്കി.

പോസ്റ്റുമോർട്ടത്തിൽ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഭാര്യയെ നോക്കാനുള്ള ബുദ്ധിമുട്ട് മൂലമാണ് കൊലപ്പെടുത്തിയതെന്ന് മുനിസ്വമി പൊലീസിനോടു പറഞ്ഞു.

ഇവർക്ക് മൂന്നു പെണ്‍മക്കളുണ്ട്. രണ്ടുപേര്‍ വിവാഹിതരാണ്. ഇളയ മകള്‍ തൊടുപുഴയില്‍ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മുനിസ്വാമിയെ നാളെ കോടതിയിൽ ഹാജരാക്കും.

Her husband killed a housewife who was sleeping in a small boat

Next TV

Related Stories
പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

May 18, 2022 01:45 PM

പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, മദ്രസ അധ്യാപകന്‍...

Read More >>
ശരീരത്തിന്റെ പേര് പറഞ്ഞ് അപമാനിച്ചു; പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സഹപാഠിയെ കൊലപ്പെടുത്തി

May 18, 2022 12:00 PM

ശരീരത്തിന്റെ പേര് പറഞ്ഞ് അപമാനിച്ചു; പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സഹപാഠിയെ കൊലപ്പെടുത്തി

ശരീരത്തിന്റെ പേര് പറഞ്ഞ് അപമാനിച്ചു, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സഹപാഠിയെ...

Read More >>
 20 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്ത സഹോദരന്മാർ അറസ്റ്റിൽ

May 17, 2022 08:11 AM

20 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്ത സഹോദരന്മാർ അറസ്റ്റിൽ

20 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്ത സഹോദരന്മാർ അറസ്റ്റിൽ....

Read More >>
മണ്ണാര്‍ക്കാട് ഇരട്ടക്കൊലക്കേസ്: കോടതി ഇന്ന് വിധി പറയും

May 16, 2022 07:15 AM

മണ്ണാര്‍ക്കാട് ഇരട്ടക്കൊലക്കേസ്: കോടതി ഇന്ന് വിധി പറയും

സഹോദരങ്ങളും എ പി സുന്നി പ്രവർത്തകരുമായ പള്ളത്ത് നൂറുദ്ദീൻ, ഹംസ എന്നിവരെ വെട്ടിക്കൊന്ന കേസിൽ 25 പ്രതികളാണ്...

Read More >>
സൗഹൃദം നിരസിച്ചതിന്‍റെ പേരിൽ 14കാരിയെ കഴുത്തറുത്ത് 15കാരൻ

May 13, 2022 05:41 PM

സൗഹൃദം നിരസിച്ചതിന്‍റെ പേരിൽ 14കാരിയെ കഴുത്തറുത്ത് 15കാരൻ

സൗഹൃദം നിരസിച്ചതിന്‍റെ പേരിൽ 14കാരിയെ കഴുത്തറുത്ത് 15കാരൻ....

Read More >>
ജാർഖണ്ഡിൽ 15 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

May 13, 2022 03:38 PM

ജാർഖണ്ഡിൽ 15 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ജാർഖണ്ഡിൽ പ്രയാപ്പൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി....

Read More >>
Top Stories