ചെന്നൈ പ്ലേ ഓഫിൽ കടന്നില്ലെങ്കിൽ അത് ലോകാവസാനമൊന്നും അല്ല - ധോണി

ചെന്നൈ പ്ലേ ഓഫിൽ കടന്നില്ലെങ്കിൽ അത് ലോകാവസാനമൊന്നും അല്ല - ധോണി
Advertisement
May 9, 2022 11:04 AM | By Vyshnavy Rajan

ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ പ്ലേ ഓഫിൽ കടന്നില്ലെങ്കിൽ അത് ലോകാവസാനമൊന്നും അല്ലെന്ന് ക്യാപ്റ്റൻ എംഎസ് ധോണി. നെറ്റ് റൺ റേറ്റിനെപ്പറ്റി ആലോചിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരായ തകർപ്പൻ വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു ധോണി. “നേരത്തെ, ഇങ്ങനെയൊരു ജയം ഉണ്ടായെങ്കിൽ നന്നായിരുന്നു. ഒരു പെർഫക്ട് ഗെയിമായിരുന്നു അത്. നമ്മൾ പ്ലേ ഓഫിൽ കടന്നാൽ, അത് കൊള്ളാം. ഇനി നമ്മൾ പ്ലേ ഓഫ് കളിച്ചില്ലെങ്കിൽ, അത് ലോകാവസാനമൊന്നും അല്ല. എനിക്ക് കണക്ക് അത്ര താത്പര്യമില്ല. സ്കൂളിൽ പോലും ഞാനതിൽ അത്ര മികച്ചയാളായിരുന്നില്ല. നെറ്റ് റൺ റേറ്റിനെപ്പറ്റി ആലോചിച്ചിട്ട് പ്രത്യേകിച്ചൊരു ഗുണമില്ല. ഐപിഎൽ ആസ്വദിക്കുകയാണ് വേണ്ടത്.”- ധോണി പറഞ്ഞു.

91 റൺസിനാണ് ഇന്നലെ ചെന്നൈ ഡൽഹിയെ വീഴ്ത്തിയത്. 209 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി 17.4 ഓവറിൽ 117 റൺസെടുക്കുന്നതിനിടെ ഓൾഔട്ടാവുകയായിരുന്നു.

ആകെ നാല് താരങ്ങളാണ് ഡൽഹി നിരയിൽ ഇരട്ടയക്കം കടന്നത്. മിച്ചൽ മാർഷ് (25), ശാർദ്ദുൽ താക്കൂർ (24) ഋഷഭ് പന്ത് (21), ഡേവിഡ് വാർണർ (19) എന്നിവരൊഴികെ ബാക്കിയാർക്കും മികച്ച പ്രകടനം നടത്താനായില്ല. ചെന്നൈക്കു വേണ്ടി മൊയീൻ അലി മൂന്ന് വിക്കറ്റ് വീഴ്ത്തി.

If Chennai does not make the play - offs, it will not be the end of the world - Dhoni

Next TV

Related Stories
ചെന്നൈയ്ക്ക് തിരിച്ചടി; ജഡേജ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിച്ചേക്കില്ല

May 11, 2022 03:55 PM

ചെന്നൈയ്ക്ക് തിരിച്ചടി; ജഡേജ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിച്ചേക്കില്ല

ചെന്നൈയ്ക്ക് തിരിച്ചടി, ജഡേജ ശേഷിക്കുന്ന മത്സരങ്ങളില്‍...

Read More >>
ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസന് കൊവിഡ്

May 11, 2022 01:46 PM

ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസന് കൊവിഡ്

ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസന്...

Read More >>
ഡൽഹി ക്യാപിറ്റൽസ് താരം പൃഥ്വി ഷാ ആശുപത്രിയിൽ

May 8, 2022 10:40 PM

ഡൽഹി ക്യാപിറ്റൽസ് താരം പൃഥ്വി ഷാ ആശുപത്രിയിൽ

ഡൽഹി ക്യാപിറ്റൽസ് താരം പൃഥ്വി ഷാ...

Read More >>
ഐപിഎൽ; ബാംഗ്ലൂരിനോട് തോൽവി, ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചു.

May 5, 2022 07:34 AM

ഐപിഎൽ; ബാംഗ്ലൂരിനോട് തോൽവി, ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചു.

ഐപിഎൽ; ബാംഗ്ലൂരിനോട് തോൽവി, ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍...

Read More >>
സിഎസ്‌കെയിലെ ക്യാപ്റ്റൻസി മാറ്റം; ജഡേജയുടെ മോശം ഫോമെന്ന് റിപ്പോർട്ട്

May 1, 2022 02:51 PM

സിഎസ്‌കെയിലെ ക്യാപ്റ്റൻസി മാറ്റം; ജഡേജയുടെ മോശം ഫോമെന്ന് റിപ്പോർട്ട്

ചെന്നൈ സൂപ്പർ കിംഗ്സിലെ ക്യാപ്റ്റൻസി മാറ്റത്തിനു കാരണം രവീന്ദ്ര ജഡേജയുടെ മോശം ഫോമെന്ന് റിപ്പോർട്ട്. സീസണിൽ ക്യാപ്റ്റനായതിനു ശേഷം ഫോം...

Read More >>
കർണാടകയെ ഗോള്‍മഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍

Apr 28, 2022 11:11 PM

കർണാടകയെ ഗോള്‍മഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍

കർണാടകയെ ഗോള്‍മഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫി...

Read More >>
Top Stories