പാലക്കാട് കാണാതായ കുട്ടികളെ കണ്ടെത്തി

പാലക്കാട് കാണാതായ കുട്ടികളെ കണ്ടെത്തി
Sep 29, 2021 09:32 AM | By Vyshnavy Rajan

പാലക്കാട് : പാലക്കാട് തൃത്താല കപ്പൂരിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി. ആനക്കരയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. പാലക്കാട് കപ്പൂർ പഞ്ചായത്തിലെ പറക്കുളത്ത് നിന്ന് കാണാതായ നാല് ആൺകുട്ടികളെയാണ് കണ്ടെത്തിയത്. 9,12,14 വയസ്സുള്ള കുട്ടികളാണ് ഇവര്‍. ഇന്നലെ വൈകുന്നേരം കളിക്കാനായി പോയതായിരുന്നു നാല് പേരും.

സമയം വൈകിയിട്ടും വീട്ടിൽ തിരിച്ചു എത്താതത്തിനെ തുടർന്നാണ് കുടുംബം പൊലീസിൽ പരാതി നല്‍കിയത്. പറക്കുളം വിനോദിന്‍റെ മകൻ നവനീത് എന്ന അച്ചു (12), കോട്ടടിയിൽ മുസ്തഫയുടെ മക്കളായ ഷംനാദ് ( 14 ), ഷഹനാദ് (14), കോട്ട കുറുശ്ശി സിദ്ദീഖിന്റെ മകൻ അൻവർ സാദീഖ് (9 ) എന്നിവരെയാണ് കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Missing children found in Palakkad

Next TV

Related Stories
Top Stories