May 11, 2022 10:51 PM

കോഴിക്കോട് : നാദാപുരത്തിനടുത്ത് വളയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ബീഹാർ സ്വദേശി കുത്തേറ്റു മരിച്ചു. റോഡ് നിർമ്മാണ ജോലിക്കായി വളയത്തെത്തിയ ബീഹാർ സ്വദേശി മാലിക്ക് (44 ) ആണ് മരിച്ചത്.


കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച രണ്ടുപേരെ വളയം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വളയം കല്ലാച്ചി റോഡിലെ കുണ്ടംചാലിൽ വാടകവീട്ടിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് ഏറ്റുമുട്ടിയത്.


കുത്തേറ്റ യുവാവിനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാത്രി പത്തോടെയാണ് സംഭവം നടന്നത്.

Bihar native stabbed to death; Two people have been taken into police custody for trying to escape

Next TV

Top Stories