പ്ലേസ്റ്റോറില്‍ ഇന്നു മുതല്‍ കോള്‍ റെക്കോഡിംഗ് ആപ്പുകള്‍ക്ക് നിരോധനം

പ്ലേസ്റ്റോറില്‍ ഇന്നു മുതല്‍ കോള്‍ റെക്കോഡിംഗ് ആപ്പുകള്‍ക്ക് നിരോധനം
May 11, 2022 03:15 PM | By Vyshnavy Rajan

പ്ലേസ്റ്റോറില്‍ ഇന്നു മുതല്‍ കോള്‍ റെക്കോഡിംഗ് ആപ്പുകള്‍ ലഭ്യമാവുകയില്ല. പ്ലേ സ്റ്റോറില്‍ നിന്ന് എല്ലാ കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകളും നിരോധിക്കുന്നതായി കഴിഞ്ഞ മാസം ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു.

ഇതോടെ പ്ലേ സ്റ്റോറിലെ എല്ലാ കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകളും പ്രവര്‍ത്തന രഹിതമാകും. എന്നാല്‍ ഇന്‍ബില്‍റ്റ് കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചറുമായി വരുന്ന ഫോണുകള്‍ക്ക് മാറ്റങ്ങളൊന്നും ഉണ്ടാകില്ല.

കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് വിലയിരുത്തലിലാണ് നിര്‍ണായക തീരുമാനം. വര്‍ഷങ്ങളായി കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകള്‍ക്കെതിരായ നിലപാട് ഗൂഗിള്‍ വ്യക്തമാക്കാറുണ്ട്.

ഇതിന്റെ ഭാഗമായി ഗൂഗിളിന്റെ സ്വന്തം ഡയലര്‍ ആപ്പിലെ കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചര്‍ മുന്നറിയിപ്പ് നല്‍കിയാണ് പ്രവര്‍ത്തിക്കുന്നത്. ‘ഈ കോള്‍ ഇപ്പോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു’ എന്ന് മുന്‍കൂറായി അറിയിച്ച ശേഷമാണ് റെക്കോര്‍ഡിംഗ് ആരംഭിക്കുന്നത്.

എന്നാല്‍ പ്ലേ സ്റ്റോറില്‍ ലഭിക്കുന്ന ആപ്പുകള്‍ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്യുന്നത് മറുവശത്ത് സംസാരിക്കുന്നവര്‍ അറിയാറില്ല. ഇത് സ്വകാര്യതയ്ക്ക് ഭീഷണിയാണെന്നാണ് ഗൂഗിളിന്റെ നിലപാട്. പുതിയ വിലക്ക് മൂന്നാം കക്ഷി ആപ്പുകളെ മാത്രമേ ബാധിക്കുകയുള്ളൂവെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Call recording apps banned from Play Store from today

Next TV

Related Stories
#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

Mar 28, 2024 12:48 PM

#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

പ്രീമിയം സബ്സ്ക്രിപ്ഷൻ‌ സൗജന്യമായി ഉപയോ​ഗിക്കാൻ ഉപഭോക്താക്കൾക്ക് അവസരം നല്കിയിരിക്കുകയാണ് മെസേജിങ് പ്ലാറ്റ്‌ഫോമായ...

Read More >>
#whatsapp | വാട്സ്ആപിൽ സ്റ്റാറ്റസ് ഇടുമ്പോൾ നേരിടുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരമാവുന്നു; വീഡിയോകൾക്ക് ഇനി നീളം കൂട്ടാം

Mar 19, 2024 02:13 PM

#whatsapp | വാട്സ്ആപിൽ സ്റ്റാറ്റസ് ഇടുമ്പോൾ നേരിടുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരമാവുന്നു; വീഡിയോകൾക്ക് ഇനി നീളം കൂട്ടാം

ക്യു.ആർ കോഡ് ഉപയോഗിച്ച് പണം നൽകാൻ സാധിക്കുന്നതാണ് പ്രധാന മാറ്റം. ഇതിനായി ക്യു.ആർ കോഡ് സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ...

Read More >>
#iPhone | ഐഫോണ്‍ ആദ്യ മോഡല്‍ ലേലത്തിന്; പ്രാരംഭ വില റെക്കോര്‍ഡിലെത്തുമോ?

Mar 16, 2024 05:43 PM

#iPhone | ഐഫോണ്‍ ആദ്യ മോഡല്‍ ലേലത്തിന്; പ്രാരംഭ വില റെക്കോര്‍ഡിലെത്തുമോ?

2007 ല്‍ അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് ആദ്യ ഐഫോണ്‍ അവതരിപ്പിച്ചത് മുതൽ ഇന്ന് വരെയും ഒരേ കൗതുകത്തോടെയാണ് ആളുകൾ ഐഫോണിന്റെ വ്യത്യസ്ത...

Read More >>
#iPhone | ഐ ഫോൺ യൂസറാണോ, ഇനി ആ തലവേദനയില്ല; ഡാറ്റ എളുപ്പത്തിൽ മാറ്റാം, പുതിയ അപ്ഡേറ്റ്, എളുപ്പവഴിയുണ്ട്

Mar 11, 2024 09:44 PM

#iPhone | ഐ ഫോൺ യൂസറാണോ, ഇനി ആ തലവേദനയില്ല; ഡാറ്റ എളുപ്പത്തിൽ മാറ്റാം, പുതിയ അപ്ഡേറ്റ്, എളുപ്പവഴിയുണ്ട്

ഇത് പാലിക്കുന്നതിന് നിർബന്ധിതരായാണ് ആപ്പിൾ ഇപ്പോൾ സുഗമമായ ഡാറ്റാ കൈമാറ്റ സംവിധാനം ഒരുക്കുമെന്ന് പ്രഖ്യാപിരിക്കുന്നത്. തേഡ് പാർട്ടി ആപ്പ്...

Read More >>
#Apple | പുതിയ ഐ.ഒ.എസ് അപ്ഡേറ്റിൽ കിടിലൻ മാറ്റങ്ങൾ

Mar 8, 2024 08:03 PM

#Apple | പുതിയ ഐ.ഒ.എസ് അപ്ഡേറ്റിൽ കിടിലൻ മാറ്റങ്ങൾ

ഇന്‍ ആപ്പ് പര്‍ച്ചേസുകള്‍ക്കും നിശ്ചിത തുക ഡെവലപ്പര്‍മാർ ആപ്പിളിന് കൊടുക്കണം. തേർഡ് പാർട്ടി ആപ്പുകൾക്കുള്ള എൻ.എഫ്.സി പിന്തുണയാണ് മ​റ്റൊരു...

Read More >>
Top Stories