ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം; മഹിന്ദ രജപക്‌സെ നാവിക താളവത്തില്‍ അഭയം തേടി

ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം; മഹിന്ദ രജപക്‌സെ നാവിക താളവത്തില്‍ അഭയം തേടി
May 10, 2022 04:36 PM | By Vyshnavy Rajan

ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം. ഭരണകക്ഷി നേതാക്കളുടെ വീടുകള്‍ കത്തിച്ച് പ്രതിഷേധക്കാര്‍. മഹിന്ദ രജപക്‌സെ ട്രിങ്കോമാലിയിലെ നാവിക താളവത്തില്‍ അഭയം തേടി.

ഹെലികോപ്റ്ററില്‍ മഹിന്ദയേയും കുടുംബത്തേയും നാവിക താവളത്തിലെത്തിക്കുകയായിരുന്നു. മഹിന്ദ രാജ്യം വിടാതിരിക്കാന്‍ പ്രതിഷേധക്കാര്‍ വിമാനത്താവളങ്ങളില്‍ തമ്പടിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇന്നലെ രാത്രി മുഴുവന്‍ തുടര്‍ന്ന അക്രമ സംഭവങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 250 കടന്നു. ഭരണപക്ഷ എംപി അടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ട കലാപത്തില്‍ കോടികളുടെ പൊതുമുതലാണ് ചാരമായത് എന്നാണ് റിപ്പോര്‍ട്ട്.

സ്ഥാനമൊഴിഞ്ഞിട്ടും പ്രധാനമന്ത്രിയിയോടുള്ള കലിയടങ്ങാതെ ജനക്കൂട്ടം മഹിന്ദ രാജപക്‌സെയുടെ ഔദ്യോഗിക വസതിക്കു ചുറ്റും തടിച്ചുകൂടി. വീടിന് നേരെ തുടരെ തുടരെ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞ സമരക്കാര്‍ ഏതു നിമിഷവും വസതിക്ക് ഉള്ളില്‍ കടക്കുമെന്ന് അവസ്ഥ വന്നതോടെ സൈന്യം വീട് വളഞ്ഞു.

വസതിക്ക് ഉള്ളില്‍ നിന്ന് സമരക്കാര്‍ക്കു നേരെ വെടിവെപ്പ് ഉണ്ടായി. പുലര്‍ച്ചെ കനത്ത സൈനിക കാവലില്‍ മഹിന്ദ രജപക്‌സെയെ സൈനീക താവളത്തിലേക്ക് മാറ്റിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മഹിന്ദ രാജപക്‌സെയെ ക്രമസമാധാന തകര്‍ച്ചയുടെ പേരില്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ലങ്കയില്‍ ശക്തമാണ്.

രജപക്‌സെ കുടുംബത്തിന്റെ തറവാട് വീടും നിരവധി വസ്തുവകകളും കഴിഞ്ഞ രാത്രിയില്‍ സമരക്കാര്‍ കത്തിച്ചു. മുന്‍ മന്ത്രിമാരുടെയും എംപിമാരുടേതുമായി അന്‍പതോളം വീടുകള്‍ ആക്രമിക്കപ്പെട്ടു. നൂറു കണക്കിന് വാഹനങ്ങളും സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു.

അനുരാധ പുരയില്‍ രജപക്‌സെ കുടുംബവുമായി അടുപ്പം പുലര്‍ത്തുന്ന വ്യവസായ ഗ്രൂപ്പിന്റെ പഞ്ച നക്ഷത്ര ഹോട്ടലും കത്തിച്ചു. സമാധാനപരമായി നടന്ന സര്‍ക്കാര്‍ സമരത്തിനിടയിലേക്ക് കടന്നുകയറിയ രജപക്‌സെ അനുകൂലികള്‍ സംഘര്‍ഷം സൃഷ്ടിച്ചതാണ് രാജ്യം മുഴുവന്‍ പടരുന്ന കലാപത്തിലേക്ക് നയിച്ചത് എന്ന ആരോപണം ശക്തമാണ്.

സംഭവത്തില്‍ വിശദീകരണം തേടി ശ്രീലങ്കന്‍ മനുഷ്യാവകാശ കമ്മീഷന്‍ സൈനിക കമാണ്ടര്‍ അടക്കമുള്ളവര്‍ക്ക് നേരില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി. പ്രസിഡന്റ ഗൊതബായ രാജപക്‌സെയും അധികാരം ഒഴിയണമെന്നാണ് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്.

രജപക്‌സെ സഹോദരന്മാര്‍ പൂര്‍ണ്ണമായി അധികാരം ഒഴിയുംവരെ സര്‍വകക്ഷി സര്‍ക്കാരില്‍ ചേരില്ലെന്ന് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേംദാസ് ആവര്‍ത്തിച്ചു. മന്ത്രിമാര്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവള റോഡുകളില്‍ സമരക്കാര്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

ജനങ്ങള്‍ ക്ഷുഭിതരായതോടെ പൊലീസ് പലയിടത്തും പിന്‍വാങ്ങിയിരിക്കുകയാണ്. ജീവിതം വഴിമുട്ടിയ സാധരണക്കാരും വിദ്യാര്‍ത്ഥികളുമാണ് സമരം നയിക്കുന്നത് എന്നതിനാല്‍ ചിലയങ്ങളില്‍ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്ക് നേരെയും ആക്രമണ ശ്രമം ഉണ്ടായി.

Civil unrest intensifies in Sri Lanka; Mahinda Rajapaksa sought refuge in the Navy

Next TV

Related Stories
#babydeath |കുഞ്ഞിന് സൂര്യപ്രകാശം മാത്രം നൽകി, മുലയൂട്ടാൻ സമ്മതിച്ചില്ല, ദാരുണാന്ത്യം; ഇൻഫ്ലുവൻസർക്ക് തടവുശിക്ഷ

Apr 17, 2024 12:44 PM

#babydeath |കുഞ്ഞിന് സൂര്യപ്രകാശം മാത്രം നൽകി, മുലയൂട്ടാൻ സമ്മതിച്ചില്ല, ദാരുണാന്ത്യം; ഇൻഫ്ലുവൻസർക്ക് തടവുശിക്ഷ

ഒരു മാസം പ്രായമുള്ള കുഞ്ഞാണ് പോഷകാഹാരക്കുറവ് കാരണം മരിച്ചത്. തുടർന്ന് മാക്സിം ല്യുട്ടി എന്ന റഷ്യൻ ഇൻഫ്ലുവൻസർക്കാണ് തടവുശിക്ഷ...

Read More >>
#stabbed | സിഡ്നിയിലെ പള്ളിയിൽ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണം; 16 കാരൻ അറസ്റ്റിൽ

Apr 17, 2024 07:24 AM

#stabbed | സിഡ്നിയിലെ പള്ളിയിൽ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണം; 16 കാരൻ അറസ്റ്റിൽ

പരുക്കേറ്റത് ഫാ. ഐസക് റോയെൽ, ബിഷപ് മാർ മാരി ഇമ്മാനുവൽ എന്നിവർക്കാണെന്ന് പള്ളി അധികാരികൾ വെളിപ്പെടുത്തി. പള്ളിയിലെ ആരാധന ലൈവ് ആയി സംപ്രേഷണം...

Read More >>
#Iran | ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; രാജ്യമെങ്ങും യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

Apr 14, 2024 06:47 AM

#Iran | ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; രാജ്യമെങ്ങും യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്....

Read More >>
#CrocodileMeat | മുതലയിറച്ചി സ്ഥിരമായി കഴിച്ചത് പണിയായി, രണ്ട് വർഷമായി സ്ത്രീയുടെ കണ്ണിൽ വളർന്നത് ആർമിലിഫർ ​​ഗ്രാൻഡിസ്

Apr 12, 2024 05:02 PM

#CrocodileMeat | മുതലയിറച്ചി സ്ഥിരമായി കഴിച്ചത് പണിയായി, രണ്ട് വർഷമായി സ്ത്രീയുടെ കണ്ണിൽ വളർന്നത് ആർമിലിഫർ ​​ഗ്രാൻഡിസ്

മുതലയുടെ മാംസം കഴിക്കുന്നവരിൽ മുമ്പ് ആർമിലിഫർ ​​ഗ്രാൻഡിസ് അണുബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, മുതലകൾക്ക് പെൻ്റാസ്റ്റോമിഡുകൾ വഹിക്കാൻ...

Read More >>
#OJSimpson | പ്രശസ്ത അമേരിക്കന്‍ ഫുട്‌ബോള്‍ താരം ഒ.ജെ.സിംപ്‌സണ്‍ അന്തരിച്ചു

Apr 11, 2024 11:02 PM

#OJSimpson | പ്രശസ്ത അമേരിക്കന്‍ ഫുട്‌ബോള്‍ താരം ഒ.ജെ.സിംപ്‌സണ്‍ അന്തരിച്ചു

അങ്ങനെയാണെങ്കില്‍ അതിനു കാരണം ഞാന്‍ അവളെ അത്രമേല്‍ സ്‌നേഹിച്ചുപോയി...

Read More >>
Top Stories