'പുളി' കഴിക്കുന്നത് ലൈംഗിക ഉത്തേജനം കെടുത്തുമോ...? അറിയാം

'പുളി' കഴിക്കുന്നത് ലൈംഗിക ഉത്തേജനം കെടുത്തുമോ...? അറിയാം
Advertisement
May 5, 2022 11:20 PM | By Vyshnavy Rajan

രോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട്  പല തെറ്റിദ്ധാരണകളും അശാസ്ത്രീയമായ സങ്കല്‍പങ്ങളും നമുക്കിടയിലുണ്ട്. അത് ലൈംഗികതയുടെ കാര്യത്തിലും സമാനം തന്നെ.

ലൈംഗികതയെ അനുകൂലമായോ പ്രതികൂലമായോ സ്വാധീനിക്കുന്ന ഘടകങ്ങളെ കുറിച്ചെല്ലാം തന്നെ ഇത്തരത്തില്‍ അടിസ്ഥാനമില്ലാത്ത ധാരണകളും വാദങ്ങളും നിലനില്‍ക്കുന്നുണ്ട്.

അത്തരത്തില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഒരു വാദമാണ്, പുളി (കറിപ്പുളി), അതിന്റെ കുരു എന്നിവയെല്ലാം കഴിക്കുന്നത് ലൈംഗിക ഉത്തേജനവും, കഴിവും ഇല്ലാതാക്കുമെന്നത്. പ്രത്യേകിച്ച് പുരുഷന്മാരെയാണ് ഇത് ബാധിക്കുകയെന്നും പറഞ്ഞുകേള്‍ക്കാം.

എന്നാല്‍ എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം?

വാസ്തവത്തില്‍ പുളിയോ അതിന്റെ കുരുവോ കഴിക്കുന്നത് ലൈംഗികതയെ ഒരു തരത്തിലും ബാധിക്കുകയില്ലെന്ന് മാത്രമല്ല, അനുകൂലമായി സ്വാധീനിക്കാന്‍ കഴിവുള്ള പല ഭക്ഷണങ്ങളെ പോലെ തന്നെയാണിവയും.

അതായത്, പുളിയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍-സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ലൈംഗിക ഉത്തേജനം വര്‍ധിപ്പിക്കാനാണ് സഹായിക്കുക. ആകെ ആരോഗ്യത്തെ തന്നെ നല്ലരീതിയില്‍ സ്വാധീനിക്കുന്ന പോഷകങ്ങളാണ് പുളിയില്‍ അടങ്ങിയിട്ടുള്ളത്.

ഇത് സ്ത്രീകളിലോ പുരുഷന്മാരിലോ ലൈംഗികതയുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളും സൃഷ്ടിക്കില്ല. മറിച്ച് വൈറ്റമിന്‍ ബി6, മഗ്നീഷ്യം പോലുള്ള വൈറ്റമിനുകളാലും ധാതുക്കളാലും സമ്പന്നമായതിനാല്‍ ഇത് സ്ത്രീകള്‍ക്ക് നല്ലതുമാണ്.

വന്ധ്യതയെ തടയാന്‍ സഹായിക്കുന്ന ഘടകങ്ങളാണിവ അതുപോലെ തന്നെ ലൈംഗിക താല്‍പര്യം കൂട്ടുന്നതിനും ഈ ഘടകങ്ങള്‍ സഹായകം തന്നെ. വൈറ്റമിന്‍-സി ആണ് പുളിയില്‍ കാര്യമായി അടങ്ങിയിരിക്കുന്ന ഒരു ഘടകം.

ഇത് പുരുഷന്മാരില്‍ ബീജത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിന് സഹായകമാണ്. അതുപോലെ തന്നെ ബീജത്തിന്റെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനും ഗുണകരമാണ്.

Does eating 'Puli' quench sexual arousal ...? I know

Next TV

Related Stories
ചെറുപ്പമായിരിക്കാന്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങളിതാ

May 17, 2022 09:56 PM

ചെറുപ്പമായിരിക്കാന്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങളിതാ

പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാനും നമ്മെ ചെറുപ്പമാക്കാനും കഴിയുന്ന ആറ് ഭക്ഷണങ്ങൾ...

Read More >>
രക്തസമ്മർദ്ദം ലൈംഗിക ജീവിതത്തെ ബാധിക്കുമോ? പുതിയ റിപ്പോർട്ട്

May 17, 2022 02:41 PM

രക്തസമ്മർദ്ദം ലൈംഗിക ജീവിതത്തെ ബാധിക്കുമോ? പുതിയ റിപ്പോർട്ട്

രക്തസമ്മർദ്ദം ഹൃദയത്തെയും വൃക്കകളെയും മാത്രമല്ല, ലൈംഗിക ജീവിതത്തെയും ബാധിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം നിങ്ങളുടെ ലൈംഗിക ജീവിതത്തെ എങ്ങനെ...

Read More >>
 വാനിലയുടെ മണമുള്ള ഈ പാന്റീസ് ഓറൽ സെക്‌സിനിടെയുള്ള അണുബാധ തടയാൻ ഫലപ്രദമെന്ന് എഫ്ഡിഎ

May 16, 2022 05:22 PM

വാനിലയുടെ മണമുള്ള ഈ പാന്റീസ് ഓറൽ സെക്‌സിനിടെയുള്ള അണുബാധ തടയാൻ ഫലപ്രദമെന്ന് എഫ്ഡിഎ

ഓറൽ സെക്‌സിനിടെ യോനിയിൽ നിന്നോ മലദ്വാരത്തിൽ നിന്നോ പകരുന്ന എസ്ടിഐ അണുബാധകൾക്കെതിരെയുള്ള സംരക്ഷണത്തിന് അൾട്രാത്തിൻ പാന്റീസ് ഫലപ്രദമാണെന്ന്...

Read More >>
തക്കാളി പനി; ശ്ര​ദ്ധിക്കണം ഇവ

May 16, 2022 07:43 AM

തക്കാളി പനി; ശ്ര​ദ്ധിക്കണം ഇവ

മറ്റ് വൈറൽ പനികളെ പോലെ തക്കാളി പനിയും ഒരാളിൽ നിന്ന് മറ്റേ ആളിലേക്ക് പകരാം. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം....

Read More >>
തക്കാളി പനി; ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങൾ

May 15, 2022 10:43 AM

തക്കാളി പനി; ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങൾ

ആദ്യമായല്ല കേരളത്തിൽ ഹാൻഡ് ഫൂട്ട് ആന്റ് മൗത്ത് ഡിസീസ് റിപ്പോർട്ട് ചെയ്യുന്നത്. രോഗം ബാധിച്ച കുട്ടിക്ക് ചൊറിച്ചിൽ, ചർമ്മത്തിൽ അസ്വസ്ഥത, തടിപ്പ് ,...

Read More >>
ഒരു പുരുഷനെ 'കഷണ്ടി' എന്ന് വിളിക്കുന്നത് ലൈംഗിക പീഡനമായി കണക്കാക്കാമെന്ന് യുകെ എംപ്ലോയ്‌മെന്റ് ട്രിബ്യൂണൽ

May 13, 2022 09:23 PM

ഒരു പുരുഷനെ 'കഷണ്ടി' എന്ന് വിളിക്കുന്നത് ലൈംഗിക പീഡനമായി കണക്കാക്കാമെന്ന് യുകെ എംപ്ലോയ്‌മെന്റ് ട്രിബ്യൂണൽ

ജോലിസ്ഥലത്ത് ഒരു പുരുഷൻറെ കഷണ്ടിയെക്കുറിച്ച് അഭിപ്രായം പറയുന്നത് ഒരു സ്ത്രീയുടെ സ്തനങ്ങളുടെ വലിപ്പത്തെ പരാമർശിക്കുന്നതിന് തുല്യമാണെന്നും...

Read More >>
Top Stories